Psalms 147
1യഹോവയെ സ്തുതിക്കുവിൻ; 1 നമ്മുടെ ദൈവത്തിന് കീർത്തനം പാടുന്നത് നല്ലത്; 2 അത് മനോഹരവും സ്തുതി ഉചിതവും തന്നെ. 1
2യഹോവ യെരൂശലേമിനെ പണിയുന്നു; 2 കർത്താവ് യിസ്രായേലിന്‍റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേർക്കുന്നു. 1
3മനം തകർന്നവരെ കർത്താവ് സൗഖ്യമാക്കുകയും 2 അവരുടെ മുറിവുകൾ കെട്ടുകയും ചെയ്യുന്നു. 1
4ദൈവം നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; 2 അവയ്ക്ക് എല്ലാം പേര്‍ വിളിക്കുന്നു. 1
5നമ്മുടെ കർത്താവ് വലിയവനും ശക്തിയേറിയവനും ആകുന്നു; 2 അവിടുത്തെ വിവേകത്തിന് അന്തമില്ല. 1
6യഹോവ താഴ്മയുള്ളവനെ ഉയർത്തുന്നു; 2 അവിടുന്ന് ദുഷ്ടന്മാരെ നിലത്ത് തള്ളിയിടുന്നു. 1
7സ്തോത്രത്തോടെ യഹോവയ്ക്കു പാടുവിൻ; 2 കിന്നരത്തോടെ നമ്മുടെ ദൈവത്തിന് കീർത്തനം ചെയ്യുവിൻ; 1
8കർത്താവ് ആകാശത്തെ മേഘംകൊണ്ടു മൂടുന്നു; 2 ഭൂമിക്കായി മഴ ഒരുക്കുന്നു; 2 ദൈവം പർവ്വതങ്ങളിൽ പുല്ല് മുളപ്പിക്കുന്നു. 1
9ദൈവം മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും 2 അതതിന്‍റെ ആഹാരം കൊടുക്കുന്നു. 1
10അശ്വബലത്തിൽ കർത്താവിന് സന്തോഷമില്ല; 2 പുരുഷന്‍റെ ശക്തിയിൽ പ്രസാദിക്കുന്നതുമില്ല. 1
11തന്നെ ഭയപ്പെടുകയും തന്‍റെ ദയയിൽ പ്രത്യാശ വയ്ക്കുകയും 2 ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു. 1
12യെരൂശലേമേ, യഹോവയെ പുകഴ്ത്തുക; 2 സീയോനേ, നിന്‍റെ ദൈവത്തെ വാഴ്ത്തുക; 1
13ദൈവം നിന്‍റെ വാതിലുകളുടെ ഓടാമ്പലുകൾ ഉറപ്പിച്ച് 2 നിന്‍റെ അകത്ത് നിന്‍റെ മക്കളെ അനുഗ്രഹിച്ചിരിക്കുന്നു. 1
14കർത്താവ് നിന്‍റെ ദേശത്ത് സമാധാനം വരുത്തുന്നു; 2 വിശേഷമായ ഗോതമ്പുകൊണ്ട് നിനക്കു തൃപ്തിവരുത്തുന്നു. 1
15ദൈവം തന്‍റെ ആജ്ഞ ഭൂമിയിലേക്ക് അയയ്ക്കുന്നു; 2 അവിടുത്തെ വചനം അതിവേഗം ഓടുന്നു. 1
16ദൈവം പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു; 2 ചാരംപോലെ ഹിമകണങ്ങൾ വിതറുന്നു. 1
17അവിടുന്ന് മഞ്ഞുകട്ടകൾ ചരൽ പോലെ എറിയുന്നു; 2 അതിന്‍റെ കുളിര് സഹിച്ചു നില്‍ക്കുന്നവനാര്? 1
18ദൈവം തന്‍റെ വാക്കിനാൽ അവ ഉരുക്കുന്നു; 2 കാറ്റ് അടിപ്പിച്ച് അതിൽനിന്ന് വെള്ളം ഒഴുക്കുന്നു. 1
19ദൈവം യാക്കോബിന് തന്‍റെ വചനവും 2 യിസ്രായേലിനു തന്‍റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു. 1
20അങ്ങനെ യാതൊരു ജനതക്കും അവിടുന്ന് ചെയ്തിട്ടില്ല; 2 കർത്താവിന്‍റെ വിധികൾ അവർ അറിഞ്ഞിട്ടുമില്ല. 1 യഹോവയെ സ്തുതിക്കുവിൻ.