Psalms 9
1ഞാൻ പൂർണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; 2 അവിടുത്തെ അത്ഭുതങ്ങളെയെല്ലാം ഞാൻ വർണ്ണിക്കും. 1
2ഞാൻ അങ്ങയിൽ സന്തോഷിച്ചുല്ലസിക്കും; 2 അത്യുന്നതനായുള്ള യഹോവേ, ഞാൻ അവിടുത്തെ നാമത്തെ കീർത്തിക്കും. 1
3എന്‍റെ ശത്രുക്കൾ പിൻവാങ്ങുമ്പോൾ, 2 തിരുസന്നിധിയിൽ ഇടറിവീണു നശിച്ചുപോകും. 1
4അവിടുന്ന് എന്‍റെ കാര്യവും വ്യവഹാരവും നടത്തി, 2 നീതിയോടെ വിധിച്ചുകൊണ്ട് സിംഹാസനത്തിൽ ഇരിക്കുന്നു; 1
5അവിടുന്ന് ജനതകളെ ശാസിച്ച്, ദുഷ്ടനെ നശിപ്പിച്ചിരിക്കുന്നു; 2 അവരുടെ നാമംപോലും സദാകാലത്തേക്കും മായിച്ചുകളഞ്ഞു. 1
6ശത്രുക്കൾ സദാകാലത്തേക്കും നശിച്ചിരിക്കുന്നു; 2 അവരുടെ പട്ടണങ്ങളെയും അവിടുന്ന് മറിച്ചുകളഞ്ഞിരിക്കുന്നു; 2 അവയുടെ ഓർമ്മയും ഇല്ലാതെയായിരിക്കുന്നു. 1
7എന്നാൽ യഹോവ എന്നേക്കും വാഴുന്നു; 2 ന്യായവിധിക്കായി അങ്ങേയുടെ സിംഹാസനം ഒരുക്കിയിരിക്കുന്നു. 1
8അവിടുന്ന് ലോകത്തെ നീതിയോടെ വിധിക്കും; 2 ജനതതികൾക്ക് നേരോടെ ന്യായപാലനം ചെയ്യും. 1
9യഹോവ പീഡിതന് ഒരു അഭയസ്ഥാനം; 2 കഷ്ടകാലത്ത് ഒരഭയസ്ഥാനം തന്നെ. 1
10തിരുനാമത്തെ അറിയുന്നവർ അങ്ങയിൽ ആശ്രയിക്കും; 2 യഹോവേ, അവിടുത്തെ അന്വേഷിക്കുന്നവരെ അവിടുന്ന് ഉപേക്ഷിക്കുന്നില്ലല്ലോ. 1
11സീയോനിൽ വസിക്കുന്ന യഹോവയ്ക്ക് സ്തോത്രം പാടുവിൻ; 2 അവിടുത്തെ പ്രവൃത്തികളെ ജനതതിയുടെ ഇടയിൽ ഘോഷിപ്പിൻ. 1
12രക്തപാതകത്തിന് പ്രതികാരം ചെയ്യുന്ന ദൈവം അവരെ ഓർക്കുന്നു; 2 എളിയവരുടെ നിലവിളിയെ മറക്കുന്നതുമില്ല. 1
13യഹോവേ, എന്നോട് കരുണയുണ്ടാകേണമേ; 2 മരണവാതിലുകളിൽനിന്ന് എന്നെ ഉദ്ധരിക്കുന്നവനേ, 2 എന്നെ പകയ്ക്കുന്നവരാൽ എനിക്ക് നേരിടുന്ന കഷ്ടം നോക്കേണമേ. 1
14ഞാൻ സീയോൻപുത്രിയുടെ പടിവാതിലുകളിൽ അങ്ങയെ സ്തുതിച്ച് 2 അങ്ങേയുടെ രക്ഷയിൽ സന്തോഷിക്കേണ്ടതിനു തന്നെ. 1
15ജനതകൾ അവർ ഉണ്ടാക്കിയ കുഴിയിൽ താണുപോയി; 2 അവർ ഒളിച്ചുവച്ച വലയിൽ അവരുടെ കാൽ തന്നെ അകപ്പെട്ടിരിക്കുന്നു. 1
16യഹോവ തന്നെത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു; 2 ദുഷ്ടൻ സ്വന്തകൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. സേലാ. 1
17ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജനതതിയും 2 പാതാളത്തിലേക്കു തിരിയും. 1
18ദരിദ്രനെ എന്നേക്കും മറന്നു പോകുകയില്ല; 2 സാധുക്കളുടെ പ്രത്യാശക്ക് എന്നും ഭംഗം വരുകയുമില്ല. 1
19യഹോവേ, എഴുന്നേല്ക്കേണമേ, മർത്യൻ പ്രബലനാകരുതേ; 2 ജനതകൾ തിരുസന്നിധിയിൽ വിധിക്കപ്പെടുമാറാകട്ടെ. 1
20യഹോവേ, തങ്ങൾ കേവലം മർത്യരാകുന്നു എന്നു ജനതകൾ അറിയേണ്ടതിനു 2 അവർക്കു ഭയം വരുത്തേണമേ. സേലാ.