Psalms · ബൈബിൾ (മലയാളം)

Psalms 69

1ദൈവമേ, എന്നെ രക്ഷിക്കേണമേ; 2 വെള്ളം എന്‍റെ കഴുത്തോളം + 69:1 കഴുത്തോളം പ്രാണനോളം എത്തിയിരിക്കുന്നു. 1

2ഞാൻ നിലയില്ലാത്ത ആഴമുള്ള ചേറ്റിൽ താഴുന്നു; 2 ആഴമുള്ള വെള്ളത്തിൽ ഞാൻ മുങ്ങിപ്പോകുന്നു; 2 പ്രവാഹങ്ങൾ എന്‍റെ മീതെ കവിഞ്ഞൊഴുകുന്നു. 1

3എന്‍റെ നിലവിളികൊണ്ട് ഞാൻ തളർന്നിരിക്കുന്നു; 2 എന്‍റെ തൊണ്ട വരണ്ടിരിക്കുന്നു; 2 ദൈവത്തെ കാത്തിരുന്ന് എന്‍റെ കണ്ണ് മങ്ങിപ്പോകുന്നു. 1

4കാരണംകൂടാതെ എന്നെ വെറുക്കുന്നവർ 2 എന്‍റെ തലയിലെ രോമങ്ങളേക്കാളും അധികമാകുന്നു; 1 വൃഥാ എന്‍റെ ശത്രുക്കളായി എന്നെ സംഹരിക്കുവാൻ ഭാവിക്കുന്നവർ പെരുകിയിരിക്കുന്നു; 2 ഞാൻ മോഷ്ടിക്കാത്തത് തിരികെ കൊടുക്കേണ്ടിവരുന്നു. 1

5ദൈവമേ, അവിടുന്ന് എന്‍റെ ഭോഷത്തം അറിയുന്നു; 2 എന്‍റെ അകൃത്യങ്ങൾ അങ്ങേക്ക് മറഞ്ഞിരിക്കുന്നില്ല. 1

6സൈന്യങ്ങളുടെ യഹോവയായ കർത്താവേ, 2 അങ്ങയിൽ പ്രത്യാശ വയ്ക്കുന്നവർ എന്‍റെ നിമിത്തം ലജ്ജിച്ചുപോകരുതേ; 1 യിസ്രായേലിന്‍റെ ദൈവമേ, അവിടുത്തെ അന്വേഷിക്കുന്നവർ 2 എന്‍റെ നിമിത്തം നാണിച്ചുപോകരുതേ. 1

7അവിടുത്തെ നാമംനിമിത്തം ഞാൻ നിന്ദ സഹിച്ചു; 2 ലജ്ജ എന്‍റെ മുഖത്തെ മൂടിയിരിക്കുന്നു. 1

8എന്‍റെ സഹോദരന്മാർക്ക് ഞാൻ പരദേശിയും 2 എന്‍റെ അമ്മയുടെ മക്കൾക്ക് അന്യനും ആയി തീർന്നിരിക്കുന്നു. 1

9അങ്ങേയുടെ ആലയത്തെക്കുറിച്ചുള്ള എരിവ് എന്നെ തിന്നുകളഞ്ഞു; 2 അങ്ങയെ നിന്ദിക്കുന്നവരുടെ നിന്ദ എന്‍റെ മേൽ വീണിരിക്കുന്നു. 1

10ഞാൻ എന്‍റെ പ്രാണനെ കരച്ചിലാലും ഉപവാസത്താലും താഴ്മയുള്ളവനാക്കി + 69:10 ഞാൻ എന്‍റെ പ്രാണനെ കരച്ചിലാലും ഉപവാസത്താലും താഴ്മയുള്ളവനാക്കി ഞാൻ ഉപവാസത്താല്‍ എന്നേത്തന്നെ താഴ്ത്തി . 2 അതും എനിക്ക് നിന്ദയായി തീർന്നു; 1

11ഞാൻ ചണവസ്ത്രം എന്‍റെ ഉടുപ്പാക്കി; 2 ഞാൻ അവർക്ക് പഴഞ്ചൊല്ലായിതീർന്നു. 1

12പട്ടണവാതില്‍ക്കൽ ഇരിക്കുന്നവർ എന്നെക്കുറിച്ച് സംസാരിക്കുന്നു; 2 ഞാൻ മദ്യപന്മാരുടെ പാട്ടായിരിക്കുന്നു. 1

13ഞാനോ യഹോവേ, പ്രസാദകാലത്ത് അങ്ങേയോട് പ്രാർത്ഥിക്കുന്നു; 2 ദൈവമേ, അങ്ങേയുടെ ദയയുടെ ബഹുത്വത്താൽ, 2 അങ്ങേയുടെ വിശ്വസ്തതയാൽ തന്നെ, എന്നെ രക്ഷിച്ച് ഉത്തരമരുളേണമേ. 1

14ചേറ്റിൽനിന്ന് എന്നെ കയറ്റേണമേ; 2 ഞാൻ താണുപോകരുതേ; 1 എന്നെ വെറുക്കുന്നവരുടെ കയ്യിൽനിന്നും 2 ആഴമുള്ള വെള്ളത്തിൽനിന്നും എന്നെ രക്ഷിക്കേണമേ. 1

15ജലപ്രവാഹം എന്‍റെ മീതെ കവിയരുതേ; 2 ആഴം എന്നെ വിഴുങ്ങരുതേ; 2 കുഴിയിൽ ഞാൻ അടയ്ക്കപ്പെട്ടുപോകരുതെ. 1

16യഹോവേ, എനിക്കുത്തരമരുളേണമേ; 2 അങ്ങേയുടെ ദയ നല്ലതല്ലോ; 1 അങ്ങേയുടെ കരുണയുടെ ബഹുത്വപ്രകാരം 2 എന്നിലേക്ക് തിരിയേണമേ; 1

17അടിയന് തിരുമുഖം മറയ്ക്കരുതേ; 2 ഞാൻ കഷ്ടത്തിൽ ഇരിക്കുകയാൽ വേഗത്തിൽ എനിക്ക് ഉത്തരമരുളേണമേ. 1

18എന്‍റെ പ്രാണനോട് അടുത്തുവന്ന് അതിനെ വീണ്ടുകൊള്ളേണമേ; 2 എന്‍റെ ശത്രുക്കൾ നിമിത്തം എന്നെ വീണ്ടെടുക്കേണമേ. 1

19എന്‍റെ നിന്ദയും ലജ്ജയും അപമാനവും അവിടുന്ന് അറിയുന്നു; 2 എന്‍റെ വൈരികൾ എല്ലാവരും അവിടുത്തെ ദൃഷ്ടിയിൽ ഇരിക്കുന്നു. 1

20നിന്ദ എന്‍റെ ഹൃദയത്തെ തകർത്തു, 2 ഞാൻ ഏറ്റവും വിഷാദിച്ചിരിക്കുന്നു; 1 ആർക്കെങ്കിലും സഹതാപം തോന്നുമോ എന്നു ഞാൻ നോക്കിക്കൊണ്ടിരുന്നു; ആർക്കും തോന്നിയില്ല; 2 ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും. 1

21അവർ എനിക്ക് തിന്നുവാൻ കൈപ്പ് തന്നു; 2 എന്‍റെ ദാഹത്തിന് അവർ എനിക്ക് ചൊറുക്ക കുടിക്കുവാൻ തന്നു. 1

22അവരുടെ സമ്പത്ത് അവരുടെ മുമ്പിൽ കെണിയായും + 69:22 അവരുടെ സമ്പത്ത് അവരുടെ മുമ്പിൽ കെണിയായും അവര്‍ യാഗത്തിന് ശേഷം ഭക്ഷിച്ച വസ്തുക്കള്‍ അവരുടെ സുഹൃത്തുക്കള്‍ക്ക് കെണിയായും 2 അവർ സമാധാനത്തോടിരിക്കുമ്പോൾ കുടുക്കായും തീരട്ടെ. 1

23അവരുടെ കണ്ണ് കാണാതവണ്ണം ഇരുണ്ടുപോകട്ടെ; 2 അവരുടെ അര എപ്പോഴും വിറയ്ക്കുമാറാകട്ടെ. 1

24അവിടുത്തെ ക്രോധം അവരുടെ മേൽ പകരേണമേ; 2 അവിടുത്തെ ഉഗ്രകോപം അവരെ പിടിക്കുമാറാകട്ടെ. 1

25അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; 2 അവരുടെ കൂടാരങ്ങളിൽ ആരും പാർക്കാതിരിക്കട്ടെ. 1

26അങ്ങ് ദണ്ഡിപ്പിച്ചവനെ അവർ വീണ്ടും ഉപദ്രവിക്കുന്നു; 2 അവിടുന്ന് മുറിവേല്പിച്ചവരുടെ വേദന അവർ വിവരിക്കുന്നു. 1

27അവരുടെ അകൃത്യത്തോട് അകൃത്യം കൂട്ടേണമേ; 2 അങ്ങേയുടെ നീതി അവർ പ്രാപിക്കരുതേ. 1

28ജീവന്‍റെ പുസ്തകത്തിൽനിന്ന് അവരെ മായിച്ചുകളയേണമേ; 2 നീതിമാന്മാരോടുകൂടി അവരെ എഴുതരുതേ. 1

29ഞാനോ എളിയവനും ദുഃഖിതനും ആകുന്നു; 2 ദൈവമേ, അങ്ങേയുടെ രക്ഷ എന്നെ ഉയർത്തുമാറാകട്ടെ. 1

30ഞാൻ പാട്ടോടെ ദൈവത്തിന്‍റെ നാമത്തെ സ്തുതിക്കും; 2 സ്തോത്രത്തോടെ അവിടുത്തെ മഹത്വപ്പെടുത്തും. 1

31അത് യഹോവയ്ക്ക് കാളയെക്കാളും 2 കൊമ്പും കുളമ്പും ഉള്ള മൂരിയെക്കാളും പ്രസാദകരമാകും. 1

32സൗമ്യതയുള്ളവർ അത് കണ്ടു സന്തോഷിക്കും; 2 ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം ജീവിക്കട്ടെ. 1

33യഹോവ ദരിദ്രന്മാരുടെ പ്രാർത്ഥന കേൾക്കുന്നു; 2 തന്‍റെ ബദ്ധന്മാരെ നിന്ദിക്കുന്നതുമില്ല; 1

34ആകാശവും ഭൂമിയും സമുദ്രങ്ങളും 2 അവയിൽ ചരിക്കുന്ന സകലവും അവിടുത്തെ സ്തുതിക്കട്ടെ. 1

35ദൈവം സീയോനെ രക്ഷിക്കും; കർത്താവ് യെഹൂദാനഗരങ്ങളെ പണിയും; 2 അവർ അവിടെ പാർത്ത് അതിനെ കൈവശമാക്കും. 1

36അവിടുത്തെ ദാസന്മാരുടെ സന്തതി അതിനെ അവകാശമാക്കും; 2 അവിടുത്തെ നാമത്തെ സ്നേഹിക്കുന്നവർ അതിൽ വസിക്കും.

← Psalms 68Read In The App, Free →Psalms 70 →

Study Psalms 69

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150