Psalms 79
1ദൈവമേ, ജനതകൾ അങ്ങേയുടെ അവകാശത്തിലേക്ക് കടന്നിരിക്കുന്നു; 2 അവർ അങ്ങേയുടെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കുകയും 2 യെരൂശലേമിനെ കൽകുന്നുകളാക്കുകയും ചെയ്തിരിക്കുന്നു. 1
2അവർ അങ്ങേയുടെ ദാസന്മാരുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും 2 അങ്ങേയുടെ വിശുദ്ധന്മാരുടെ മാംസത്തെ കാട്ടുമൃഗങ്ങൾക്കും ഭക്ഷണമായി കൊടുത്തിരിക്കുന്നു. 1
3അവരുടെ രക്തം വെള്ളംപോലെ അവർ യെരൂശലേമിന് ചുറ്റും ചിന്തിക്കളഞ്ഞു; 2 അവരെ കുഴിച്ചിടുവാൻ ആരും ഉണ്ടായിരുന്നില്ല. 1
4ഞങ്ങൾ ഞങ്ങളുടെ അയല്ക്കാർക്ക് അപമാനവും 2 ചുറ്റുമുള്ളവർക്ക് നിന്ദയും പരിഹാസവും ആയി തീർന്നിരിക്കുന്നു. 1
5യഹോവേ, അവിടുന്ന് സദാ കോപിക്കുന്നതും 2 അങ്ങേയുടെ തീക്ഷ്ണത തീപോലെ ജ്വലിക്കുന്നതും എത്രത്തോളം? 1
6അങ്ങയെ അറിയാത്ത ജനതകളുടെമേലും 2 അങ്ങേയുടെ നാമം വിളിച്ചപേക്ഷിക്കാത്ത രാജ്യങ്ങളുടെമേലും 2 അവിടുത്തെ ക്രോധം പകരേണമേ. 1
7അവർ യാക്കോബിനെ വിഴുങ്ങിക്കളയുകയും 2 അവന്‍റെ വാസസ്ഥലം ശൂന്യമാക്കുകയും ചെയ്തുവല്ലോ. 1
8ഞങ്ങളുടെ പൂർവ്വികരുടെ അകൃത്യങ്ങൾ ഞങ്ങളോട് കണക്കിടരുതേ; 2 അങ്ങേയുടെ കരുണ വേഗത്തിൽ ഞങ്ങളെ എതിരേല്ക്കുമാറാകട്ടെ; 2 ഞങ്ങൾ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു. 1
9ഞങ്ങളുടെ രക്ഷയായ ദൈവമേ, 2 അങ്ങേയുടെ നാമമഹത്വത്തിനായി ഞങ്ങളെ സഹായിക്കേണമേ; 1 അങ്ങേയുടെ നാമംനിമിത്തം ഞങ്ങളെ രക്ഷിച്ച്, 2 ഞങ്ങളുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യേണമേ. 1
10“അവരുടെ ദൈവം എവിടെ?” എന്നു ജനതകൾ പറയുന്നത് എന്തിന്? 2 അങ്ങേയുടെ ദാസന്മാരുടെ രക്തം ചിന്തിയതിന് പ്രതികാരം 2 ഞങ്ങളുടെ ദൃഷ്ടിയിൽ, ജനതകളുടെ ഇടയിൽ വെളിപ്പെടുമാറാകട്ടെ. 1
11ബദ്ധന്മാരുടെ നെടുവീർപ്പ് അങ്ങേയുടെ മുമ്പാകെ വരുമാറാകട്ടെ; 2 മരണത്തിന് വിധിക്കപ്പെട്ടിരിക്കുന്നവരെ അങ്ങ് അങ്ങേയുടെ മഹാശക്തിയാൽ രക്ഷിക്കേണമേ. 1
12കർത്താവേ, ഞങ്ങളുടെ അയല്ക്കാർ അങ്ങയെ നിന്ദിച്ച നിന്ദ 2 ഏഴിരട്ടിയായി അവരുടെ മാർവ്വിടത്തിലേക്ക് പകരം കൊടുക്കേണമേ. 1
13എന്നാൽ അങ്ങേയുടെ ജനവും അങ്ങേയുടെ മേച്ചില്പുറത്തെ ആടുകളുമായ ഞങ്ങൾ 2 എന്നേക്കും അങ്ങേക്ക് സ്തോത്രം ചെയ്യും. 2 തലമുറതലമുറയോളം ഞങ്ങൾ അങ്ങേയുടെ സ്തുതിയെ പ്രസ്താവിക്കും.