Psalms 101
1ഞാൻ ദയയെയും ന്യായത്തെയും കുറിച്ച് പാടും; 2 യഹോവേ, ഞാൻ അങ്ങേക്ക് കീർത്തനം പാടും. 1
2ഞാൻ നിഷ്കളങ്കമാർഗ്ഗത്തിൽ ശ്രദ്ധവെക്കും; 2 എപ്പോൾ അങ്ങ് എന്‍റെ അടുക്കൽ വരും? 2 ഞാൻ എന്‍റെ വീട്ടിൽ നിഷ്കളങ്കഹൃദയത്തോടെ പെരുമാറും. 1
3ഞാൻ ഒരു നീചകാര്യവും എന്‍റെ കണ്ണിന് മുമ്പിൽ വയ്ക്കുകയില്ല; 2 ക്രമം കെട്ടവരുടെ പ്രവൃത്തി ഞാൻ വെറുക്കുന്നു; 2 ഞാൻ അതിൽ പങ്കുചേരുകയില്ല. 1
4വക്രഹൃദയം എന്നോട് അകന്നിരിക്കും; 2 ദുഷ്ടത ഞാൻ അറിയുകയില്ല. 1
5കൂട്ടുകാരനെക്കുറിച്ച് ഏഷണി പറയുന്നവനെ ഞാൻ നശിപ്പിക്കും; 2 ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ഞാൻ സഹിക്കുകയില്ല. 1
6ദേശത്തിലെ വിശ്വസ്തന്മാർ എന്നോടുകൂടി വസിക്കേണ്ടതിന് 2 എന്‍റെ കണ്ണുകൾ അവരെ അന്വേഷിക്കുന്നു; 2 നിഷ്കളങ്കമാർഗ്ഗത്തിൽ നടക്കുന്നവൻ എന്നെ ശുശ്രൂഷിക്കും. 1
7വഞ്ചനചെയ്യുന്നവൻ എന്‍റെ വീട്ടിൽ വസിക്കുകയില്ല; 2 ഭോഷ്ക് പറയുന്നവൻ എന്‍റെ മുമ്പിൽ ഉറച്ചുനില്ക്കുകയില്ല. 1
8യഹോവയുടെ നഗരത്തിൽനിന്ന് സകല ദുഷ്പ്രവൃത്തിക്കാരെയും ഛേദിച്ചുകളയുംവരെ 2 ദേശത്തിലെ ദുഷ്ടന്മാരെ എല്ലാം ഞാൻ ദിനംപ്രതി നശിപ്പിക്കും.