Psalms 106
1യഹോവയെ സ്തുതിക്കുവിൻ; 1 യഹോവയ്ക്കു സ്തോത്രം ചെയ്യുവീൻ; ദൈവം നല്ലവനല്ലയോ; 2 അവിടുത്തെ ദയ എന്നേക്കും ഉള്ളത്. 1
2യഹോവയുടെ വീര്യപ്രവൃത്തികളെ ആര്‍ വർണ്ണിക്കും? 2 അവിടുത്തെ സ്തുതിയെപ്പറ്റി എല്ലാം ആര്‍ വിവരിക്കും? 1
3ന്യായം പ്രമാണിക്കുന്നവരും 2 എല്ലായ്‌പ്പോഴും നീതി പ്രവർത്തിക്കുന്നവരും ഭാഗ്യവാന്മാർ. 1
4യഹോവേ, അങ്ങേയുടെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഓർക്കേണമേ; 1 അങ്ങേയുടെ രക്ഷകൊണ്ട് എന്നെ സന്ദർശിക്കേണമേ. 1
5അങ്ങനെ ഞാൻ അവിടുന്ന് തിരഞ്ഞെടുത്തവരുടെ നന്മ കാണട്ടെ 2 അങ്ങേയുടെ ജനത്തിന്‍റെ സന്തോഷത്തിൽ സന്തോഷിക്കട്ടെ 2 അങ്ങേയുടെ അവകാശമായവരോടൊപ്പം ഞാനും അങ്ങയിൽ പുകഴട്ടെ. 1
6ഞങ്ങൾ ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരെപ്പോലെ പാപംചെയ്തു; 2 ഞങ്ങൾ അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചു. 1
7ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ മിസ്രയീമിൽവച്ച് 2 അങ്ങേയുടെ അത്ഭുതങ്ങളെ ഗ്രഹിക്കാതെയും 1 അങ്ങേയുടെ മഹാദയയെ ഓർമ്മിക്കാതെയും 2 കടല്ക്കരയിൽ, ചെങ്കടല്ക്കരയിൽവച്ചു തന്നെ, മത്സരിച്ചു. 1
8എന്നിട്ടും ദൈവം തന്‍റെ മഹാശക്തി വെളിപ്പെടുത്തേണ്ടതിന് 2 തന്‍റെ നാമംനിമിത്തം അവരെ രക്ഷിച്ചു. 1
9ദൈവം ചെങ്കടലിനെ ശാസിച്ചു, അത് ഉണങ്ങിപ്പോയി; 2 കർത്താവ് അവരെ മരുഭൂമിയിൽക്കൂടി എന്നപോലെ ആഴിയിൽക്കൂടി നടത്തി. 1
10പകയ്ക്കുന്നവരുടെ കൈയിൽനിന്ന് അവിടുന്ന് അവരെ രക്ഷിച്ചു; 2 ശത്രുവിന്‍റെ കൈയിൽനിന്ന് അവരെ വീണ്ടെടുത്തു. 1
11വെള്ളം അവരുടെ വൈരികളെ മൂടിക്കളഞ്ഞു; 2 അവരിൽ ഒരുത്തനും ശേഷിച്ചില്ല. 1
12അപ്പോൾ അവർ അവിടുത്തെ വചനങ്ങൾ വിശ്വസിച്ചു; 2 ദൈവത്തിന് സ്തുതിപാടുകയും ചെയ്തു. 1
13എങ്കിലും അവർ വേഗത്തിൽ കർത്താവിന്‍റെ പ്രവൃത്തികളെ മറന്നു; 2 ദൈവത്തിന്‍റെ ആലോചനയ്ക്കായി കാത്തിരുന്നതുമില്ല. 1
14മരുഭൂമിയിൽവച്ച് അവർ ഏറ്റവും മോഹിച്ചു; 2 നിർജ്ജനപ്രദേശത്ത് അവർ ദൈവത്തെ പരീക്ഷിച്ചു. 1
15അവർ അപേക്ഷിച്ചത് ദൈവം അവർക്ക് കൊടുത്തു; 2 എങ്കിലും അവരുടെ പ്രാണന് ക്ഷയം അയച്ചു. 1
16പാളയത്തിൽവച്ച് അവർ മോശെയോടും 2 യഹോവയുടെ വിശുദ്ധനായ അഹരോനോടും അസൂയപ്പെട്ടു. 1
17ഭൂമി പിളർന്ന് ദാഥാനെ വിഴുങ്ങി; 2 അബീരാമിന്‍റെ കൂട്ടത്തെയും മൂടിക്കളഞ്ഞു. 1
18അവരുടെ കൂട്ടത്തിൽ തീ കത്തി; 2 അഗ്നിജ്വാല ദുഷ്ടന്മാരെ ദഹിപ്പിച്ചുകളഞ്ഞു. 1
19അവർ ഹോരേബിൽവച്ച് ഒരു കാളക്കുട്ടിയെ ഉണ്ടാക്കി; 2 വാർത്തുണ്ടാക്കിയ വിഗ്രഹത്തെ നമസ്കരിച്ചു. 1
20ഇങ്ങനെ അവർ അവരുടെ മഹത്വമായവനെ 2 പുല്ല് തിന്നുന്ന കാളയോട് സദൃശനാക്കി മാറ്റി. 1
21മിസ്രയീമിൽ വലിയ കാര്യങ്ങളും 2 ഹാമിന്‍റെ ദേശത്ത് അത്ഭുതപ്രവൃത്തികളും 1
22ചെങ്കടലിൽ ഭയങ്കരകാര്യങ്ങളും ചെയ്തവനായ 2 അവരുടെ രക്ഷിതാവായ ദൈവത്തെ അവർ മറന്നു. 1
23ആകയാൽ അവരെ നശിപ്പിക്കുമെന്ന് ദൈവം അരുളിച്ചെയ്തു; 2 അവിടുത്തെ വൃതനായ മോശെ കോപത്തെ ശമിപ്പിക്കുവാൻ 1 അവിടുത്തെ സന്നിധിയിൽ പിളർപ്പിൽ നിന്നില്ലായിരുന്നെങ്കിൽ 2 ദൈവം അവരെ നശിപ്പിച്ചുകളയുമായിരുന്നു. 1
24അവർ മനോഹരദേശത്തെ നിരസിച്ചു; 2 അവിടുത്തെ വചനം വിശ്വസിച്ചതുമില്ല. 1
25അവർ അവരുടെ കൂടാരങ്ങളിൽവച്ച് പിറുപിറുത്തു; 2 യഹോവയുടെ വചനം കേൾക്കാതെയിരുന്നു. 1
26അതുകൊണ്ട് ദൈവം അവരെ മരുഭൂമിയിൽ വീഴിക്കുമെന്നും 2 അവരുടെ സന്തതിയെ ജനതകളുടെ ഇടയിൽ നശിപ്പിക്കുമെന്നും 1
27അവരെ ദേശങ്ങളിൽ ചിതറിച്ചുകളയുമെന്നും 2 അവർക്ക് വിരോധമായി തന്‍റെ കൈ ഉയർത്തി സത്യംചെയ്തു. 1
28അനന്തരം അവർ ബാൽ-പെയോരിനോട് ചേർന്നു; 2 മരിച്ചവർക്കുള്ള ബലികൾ തിന്നു. 1
29ഇങ്ങനെ അവർ അവരുടെ ക്രിയകളാൽ കർത്താവിനെ കോപിപ്പിച്ചു; 2 പെട്ടെന്ന് അവർക്ക് ഒരു ബാധ തട്ടി. 1
30അപ്പോൾ ഫീനെഹാസ് എഴുന്നേറ്റ് ശിക്ഷ നടത്തി; 2 ബാധ നിന്നുപോകുകയും ചെയ്തു. 1
31അത് തലമുറതലമുറയായി എന്നേക്കും 2 അവന് നീതിയായി എണ്ണിയിരിക്കുന്നു. 1
32മെരീബാവെള്ളത്തിങ്കലും അവർ ദൈവത്തെ കോപിപ്പിച്ചു; 2 അവരുടെ നിമിത്തം മോശെക്കും ദോഷം ഭവിച്ചു. 1
33അവർ അവനെ കോപിപ്പിച്ചതുകൊണ്ട് 2 അവൻ അധരങ്ങളാൽ അവിവേകം സംസാരിച്ചുപോയി. 1
34യഹോവ അവരോടു കല്പിച്ചതുപോലെ 2 അവർ ജനതകളെ നശിപ്പിച്ചില്ല. 1
35അവർ ദൈവമില്ലാത്തവരോട് ഇടകലർന്ന് 2 അവരുടെ പ്രവൃത്തികൾ പഠിച്ചു. 1
36അവരുടെ വിഗ്രഹങ്ങളെ സേവിച്ചു; 2 അവ അവർക്കൊരു കെണിയായിത്തീർന്നു. 1
37തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും 2 അവർ ഭൂതങ്ങൾക്ക് ബലികഴിച്ചു. 1
38അവർ കുറ്റമില്ലാത്ത രക്തം, 2 പുത്രീപുത്രന്മാരുടെ രക്തം തന്നെ, ചൊരിഞ്ഞു; 1 അവരെ അവർ കനാന്യവിഗ്രഹങ്ങൾക്ക് ബലികഴിച്ചു, 2 ദേശം രക്തപാതകംകൊണ്ട് അശുദ്ധമായിത്തീർന്നു. 1
39ഇങ്ങനെ അവർ അവരുടെ ക്രിയകളാൽ മലിനപ്പെട്ടു, 2 അവരുടെ കർമ്മങ്ങളാൽ പരസംഗം ചെയ്തു. 1
40അതുകൊണ്ട് യഹോവയുടെ കോപം തന്‍റെ ജനത്തിന്‍റെ നേരെ ജ്വലിച്ചു; 2 ദൈവം തന്‍റെ അവകാശത്തെ വെറുത്തു. 1
41കർത്താവ് അവരെ ജനതകളുടെ കയ്യിൽ ഏല്പിച്ചു; 2 അവരെ വെറുത്തവർ അവരെ ഭരിച്ചു. 1
42അവരുടെ ശത്രുക്കൾ അവരെ ഞെരുക്കി; 2 അവർ അവർക്ക് കീഴടങ്ങേണ്ടിവന്നു. 1
43പലപ്പോഴും കർത്താവ് അവരെ വിടുവിച്ചു; 2 എങ്കിലും അവർ അവരുടെ ആലോചനയാൽ കർത്താവിനെ പ്രകോപിപ്പിച്ചു; 2 അവരുടെ അകൃത്യം നിമിത്തം അധോഗതി പ്രാപിച്ചു. 1
44എന്നാൽ അവരുടെ നിലവിളികേട്ടപ്പോൾ 2 കർത്താവ് അവരുടെ കഷ്ടത കടാക്ഷിച്ചു. 1
45ദൈവം അവർക്കുവേണ്ടി തന്‍റെ നിയമം ഓർത്തു; 2 തന്‍റെ മഹാദയയാൽ മനസ്സുമാറ്റി. 1
46അവരെ ബദ്ധരാക്കി കൊണ്ടുപോയവർക്കെല്ലാം 2 അവരോട് കനിവ് തോന്നുമാറാക്കി. 1
47ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; 2 അവിടുത്തെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്യുവാനും 1 അവിടുത്തെ സ്തുതിയിൽ പ്രശംസിക്കുവാനും 2 ജനതകളുടെ ഇടയിൽനിന്ന് ഞങ്ങളെ ശേഖരിക്കേണമേ. 1
48യിസ്രായേലിന്‍റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ; 1 ജനമെല്ലാം ആമേൻ എന്നു പറയട്ടെ. 1 യഹോവയെ സ്തുതിക്കുവിൻ.