Psalms · ബൈബിൾ (മലയാളം)

Psalms 10

1യഹോവേ, അങ്ങ് ദൂരത്ത് നില്‍ക്കുന്നതെന്ത്? 2 കഷ്ടകാലത്ത് അങ്ങ് മറഞ്ഞുകളയുന്നതും എന്ത്? 1

2ദുഷ്ടൻ അഹങ്കാരത്തോടെ എളിയവനെ പീഡിപ്പിക്കുന്നു; 2 അവൻ നിരൂപിച്ച ഉപായങ്ങളിൽ അവൻ തന്നെ പിടിക്കപ്പെടട്ടെ. 1

3ദുഷ്ടൻ തന്‍റെ മനോരഥത്തിൽ പ്രശംസിക്കുന്നു; 2 ദുരാഗ്രഹി യഹോവയെ ത്യജിച്ച് നിന്ദിക്കുന്നു + 10:3 ദുരാഗ്രഹി യഹോവയെ ത്യജിച്ച് നിന്ദിക്കുന്നു ദുഷ്ടന്‍ ദുരാഗ്രഹിയെ അനുഗ്രഹിക്കുന്നു. 1

4ഉന്നതഭാവമുള്ള ദുഷ്ടൻ ദൈവത്തെ അന്വേഷിക്കുന്നില്ല; 2 ”ദൈവം ഇല്ല” എന്നാകുന്നു അവന്‍റെ നിരൂപണം ഒക്കെയും. 1

5അവന്‍റെ വഴികൾ എല്ലായ്‌പ്പോഴും സഫലമാകുന്നു; 2 അങ്ങേയുടെ ന്യായവിധികൾ അവൻ കാണാത്തവണ്ണം ഉന്നതമാകുന്നു; 2 തന്‍റെ സകലശത്രുക്കളോടും അവൻ ചീറുന്നു. 1

6“ഞാൻ കുലുങ്ങുകയില്ല, ഒരുനാളും അനർത്ഥത്തിൽ വീഴുകയുമില്ല” 2 എന്നു അവൻ തന്‍റെ ഹൃദയത്തിൽ പറയുന്നു. 1

7അവന്‍റെ വായിൽ ശാപവും വ്യാജവും സാഹസവും നിറഞ്ഞിരിക്കുന്നു; 2 അവന്‍റെ നാവിൻ കീഴിൽ ദോഷവും അതിക്രമവും ഇരിക്കുന്നു. 1

8അവൻ ഗ്രാമങ്ങളുടെ ഒളിവിടങ്ങളിൽ പതിയിരിക്കുന്നു; 2 മറവിടങ്ങളിൽവച്ച് അവൻ നിഷ്ക്കളങ്കനെ കൊല്ലുന്നു; 2 അവൻ രഹസ്യമായി അഗതിയുടെമേൽ കണ്ണ് വച്ചിരിക്കുന്നു. 1

9സിംഹം മുറ്റുകാട്ടിൽ ഇര പിടിക്കാൻ പതുങ്ങുന്നതുപോലെ; 2 എളിയവനെ പിടിക്കുവാൻ അവൻ പതിയിരിക്കുന്നു; 2 എളിയവനെ തന്‍റെ വലയിൽ ചാടിച്ചു പിടിക്കുന്നു. 1

10അവൻ കുനിഞ്ഞ് പതുങ്ങിക്കിടക്കുന്നു; 2 അഗതികൾ അവന്‍റെ ബലത്താൽ വീണുപോകുന്നു. 1

11“ദൈവം മറന്നിരിക്കുന്നു, അവിടുന്ന് തന്‍റെ മുഖം മറച്ചിരിക്കുന്നു; 2 ദൈവം ഒരുനാളും കാണുകയില്ല” എന്നു അവൻ ഹൃദയത്തിൽ പറയുന്നു. 1

12യഹോവേ, എഴുന്നേല്ക്കേണമേ, ദൈവമേ, തൃക്കൈ ഉയർത്തേണമേ; 2 എളിയവരെ മറക്കരുതേ. 1

13ദുഷ്ടൻ ദൈവത്തെ നിന്ദിക്കുന്നതും 2 “ദൈവം കണക്ക് ചോദിക്കുകയില്ല” എന്നു തന്‍റെ ഉള്ളിൽ പറയുന്നതും എന്തിന്? 1

14അങ്ങ് അത് കണ്ടിരിക്കുന്നു, തൃക്കൈകൊണ്ട് പകരം ചെയ്യുവാൻ 2 ദോഷത്തെയും പകയെയും അവിടുന്ന് നോക്കിക്കണ്ടിരിക്കുന്നു; 1 അഗതി സ്വയം അങ്ങേയുടെ കൈകളിൽ ഏല്പിക്കുന്നു; 2 അനാഥന് അവിടുന്ന് സഹായി ആകുന്നു. 1

15ദുഷ്ടന്‍റെ ഭുജത്തെ അവിടുന്ന് ഒടിക്കേണമേ; 2 ദോഷിയുടെ ദുഷ്ടത ഇല്ലാതെയാകുംവരെ അതിന് പ്രതികാരം ചെയ്യേണമേ. 1

16യഹോവ എന്നെന്നേക്കും രാജാവാകുന്നു; 2 ജനതകൾ അവിടുത്തെ ദേശത്തുനിന്ന് നശിച്ചുപോയിരിക്കുന്നു. 1

17ഭൂമിയിലെ മനുഷ്യൻ ഇനി ഭയപ്പെടുത്താതിരിക്കുവാൻ 2 അവിടുന്ന് അനാഥനും പീഡിതനും ന്യായപാലനം ചെയ്യേണ്ടതിന് 1

18യഹോവേ, അവിടുന്ന് സാധുക്കളുടെ അപേക്ഷ കേട്ടിരിക്കുന്നു; 2 അവരുടെ ഹൃദയത്തെ ഉറപ്പിക്കുകയും അവിടുത്തെ ചെവിചായിച്ചു കേൾക്കുകയും ചെയ്യുന്നു.

← Psalms 9Read In The App, Free →Psalms 11 →

Study Psalms 10

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150