Isaiah 23
1സോരിനെക്കുറിച്ചുള്ള പ്രവാചകം: 1 തർശ്ശീശ് കപ്പലുകളേ, അലമുറയിടുവിൻ; 2 ഒരു വീടും ശേഷിക്കാത്തവിധവും 1 തുറമുഖം ഇല്ലാത്തവിധവും അത് ശൂന്യമായിരിക്കുന്നു; 2 കിത്തീംദേശത്തുവച്ച് ഇതു അവർക്ക് അറിവു കിട്ടിയിരിക്കുന്നു. 1
2സമുദ്രതീരനിവാസികളേ, മിണ്ടാതെയിരിക്കുവിൻ; 2 സമുദ്രസഞ്ചാരം ചെയ്യുന്ന സീദോന്യവ്യാപാരികള്‍ നിന്നെ നിറച്ചുവല്ലോ. 1
3വലിയ വെള്ളത്തിന്മേൽ 2 സീഹോർപ്രദേശത്തെ കൃഷിയും 1 നൈൽനദിയിങ്കലെ കൊയ്ത്തും അതിന് വരുമാനമായിവന്നു; 2 അത് ജനതകളുടെ ചന്ത ആയിരുന്നു. 1
4സീദോനേ, ലജ്ജിച്ചുകൊള്ളുക; 2 “എനിക്ക് നോവു കിട്ടിയിട്ടില്ല, 1 ഞാൻ പ്രസവിച്ചിട്ടില്ല, 2 ബാലന്മാരെ പോറ്റിയിട്ടില്ല, 1 കന്യകമാരെ വളർത്തിയിട്ടുമില്ല” 2 എന്നു സമുദ്രം, സമുദ്രദുർഗ്ഗം തന്നെ, പറഞ്ഞിരിക്കുന്നു. 1
5സോരിന്‍റെ വർത്തമാനം മിസ്രയീമിൽ എത്തുമ്പോൾ 2 അവർ ആ വർത്തമാനത്താൽ ഏറ്റവും വ്യസനിക്കും. 1
6തർശ്ശീശിലേക്കു കടന്നുചെല്ലുവിൻ; 2 സമുദ്രതീരനിവാസികളേ, അലമുറയിടുവിൻ. 1
7പുരാതനമായി പണ്ടേയുള്ള നിങ്ങളുടെ ഉല്ലസിതനഗരം ഇതാകുന്നുവോ? 2 സ്വന്തകാല് അതിനെ ദൂരത്ത് പ്രവാസം ചെയ്യുവാൻ വഹിച്ചു കൊണ്ടുപോകും. 1
8കിരീടം നല്കുന്നതും വ്യാപാരപ്രഭുക്കന്മാരുള്ളതും 2 ഭൂമിയിലെ മഹാന്മാരായ കച്ചവടക്കാരുള്ളതുമായ 2 സോരിനെക്കുറിച്ച് അത് നിർണ്ണയിച്ചതാര്? 1
9സകല മഹത്ത്വത്തിന്‍റെയും അഹങ്കാരത്തെ അശുദ്ധമാക്കേണ്ടതിനും 2 ഭൂമിയിലെ സകലമഹാന്മാരെയും അപമാനിക്കേണ്ടതിനും 2 സൈന്യങ്ങളുടെ യഹോവ അത് നിർണ്ണയിച്ചിരിക്കുന്നു. 1
10തർശ്ശീശ് പുത്രിയേ, ഇനി ബന്ധനമില്ലായ്കയാൽ 2 നീ നൈൽനദിപോലെ നിന്‍റെ ദേശത്തെ കവിഞ്ഞൊഴുകുക. 1
11അവിടുന്ന് സമുദ്രത്തിന്മേൽ കൈ നീട്ടി, 2 രാജ്യങ്ങളെ നടുക്കിയിരിക്കുന്നു; 1 യഹോവ കനാനെക്കുറിച്ച് + 23:11 കനാനെക്കുറിച്ച് ഫോയ്നീക്യ അതിന്‍റെ കോട്ടകളെ 2 നശിപ്പിക്കുവാൻ കല്പന കൊടുത്തിരിക്കുന്നു. 1
12“ബലാല്‍ക്കാരം അനുഭവിച്ച കന്യകയായ സീദോൻപുത്രീ, 2 ഇനി നീ ഉല്ലസിക്കുകയില്ല; 1 എഴുന്നേറ്റു കിത്തീമിലേക്കു കടന്നുപോവുക; 2 അവിടെയും നിനക്കു സ്വസ്ഥത ഉണ്ടാവുകയില്ല” 2 എന്നു അവിടുന്ന് കല്പിച്ചിരിക്കുന്നു. 1
13ഇതാ, കൽദയരുടെ + 23:13 കൽദയരുടെ ബാബിലോന്യരുടെ ദേശം! 2 ഈ ജനം ഇല്ലാതെയായി; 1 അശ്ശൂർ അതിനെ മരുഭൂമിയിലെ വന്യമൃഗങ്ങൾക്കായി നിയമിച്ചുകളഞ്ഞു; 2 അവർ അവരുടെ കാവൽഗോപുരങ്ങളെ പണിത് 1 അതിലെ കൊട്ടാരങ്ങളെ ഇടിച്ച്, 2 അതിനെ ശൂന്യകൂമ്പാരമാക്കിത്തീർത്തു. 1
14തർശ്ശീശ് കപ്പലുകളേ, അലമുറയിടുവിൻ; 2 നിങ്ങളുടെ കോട്ട ശൂന്യമായിപ്പോയല്ലോ. 1
15ആ നാളിൽ സോർ, ഒരു രാജാവിന്‍റെ കാലത്തിനൊത്ത എഴുപത് വർഷത്തേക്ക് മറന്നുകിടക്കും; 2 എഴുപത് വർഷം കഴിഞ്ഞ് സോരിനു വേശ്യയുടെ പാട്ടുപോലെ സംഭവിക്കും: 1
16“മറന്നു കിടന്നിരുന്ന വേശ്യയേ, 2 വീണയെടുത്തു പട്ടണത്തിൽ ചുറ്റിനടക്കുക; 1 നിന്നെ ഓർമ്മ വരേണ്ടതിന് 2 നല്ല രാഗം മീട്ടി വളരെ പാട്ടുപാടുക.”
17എഴുപത് വർഷം കഴിഞ്ഞ് യഹോവ സോരിനെ സന്ദർശിക്കും; അപ്പോൾ അത് തന്‍റെ ആദായത്തിനായി തിരിഞ്ഞ്, ഭൂമിയിലെ സകലലോകരാജ്യങ്ങളോടും വേശ്യാവൃത്തി ചെയ്യും.
18എന്നാൽ അതിന്‍റെ വ്യാപാരവും ആദായവും യഹോവയ്ക്കു വിശുദ്ധം ആയിരിക്കും; അതിനെ നിക്ഷേപിക്കുകയോ സ്വരൂപിച്ചുവയ്ക്കുകയോ ചെയ്യുകയില്ല; അതിന്‍റെ വ്യാപാരം യഹോവയുടെ സന്നിധിയിൽ വസിക്കുന്നവർക്കു മതിയായ ഭക്ഷണത്തിനും മോടിയുള്ള ഉടുപ്പിനുമായി ഉതകും.