Psalms 62
1എന്‍റെ ഉള്ളം ദൈവത്തെ നോക്കി മൗനമായിരിക്കുന്നു; 2 എന്‍റെ രക്ഷ ദൈവത്തിൽനിന്ന് വരുന്നു. 1
2കർത്താവ് തന്നെ എന്‍റെ പാറയും എന്‍റെ രക്ഷയും ആകുന്നു; 2 എന്‍റെ ഗോപുരം അവിടുന്ന് തന്നെ; ഞാൻ ഏറെ കുലുങ്ങുകയില്ല. 1
3അവന്‍ ചാഞ്ഞ മതിലും ആടുന്ന വേലിയുംപോലെ + 62:3 അവന്‍ ചാഞ്ഞ മതിലും ആടുന്ന വേലിയുംപോലെ നിങ്ങൾ എല്ലാവരും ചാഞ്ഞ മതിലും ആടുന്ന വേലിയുംപോലെ 2 ഒരു മനുഷ്യനെ കൊല്ലുവാൻ എത്രത്തോളം അവനെ ആക്രമിക്കും? 1
4അവന്‍റെ ഉന്നത പദവിയിൽനിന്ന് അവനെ തള്ളിയിടുവാനത്രേ അവർ നിരൂപിക്കുന്നത്; 2 അവർ ഭോഷ്കിൽ ഇഷ്ടപ്പെടുന്നു; വായ്കൊണ്ടു അവർ അനുഗ്രഹിക്കുന്നു; 2 എങ്കിലും ഉള്ളംകൊണ്ട് അവർ ശപിക്കുന്നു. സേലാ. 1
5എന്‍റെ ഉള്ളമേ, ദൈവത്തെ നോക്കി മൗനമായിരിക്കുക; 2 എന്‍റെ പ്രത്യാശ കർത്താവിൽനിന്ന് വരുന്നു. 1
6എന്‍റെ പാറയും എന്‍റെ രക്ഷയും ദൈവം തന്നെ ആകുന്നു; 2 എന്‍റെ ഗോപുരം കർത്താവ് തന്നെ; ഞാൻ കുലുങ്ങുകയില്ല. 1
7ദൈവം എന്‍റെ രക്ഷയും, മഹത്വവും, എന്‍റെ ബലത്തിന്‍റെ പാറയും ആകുന്നു; 2 എന്‍റെ രക്ഷാസങ്കേതവും കർത്താവ് തന്നെ. 1
8ജനമേ, എല്ലാകാലത്തും ദൈവത്തിൽ ആശ്രയിക്കുവിൻ; 2 നിങ്ങളുടെ ഹൃദയം അവിടുത്തെ തിരുമുമ്പിൽ പകരുവിൻ; 2 ദൈവം നമുക്ക് സങ്കേതമാകുന്നു. സേലാ. 1
9സാമാന്യജനം ഒരു ശ്വാസവും ശ്രേഷ്ഠജനം ഭോഷ്കുമത്രേ; 2 തുലാസിൻ്റെ തട്ടിൽ അവർ പൊങ്ങിപ്പോകും; 2 അവർ ഒരു ശ്വാസത്തേക്കാൾ ലഘുവാകുന്നു. 1
10പീഡനത്തിൽ ആശ്രയിക്കരുത്; കവർച്ചയിൽ മയങ്ങിപ്പോകരുത്; 2 സമ്പത്ത് വർദ്ധിച്ചാൽ അതിൽ മനസ്സ് വയ്ക്കരുത്; 1
11“ശക്തി ദൈവത്തിനുള്ളത്” എന്നു ദൈവം ഒരിക്കൽ അരുളിച്ചെയ്തു, 2 ഞാൻ രണ്ടുപ്രാവശ്യം കേട്ടുമിരിക്കുന്നു. 1
12കർത്താവേ, ദയയും അങ്ങേക്കുള്ളതാകുന്നു; 2 അവിടുന്ന് ഓരോരുത്തന് അവനവന്‍റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കുന്നു.