Isaiah · ബൈബിൾ (മലയാളം)

Isaiah 18

1അയ്യോ, കൂശിലെ നദികൾക്കരികിൽ 2 ചിറകുകൾ ഉരയ്ക്കുന്നതുമായ ദേശമേ! 1

2കടൽവഴിയായി വെള്ളത്തിന്മേൽ ഞാങ്ങണകൊണ്ടുള്ള തോണികളിൽ 2 ദൂതന്മാരെ അയയ്ക്കുന്നതുമായ ദേശമേ! 1 ശീഘ്രദൂതന്മാരേ, നിങ്ങൾ ദീർഘകായന്മാരും 2 മൃദുചർമ്മികളുമായ ജനതയുടെ അടുക്കൽ, 1 ആരംഭംമുതൽ ഇന്നുവരെ 2 ഭയങ്കരമായിരിക്കുന്ന ജാതിയുടെ അടുക്കൽ, 1 അളക്കുന്നതും ചവിട്ടിക്കളയുന്നതും 2 നദികൾ ദേശത്തെ വിഭാഗിക്കുന്നതുമായ 2 ജനതയുടെ അടുക്കൽ തന്നെ ചെല്ലുവിൻ. 1

3ഭൂതലത്തിലെ സർവ്വനിവാസികളും 2 ഭൂമിയിൽ വസിക്കുന്നവരും ആയുള്ളവരേ, 1 പർവ്വതത്തിന്മേൽ കൊടി ഉയർത്തുമ്പോൾ, 2 നിങ്ങൾ നോക്കുവിൻ; 2 കാഹളം ഊതുമ്പോൾ കേൾക്കുവിൻ. 1

4യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: 1 “വെയിൽ തെളിഞ്ഞു മൂക്കുമ്പോൾ, 2 കൊയ്ത്തുകാലത്തെ ഉഷ്ണത്തിൽ 2 മേഘം മഞ്ഞു പൊഴിക്കുമ്പോൾ, 1 ഞാൻ എന്‍റെ നിവാസത്തിൽ 2 സ്വസ്ഥമായി നോക്കിക്കൊണ്ടിരിക്കും.” 1

5കൊയ്ത്തിനു മുമ്പ്, മൊട്ടിട്ടു കഴിഞ്ഞു, 2 പൂവ് പൊഴിഞ്ഞു, മുന്തിരിങ്ങാ വിളയുമ്പോൾ, 1 അവൻ അരിവാൾകൊണ്ടു വള്ളി മുറിച്ചു 2 ശാഖകൾ ചെത്തിക്കളയും. 1

6അതെല്ലാം മലയിലെ കഴുകനും 2 ഭൂമിയിലെ മൃഗത്തിനും ഇട്ടുകളയും; 1 കഴുകൻ അതുകൊണ്ട് വേനൽ കഴിക്കും; 2 ഭൂമിയിലെ സകലമൃഗവും 2 അതുകൊണ്ട് ശൈത്യകാലം കഴിക്കും. 1

7ആ കാലത്ത് ദീർഘകായന്മാരും മൃദുചർമ്മികളും ആയ ജനം, 2 ആരംഭംമുതൽ ഇന്നുവരെ ഭയങ്കരമായിരിക്കുന്ന ജനം, 1 അളക്കുന്നതും ചവിട്ടിക്കളയുന്നതും 2 നദികൾ ദേശത്തെ വിഭാഗിക്കുന്നതുമായ ജനത തന്നെ, 1 സൈന്യങ്ങളുടെ യഹോവയുടെ നാമമുള്ള സ്ഥലമായ സീയോൻ പർവ്വതത്തിലേക്കു 2 സൈന്യങ്ങളുടെ യഹോവയ്ക്കു തിരുമുല്‍ക്കാഴ്ച കൊണ്ടുവരും.

← Isaiah 17Read In The App, Free →Isaiah 19 →

Study Isaiah 18

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566