Psalms 119
1യഹോവയുടെ ന്യായപ്രമാണം അനുസരിച്ച് 2 നടപ്പിൽ നിഷ്കളങ്കരായവർ ഭാഗ്യവാന്മാർ. 1
2അവിടുത്തെ സാക്ഷ്യങ്ങൾ പ്രമാണിച്ച് 2 പൂർണ്ണഹൃദയത്തോടെ അവിടുത്തെ അന്വേഷിക്കുന്നവർ ഭാഗ്യവാന്മാർ. 1
3അവർ നീതികേട് പ്രവർത്തിക്കാതെ 2 കർത്താവിന്‍റെ വഴികളിൽ തന്നെ നടക്കുന്നു. 1
4അങ്ങേയുടെ പ്രമാണങ്ങൾ കൃത്യമായി ആചരിക്കേണ്ടതിന് 2 അങ്ങ് അവ കല്പിച്ചുതന്നിരിക്കുന്നു. 1
5അങ്ങേയുടെ ചട്ടങ്ങൾ ആചരിക്കേണ്ടതിന് 2 എന്‍റെ നടപ്പ് സ്ഥിരതയുള്ളതായെങ്കിൽ കൊള്ളാമായിരുന്നു. 1
6അങ്ങേയുടെ സകല കല്പനകളും ശ്രദ്ധിക്കുന്ന കാലത്തോളം 2 ഞാൻ ലജ്ജിച്ചു പോകുകയില്ല. 1
7അങ്ങേയുടെ നീതിയുള്ള വിധികൾ പഠിച്ചിട്ട് 2 ഞാൻ പരമാർത്ഥ ഹൃദയത്തോടെ അങ്ങേക്കു സ്തോത്രം ചെയ്യും. 1
8ഞാൻ അങ്ങേയുടെ ചട്ടങ്ങൾ ആചരിക്കും; 2 എന്നെ അശേഷം ഉപേക്ഷിക്കരുതേ. ബേത്ത്. 1
9ഒരു ബാലൻ തന്‍റെ നടപ്പ് നിർമ്മലമായി സൂക്ഷിക്കുന്നത് എങ്ങനെ? 2 അങ്ങേയുടെ വചനപ്രകാരം തന്‍റെ നടപ്പ് ശ്രദ്ധിക്കുന്നതിനാൽ തന്നെ. 1
10ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങയെ അന്വേഷിക്കുന്നു; 2 അങ്ങേയുടെ കല്പനകൾ വിട്ടുനടക്കുവാൻ എനിക്ക് ഇടവരരുതേ. 1
11ഞാൻ അങ്ങേയോട് പാപം ചെയ്യാതിരിക്കേണ്ടതിന് 2 അങ്ങേയുടെ വചനം എന്‍റെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു. 1
12യഹോവേ, അവിടുന്ന് വാഴ്ത്തപ്പെട്ടവൻ; 2 അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരേണമേ. 1
13ഞാൻ എന്‍റെ അധരങ്ങൾ കൊണ്ടു 2 അങ്ങേയുടെ വായിൽനിന്നുള്ള വിധികളെ ഒക്കെയും വർണ്ണിക്കുന്നു. 1
14ഞാൻ സർവ്വസമ്പത്തിലും എന്നപോലെ 2 അങ്ങേയുടെ സാക്ഷ്യങ്ങളുടെ വഴിയിൽ ആനന്ദിക്കുന്നു. 1
15ഞാൻ അങ്ങേയുടെ പ്രമാണങ്ങൾ ധ്യാനിക്കുകയും 2 അങ്ങേയുടെ വഴികളെ ശ്രദ്ധിച്ചുനോക്കുകയും ചെയ്യുന്നു. 1
16ഞാൻ അങ്ങേയുടെ ചട്ടങ്ങളിൽ പ്രമോദിക്കും; 2 അങ്ങേയുടെ വചനം മറക്കുകയുമില്ല. ഗീമെൽ. 1
17ജീവിച്ചിരുന്ന് അങ്ങേയുടെ വചനം പ്രമാണിക്കേണ്ടതിന് 2 അടിയന് നന്മ ചെയ്യേണമേ. 1
18അങ്ങേയുടെ ന്യായപ്രമാണത്തിലെ അത്ഭുതകാര്യങ്ങൾ കാണേണ്ടതിന് 2 എന്‍റെ കണ്ണുകളെ തുറക്കേണമേ. 1
19ഞാൻ ഭൂമിയിൽ പരദേശിയാകുന്നു; 2 അങ്ങേയുടെ കല്പനകൾ എനിക്ക് മറച്ചുവയ്ക്കരുതേ. 1
20അങ്ങേയുടെ വിധികൾക്കുവേണ്ടിയുള്ള നിരന്തരവാഞ്ഛകൊണ്ട് 2 എന്‍റെ മനസ്സു തകർന്നിരിക്കുന്നു. 1
21അങ്ങേയുടെ കല്പനകൾ വിട്ട് തെറ്റി നടക്കുന്നവരായ 2 ശപിക്കപ്പെട്ട അഹങ്കാരികളെ നീ ഭത്സിക്കുന്നു. 1
22നിന്ദയും അപമാനവും എന്നോട് അകറ്റേണമേ; 2 ഞാൻ അങ്ങേയുടെ സാക്ഷ്യങ്ങൾ പ്രമാണിക്കുന്നു. 1
23അധികാരികളും കൂടിയിരുന്ന് എനിക്ക് വിരോധമായി സംസാരിക്കുന്നു; 2 എങ്കിലും അടിയൻ അങ്ങേയുടെ ചട്ടങ്ങളെ ധ്യാനിക്കുന്നു. 1
24അങ്ങേയുടെ സാക്ഷ്യങ്ങൾ എന്‍റെ പ്രമോദവും 2 എന്‍റെ ആലോചനക്കാരും ആകുന്നു. ദാലെത്ത്. 1
25എന്‍റെ പ്രാണൻ പൊടിയോടു പറ്റിയിരിക്കുന്നു; 2 തിരുവചനപ്രകാരം എന്നെ ജീവിപ്പിക്കേണമേ. 1
26എന്‍റെ വഴികളെ ഞാൻ വിവരിച്ചപ്പോൾ അങ്ങ് എനിക്ക് ഉത്തരമരുളി; 2 അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരേണമേ. 1
27അങ്ങേയുടെ പ്രമാണങ്ങളുടെ വഴി എന്നെ ഗ്രഹിപ്പിക്കേണമേ; 2 എന്നാൽ ഞാൻ അങ്ങേയുടെ അത്ഭുത ഉപദേശങ്ങളെ ധ്യാനിക്കും + 119:27 അത്ഭുത ഉപദേശങ്ങളെ ധ്യാനിക്കും അത്ഭുത കാര്യങ്ങളെ ധ്യാനിക്കും. 1
28എന്‍റെ പ്രാണൻ വിഷാദംകൊണ്ട് ഉരുകുന്നു; 2 അങ്ങേയുടെ വചനപ്രകാരം എന്നെ ശക്തീകരിക്കേണമേ. 1
29ഭോഷ്കിന്‍റെ വഴി എന്നോട് അകറ്റേണമേ; 2 അങ്ങേയുടെ ന്യായപ്രമാണം എനിക്ക് കൃപയോടെ നല്കേണമേ. 1
30വിശ്വസ്തതയുടെ മാർഗ്ഗം ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു; 2 അങ്ങേയുടെ വിധികൾ എന്‍റെ മുമ്പിൽ വച്ചിരിക്കുന്നു. 1
31ഞാൻ അങ്ങേയുടെ സാക്ഷ്യങ്ങളോടു പറ്റിയിരിക്കുന്നു; 2 യഹോവേ, എന്നെ ലജ്ജിപ്പിക്കരുതേ. 1
32അങ്ങ് എന്‍റെ ഹൃദയത്തെ വിശാലമാക്കുമ്പോൾ 2 ഞാൻ അങ്ങേയുടെ കല്പനകളുടെ വഴിയിൽ ഓടും. ഹേ. 1
33യഹോവേ, അങ്ങേയുടെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കേണമേ; 2 ഞാൻ അത് അവസാനത്തോളം പ്രമാണിക്കും. 1
34ഞാൻ അങ്ങേയുടെ ന്യായപ്രമാണം കാക്കേണ്ടതിനും 2 അത് പൂർണ്ണഹൃദയത്തോടെ പ്രമാണിക്കേണ്ടതിനും എനിക്ക് ബുദ്ധി നല്കേണമേ. 1
35അങ്ങേയുടെ കല്പനകളുടെ പാതയിൽ എന്നെ നടത്തേണമേ; 2 ഞാൻ അത് ഇഷ്ടപ്പെടുന്നുവല്ലോ. 1
36ദുരാദായത്തിലേക്കല്ല, അങ്ങേയുടെ സാക്ഷ്യങ്ങളിലേക്കു തന്നെ 2 എന്‍റെ ഹൃദയം ചായുമാറാക്കേണമേ. 1
37വ്യാജത്തിലേക്കു നോക്കാതെ എന്‍റെ കണ്ണുകൾ തിരിച്ച് 2 അങ്ങേയുടെ വഴികളിൽ എന്നെ ജീവിപ്പിക്കേണമേ. 1
38അങ്ങയോടുള്ള ഭക്തി വർദ്ധിപ്പിക്കുന്ന 2 അങ്ങേയുടെ വചനം അടിയന് ഉറപ്പിച്ചുതരേണമേ. 1
39ഞാൻ പേടിക്കുന്ന നിന്ദ എന്നോട് അകറ്റിക്കളേയണമേ; 2 അങ്ങേയുടെ വിധികൾ നല്ലവയല്ലയോ? 1
40ഇതാ, ഞാൻ അങ്ങേയുടെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു; 2 അങ്ങേയുടെ നീതിയാൽ എന്നെ ജീവിപ്പിക്കേണമേ. വൗ. 1
41യഹോവേ, അങ്ങേയുടെ വചനപ്രകാരം അങ്ങേയുടെ ദയയും 2 അങ്ങേയുടെ രക്ഷയും എന്നിലേക്ക് വരുമാറാകട്ടെ. 1
42ഞാൻ അങ്ങേയുടെ വചനത്തിൽ ആശ്രയിക്കുന്നതുകൊണ്ട് 2 എന്നെ നിന്ദിക്കുന്നവനോട് ഉത്തരം പറയുവാൻ ഞാൻ പ്രാപ്തനാകും. 1
43ഞാൻ അങ്ങേയുടെ വിധികൾക്കായി കാത്തിരിക്കുകയാൽ 2 സത്യത്തിന്‍റെ വചനം എന്‍റെ വായിൽനിന്ന് നീക്കിക്കളയരുതേ. 1
44അങ്ങനെ ഞാൻ അങ്ങേയുടെ ന്യായപ്രമാണം 2 ഇടവിടാതെ എന്നേക്കും പ്രമാണിക്കും. 1
45അങ്ങേയുടെ പ്രമാണങ്ങൾ ആരായുന്നതുകൊണ്ട് 2 ഞാൻ വിശാലതയിൽ നടക്കും. 1
46ഞാൻ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും 2 അങ്ങേയുടെ സാക്ഷ്യങ്ങളെക്കുറിച്ചു സംസാരിക്കും. 1
47ഞാൻ അങ്ങേയുടെ കല്പനകളിൽ പ്രമോദിക്കുന്നു; 2 അവ എനിക്ക് പ്രിയമായിരിക്കുന്നു. 1
48എനിക്ക് പ്രിയമായിരിക്കുന്ന അങ്ങേയുടെ കല്പനകളിലേക്ക് ഞാൻ കൈകൾ ഉയർത്തുന്നു; 2 അങ്ങേയുടെ ചട്ടങ്ങൾ ഞാൻ ധ്യാനിക്കുന്നു. സയിൻ. 1
49എനിക്ക് പ്രത്യാശ നൽകുവാൻ കാരണമായ 2 അടിയനോടുള്ള അങ്ങേയുടെ വചനത്തെ ഓർക്കേണമേ. 1
50അങ്ങേയുടെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നത് 2 എന്‍റെ കഷ്ടതയിൽ എനിക്ക് ആശ്വാസമാകുന്നു. 1
51അഹങ്കാരികൾ എന്നെ അത്യന്തം പരിഹസിച്ചു; 2 എന്നാൽ ഞാൻ അങ്ങേയുടെ ന്യായപ്രമാണം വിട്ടുമാറിയിട്ടില്ല. 1
52യഹോവേ, പുരാതനമായ അങ്ങേയുടെ വിധികൾ ഓർത്തു 2 ഞാൻ എന്നെത്തന്നെ ആശ്വസിപ്പിക്കുന്നു. 1
53അങ്ങേയുടെ ന്യായപ്രമാണം ഉപേക്ഷിക്കുന്ന ദുഷ്ടന്മാർനിമിത്തം 2 എനിക്ക് ഉഗ്രകോപം പിടിച്ചിരിക്കുന്നു. 1
54ഞാൻ പരദേശിയായി പാർക്കുന്ന വീട്ടിൽ 2 അങ്ങേയുടെ ചട്ടങ്ങൾ എന്‍റെ കീർത്തനം ആകുന്നു. 1
55യഹോവേ, രാത്രിയിൽ ഞാൻ തിരുനാമം ഓർക്കുന്നു; 2 അങ്ങേയുടെ ന്യായപ്രമാണം ഞാൻ ആചരിക്കുന്നു. 1
56അങ്ങേയുടെ പ്രമാണങ്ങൾ അനുസരിക്കുന്നത് 2 എനിക്ക് അനുഗ്രഹമായിരിക്കുന്നു. ഹേത്ത്. 1
57യഹോവേ, അങ്ങ് എന്‍റെ ഓഹരിയാകുന്നു; 2 ഞാൻ അങ്ങേയുടെ വചനങ്ങൾ പ്രമാണിക്കും എന്നു ഞാൻ പറഞ്ഞു. 1
58പൂർണ്ണഹൃദയത്തോടെ ഞാൻ അങ്ങേയുടെ കൃപയ്ക്കായി അപേക്ഷിക്കുന്നു; 2 അങ്ങേയുടെ വാഗ്ദാനപ്രകാരം എന്നോട് കൃപയുണ്ടാകേണമേ. 1
59ഞാൻ എന്‍റെ വഴികളെക്കുറിച്ച് ചിന്തിച്ച്, 2 എന്‍റെ കാലുകൾ അങ്ങേയുടെ സാക്ഷ്യങ്ങളിലേക്കു തിരിക്കുന്നു. 1
60അങ്ങേയുടെ കല്പനകൾ പ്രമാണിക്കുവാൻ 2 ഞാൻ ഒട്ടും വൈകാതെ ബദ്ധപ്പെടുന്നു; 1
61ദുഷ്ടന്മാരുടെ കയറുകൾ എന്നെ ചുറ്റിയിരിക്കുന്നു; 2 എങ്കിലും ഞാൻ അങ്ങേയുടെ ന്യായപ്രമാണം മറക്കുന്നില്ല. 1
62അങ്ങേയുടെ നീതിയുള്ള ന്യായവിധികൾനിമിത്തം 2 അങ്ങേക്കു സ്തോത്രം ചെയ്യുവാൻ ഞാൻ അർദ്ധരാത്രിയിൽ എഴുന്നേല്‍ക്കും. 1
63അങ്ങയെ ഭയപ്പെടുകയും അങ്ങേയുടെ പ്രമാണങ്ങൾ അനുസരിക്കുകയും 2 ചെയ്യുന്ന എല്ലാവർക്കും ഞാൻ സ്നേഹിതനാകുന്നു. 1
64യഹോവേ, ഭൂമി അങ്ങേയുടെ ദയകൊണ്ടു നിറഞ്ഞിരിക്കുന്നു; 2 അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരേണമേ. തേത്ത്. 1
65യഹോവേ, തിരുവചനപ്രകാരം 2 അങ്ങ് അടിയന് നന്മ ചെയ്തിരിക്കുന്നു. 1
66അങ്ങേയുടെ കല്പനകൾ ഞാൻ വിശ്വസിച്ചിരിക്കുകയാൽ 2 എനിക്ക് നല്ലബുദ്ധിയും പരിജ്ഞാനവും ഉപദേശിച്ചു തരേണമേ. 1
67കഷ്ടതയിൽ ആകുന്നതിനു മുമ്പ് ഞാൻ തെറ്റിപ്പോയി; 2 ഇപ്പോൾ ഞാൻ അങ്ങേയുടെ വചനം പ്രമാണിക്കുന്നു. 1
68അങ്ങ് നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു; 2 അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരേണമേ. 1
69അഹങ്കാരികൾ എന്നെക്കുറിച്ച് നുണ പറഞ്ഞുണ്ടാക്കി; 2 ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങേയുടെ പ്രമാണങ്ങൾ അനുസരിക്കും. 1
70അവരുടെ ഹൃദയത്തില്‍ സത്യം ഇല്ല + 119:70 അവരുടെ ഹൃദയത്തില്‍ സത്യം ഇല്ല അവരുടെ ഹൃദയം കൊഴുപ്പുപോലെ തടിച്ചിരിക്കുന്നു; 2 ഞാൻ അങ്ങേയുടെ ന്യായപ്രമാണത്തിൽ രസിക്കുന്നു. 1
71അങ്ങേയുടെ ചട്ടങ്ങൾ പഠിക്കുവാൻ തക്കവണ്ണം 2 ഞാൻ കഷ്ടതയിൽ ആയിരുന്നത് എനിക്ക് ഗുണമായി. 1
72ആയിരം ആയിരം പൊൻവെള്ളി നാണ്യങ്ങളെക്കാൾ 2 അങ്ങേയുടെ വായിൽനിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം. യോദ്. 1
73തൃക്കൈകൾ എന്നെ സൃഷ്ടിക്കുകയും രൂപപ്പെടുത്തുകയും ചെയ്തിരിക്കുന്നു; 2 അങ്ങേയുടെ കല്പനകൾ പഠിക്കുവാൻ എനിക്ക് ബുദ്ധി നല്കേണമേ. 1
74തിരുവചനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുകയാൽ 2 അങ്ങേയുടെ ഭക്തന്മാർ എന്നെ കണ്ടു സന്തോഷിക്കുന്നു. 1
75യഹോവേ, അങ്ങേയുടെ വിധികൾ നീതിയുള്ളവയെന്നും 2 വിശ്വസ്തതയോടെ അങ്ങ് എന്നെ താഴ്ത്തിയിരിക്കുന്നു എന്നും ഞാൻ അറിയുന്നു. 1
76അടിയനോടുള്ള അങ്ങേയുടെ വാഗ്ദാനപ്രകാരം 2 അങ്ങേയുടെ ദയ എന്നെ ആശ്വസിപ്പിക്കട്ടെ. 1
77ഞാൻ ജീവിച്ചിരിക്കേണ്ടതിന് എന്നോട് കരുണ തോന്നേണമേ; 2 അങ്ങേയുടെ ന്യായപ്രമാണത്തിൽ ഞാൻ പ്രമോദിക്കുന്നു. 1
78കാരണംകൂടാതെ എന്നെ വെറുതെ ഉപദ്രവിക്കുന്ന അഹങ്കാരികൾ ലജ്ജിച്ചുപോകട്ടെ; 2 ഞാൻ അങ്ങേയുടെ കല്പനകൾ ധ്യാനിക്കുന്നു. 1
79അങ്ങേയുടെ ഭക്തന്മാരും അങ്ങേയുടെ സാക്ഷ്യങ്ങൾ അറിയുന്നവരും 2 എന്‍റെ അടുക്കൽ വരട്ടെ. 1
80ഞാൻ ലജ്ജിച്ചു പോകാതിരിക്കേണ്ടതിന് 2 എന്‍റെ ഹൃദയം അങ്ങേയുടെ ചട്ടങ്ങളിൽ നിഷ്കളങ്കമായിരിക്കട്ടെ. കഫ്. 1
81ഞാൻ അങ്ങേയുടെ രക്ഷക്കായി കാത്തിരുന്ന് തളർന്നുപോകുന്നു; 2 അങ്ങേയുടെ വാഗ്ദാനം ഞാൻ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു. 1
82എപ്പോൾ അങ്ങ് എന്നെ ആശ്വസിപ്പിക്കും എന്നു ചിന്തിച്ച് 2 എന്‍റെ കണ്ണ് അങ്ങേയുടെ വാഗ്ദാനം കാത്തിരുന്ന് ക്ഷീണിക്കുന്നു. 1
83ഞാൻ പുകയത്തു വച്ച തോൽതുരുത്തിപോലെ ആകുന്നു. 2 എങ്കിലും അങ്ങേയുടെ ചട്ടങ്ങൾ മറക്കുന്നില്ല. 1
84അടിയന്‍റെ ജീവകാലം എത്ര നാൾ? 2 എന്നെ ഉപദ്രവിക്കുന്നവരുടെമേൽ അങ്ങ് എപ്പോൾ ന്യായവിധി നടത്തും? 1
85അങ്ങേയുടെ ന്യായപ്രമാണം അനുസരിക്കാത്ത 2 അഹങ്കാരികൾ എനിക്കായി കുഴി കുഴിച്ചിരിക്കുന്നു. 1
86അങ്ങേയുടെ കല്പനകളെല്ലം വിശ്വാസ്യമാകുന്നു; 2 അവർ എന്നെ വെറുതെ ഉപദ്രവിക്കുന്നു; 2 എന്നെ സഹായിക്കേണമേ. 1
87അവർ ഭൂമിയിൽ എന്നെ മിക്കവാറും ഇല്ലാതെയാക്കിയിരിക്കുന്നു; 2 അങ്ങേയുടെ പ്രമാണങ്ങൾ ഞാൻ ഉപേക്ഷിച്ചില്ലതാനും. 1
88അങ്ങേയുടെ ദയയ്ക്കു തക്കവണ്ണം എന്നെ സംരക്ഷിക്കേണമേ + 119:88 സംരക്ഷിക്കേണമേ ജീവിപ്പിക്കേണമേ; 2 ഞാൻ അങ്ങേയുടെ വായിൽനിന്നുള്ള സാക്ഷ്യങ്ങൾ പ്രമാണിക്കും. ലാമെദ്. 1
89യഹോവേ, അങ്ങേയുടെ വചനം 2 സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നു. 1
90അങ്ങേയുടെ വിശ്വസ്തത തലമുറതലമുറയോളം ഇരിക്കുന്നു; 2 അങ്ങ് ഭൂമിയെ സ്ഥാപിച്ചു, അത് നിലനില്ക്കുന്നു. 1
91അവ ഇന്നുവരെ അങ്ങേയുടെ നിയമപ്രകാരം നിലനില്ക്കുന്നു; 2 സർവ്വസൃഷ്ടികളും അങ്ങേയുടെ ദാസന്മാരല്ലോ. 1
92അങ്ങേയുടെ ന്യായപ്രമാണം എന്‍റെ പ്രമോദം ആയിരുന്നില്ലെങ്കിൽ 2 ഞാൻ എന്‍റെ കഷ്ടതയിൽ നശിച്ചുപോകുമായിരുന്നു. 1
93ഞാൻ ഒരുനാളും അങ്ങേയുടെ പ്രമാണങ്ങൾ മറക്കുകയില്ല; 2 അവയാൽ അങ്ങ് എന്നെ ജീവിപ്പിച്ചിരിക്കുന്നു. 1
94ഞാൻ അങ്ങേക്കുള്ളവനത്രെ; എന്നെ രക്ഷിക്കേണമേ; 2 ഞാൻ അങ്ങേയുടെ പ്രമാണങ്ങൾ അന്വേഷിക്കുന്നു. 1
95ദുഷ്ടന്മാർ എന്നെ നശിപ്പിക്കുവാൻ കാത്തിരുന്നു; 2 എന്നാൽ ഞാൻ നിന്‍റെ സാക്ഷ്യങ്ങൾ ചിന്തിച്ചുകൊള്ളും. 1
96സകല പൂർണ്ണതയ്ക്കും ഞാൻ ഒരു പര്യവസാനം കണ്ടിരിക്കുന്നു; 2 അങ്ങേയുടെ കല്പനയോ അതിരുകള്‍ ഇല്ലാത്തതായിരിക്കുന്നു + 119:96 അതിരുകള്‍ ഇല്ലാത്തതായിരിക്കുന്നു അത്യന്തം വിശാലമായിരിക്കുന്നു. മേം. 1
97അങ്ങേയുടെ ന്യായപ്രമാണം എനിക്ക് എത്രയോ പ്രിയം; 2 ദിവസം മുഴുവനും അത് എന്‍റെ ധ്യാനമാകുന്നു. 1
98അങ്ങേയുടെ കല്പനകൾ എന്നെ എന്‍റെ ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു; 2 അവ എപ്പോഴും എന്‍റെ പക്കൽ ഉണ്ട്. 1
99അങ്ങേയുടെ സാക്ഷ്യങ്ങൾ എന്‍റെ ധ്യാനമായിരിക്കുകകൊണ്ട് 2 എന്‍റെ സകല ഗുരുക്കന്മാരെക്കാളും ഞാൻ വിവേകമുള്ളവനാകുന്നു. 1
100അങ്ങേയുടെ പ്രമാണങ്ങൾ അനുസരിക്കുകയാൽ 2 ഞാൻ വൃദ്ധന്മാരിലും വിവേകമുള്ളവനാകുന്നു. 1
101അങ്ങേയുടെ വചനം പ്രമാണിക്കേണ്ടതിന് 2 ഞാൻ സകല ദുർമാർഗ്ഗത്തിൽനിന്നും കാലുകളെ വിലക്കുന്നു. 1
102അങ്ങ് എന്നെ ഉപദേശിച്ചിരിക്കുകയാൽ 2 ഞാൻ അങ്ങേയുടെ വിധികൾ വിട്ടുമാറിയിട്ടില്ല. 1
103തിരുവചനം എന്‍റെ നാവിന് എത്ര മധുരം! 2 അവ എന്‍റെ വായ്ക്ക് തേനിലും നല്ലത്. 1
104അങ്ങേയുടെ പ്രമാണങ്ങളാൽ ഞാൻ വിവേകമുള്ളവനാകുന്നു. 2 അതുകൊണ്ട് ഞാൻ സകലവ്യാജമാർഗ്ഗവും വെറുക്കുന്നു. നൂൻ. 1
105അങ്ങേയുടെ വചനം എന്‍റെ കാലിന് ദീപവും 2 എന്‍റെ പാതയ്ക്കു പ്രകാശവും ആകുന്നു. 1
106അങ്ങേയുടെ നീതിയുള്ള വിധികൾ പ്രമാണിക്കുമെന്ന് 2 ഞാൻ സത്യംചെയ്തു; അത് ഞാൻ നിവർത്തിക്കും. 1
107ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; 2 യഹോവേ, അങ്ങേയുടെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ. 1
108യഹോവേ, എന്‍റെ വായുടെ സ്വമേധാദാനങ്ങളിൽ പ്രസാദിക്കേണമേ; 2 അങ്ങേയുടെ വിധികൾ എനിക്ക് ഉപദേശിച്ചു തരേണമേ. 1
109എന്‍റെ ജീവന്‍ എപ്പോഴും അപകടത്തില്‍ ആയിരിക്കുന്നു + 119:109 എന്‍റെ ജീവന്‍ എപ്പോഴും അപകടത്തില്‍ ആയിരിക്കുന്നു എന്‍റെ ജീവന്‍ എന്‍റെ കയ്യില്‍ ആയിരിക്കുന്നു; 2 എങ്കിലും അങ്ങേയുടെ ന്യായപ്രമാണം ഞാൻ മറക്കുന്നില്ല. 1
110ദുഷ്ടന്മാർ എനിക്ക് കെണി വച്ചിരിക്കുന്നു; 2 എങ്കിലും ഞാൻ അങ്ങേയുടെ പ്രമാണങ്ങൾ ഉപേക്ഷിക്കുന്നില്ല. 1
111ഞാൻ അങ്ങേയുടെ സാക്ഷ്യങ്ങളെ എന്‍റെ ശാശ്വതാവകാശമാക്കിയിരിക്കുന്നു; 2 അവ എന്‍റെ ഹൃദയത്തിന്‍റെ ആനന്ദമാകുന്നു. 1
112അങ്ങേയുടെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിക്കുവാൻ 2 ഞാൻ എന്‍റെ ഹൃദയം ചായിച്ചിരിക്കുന്നു. സാമെക്. 1
113ഇരുമനസ്സുള്ളവരെ ഞാൻ വെറുക്കുന്നു; 2 എന്നാൽ അങ്ങേയുടെ ന്യായപ്രമാണം എനിക്ക് പ്രിയമാകുന്നു. 1
114അങ്ങ് എന്‍റെ മറവിടവും എന്‍റെ പരിചയും ആകുന്നു; 2 ഞാൻ തിരുവചനത്തിൽ പ്രത്യാശ വച്ചിരിക്കുന്നു. 1
115എന്‍റെ ദൈവത്തിന്‍റെ കല്പനകൾ ഞാൻ പ്രമാണിക്കേണ്ടതിന് 2 ദുഷ്കർമ്മികളേ, എന്നെവിട്ടു പോകുവിൻ. 1
116ഞാൻ ജീവിച്ചിരിക്കേണ്ടതിന് അങ്ങേയുടെ വചനപ്രകാരം എന്നെ താങ്ങേണമേ; 2 എന്‍റെ പ്രത്യാശയിൽ ഞാൻ ലജ്ജിച്ചുപോകരുതേ. 1
117ഞാൻ രക്ഷപെടേണ്ടതിന് എന്നെ താങ്ങേണമേ; 2 അങ്ങേയുടെ ചട്ടങ്ങൾ ഞാൻ നിരന്തരം അനുസരിക്കും. 1
118അങ്ങേയുടെ ചട്ടങ്ങൾ ഉപേക്ഷിക്കുന്ന സകലരേയും അങ്ങ് നിരസിക്കുന്നു; 2 അവരുടെ വഞ്ചന വ്യർത്ഥമാകുന്നു. 1
119ഭൂമിയിലെ സകലദുഷ്ടന്മാരെയും അങ്ങ് മാലിന്യംപോലെ നീക്കിക്കളയുന്നു; 2 അതുകൊണ്ട് അങ്ങേയുടെ സാക്ഷ്യങ്ങൾ എനിക്ക് പ്രിയമാകുന്നു. 1
120അങ്ങയെക്കുറിച്ചുള്ള ഭയം നിമിത്തം എന്‍റെ ദേഹം വിറയ്ക്കുന്നു; 2 അങ്ങേയുടെ വിധികൾനിമിത്തം ഞാൻ ഭയപ്പെടുന്നു. അയിൻ. 1
121ഞാൻ നീതിയും ന്യായവും പ്രവർത്തിക്കുന്നു; 2 എന്‍റെ പീഡകന്മാർക്ക് എന്നെ ഏല്പിച്ചുകൊടുക്കരുതേ. 1
122അടിയന്‍റെ നന്മയ്ക്കുവേണ്ടി ഉത്തരവാദി ആയിരിക്കേണമേ; 2 അഹങ്കാരികൾ എന്നെ പീഡിപ്പിക്കരുതേ. 1
123എന്‍റെ കണ്ണ് അങ്ങേയുടെ രക്ഷയെയും 2 അങ്ങേയുടെ നീതിയുടെ വചനത്തെയും കാത്തിരുന്ന് ക്ഷീണിക്കുന്നു. 1
124അങ്ങേയുടെ ദയക്കു തക്കവണ്ണം അടിയനോടു പ്രവർത്തിച്ച്, 2 അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരേണമേ. 1
125ഞാൻ അങ്ങേയുടെ ദാസൻ ആകുന്നു; 2 അങ്ങേയുടെ സാക്ഷ്യങ്ങൾ ഗ്രഹിക്കുവാൻ എനിക്ക് ബുദ്ധി നല്കേണമേ. 1
126യഹോവേ, ഇത് അങ്ങേക്കു പ്രവർത്തിക്കുവാനുള്ള സമയമാകുന്നു; 2 അവർ അങ്ങേയുടെ ന്യായപ്രമാണം ദുർബ്ബലമാക്കിയിരിക്കുന്നു. 1
127അതുകൊണ്ട് അങ്ങേയുടെ കല്പനകൾ 2 എനിക്ക് പൊന്നിലും തങ്കത്തിലും അധികം പ്രിയമാകുന്നു. 1
128അതുകൊണ്ട് അങ്ങേയുടെ സകലപ്രമാണങ്ങളും സത്യമെന്ന് കരുതി, 2 ഞാൻ സകലവ്യാജമാർഗ്ഗങ്ങളും വെറുക്കുന്നു. പേ. 1
129അങ്ങേയുടെ സാക്ഷ്യങ്ങൾ അതിശയകരമാകയാൽ 2 എന്‍റെ മനസ്സ് അവ പ്രമാണിക്കുന്നു. 1
130അങ്ങേയുടെ വചനങ്ങളുടെ വികാശനം പ്രകാശം പ്രദാനം ചെയ്യുന്നു; 2 അത് അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു. 1
131അങ്ങേയുടെ കല്പനകൾക്കായി വാഞ്ഛിക്കുകയാൽ 2 ഞാൻ വായ് തുറന്ന് കിതയ്ക്കുന്നു. 1
132തിരുനാമത്തെ സ്നേഹിക്കുന്നവർക്ക് അങ്ങ് ചെയ്യുന്നതുപോലെ 2 എങ്കലേക്ക് തിരിഞ്ഞ് എന്നോട് കൃപ ചെയ്യേണമേ. 1
133എന്‍റെ കാലടികൾ അങ്ങേയുടെ വചനത്തിൽ സ്ഥിരമാക്കേണമേ; 2 യാതൊരു നീതികേടും എന്നെ ഭരിക്കരുതേ. 1
134മനുഷ്യന്‍റെ പീഡനത്തിൽനിന്ന് എന്നെ വിടുവിക്കേണമേ; 2 എന്നാൽ ഞാൻ അങ്ങേയുടെ പ്രമാണങ്ങൾ അനുസരിക്കും. 1
135അടിയന്‍റെമേൽ തിരുമുഖം പ്രകാശിപ്പിച്ച് 2 അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരേണമേ. 1
136അവർ അങ്ങേയുടെ ന്യായപ്രമാണം അനുസരിക്കാത്തതിനാൽ 2 എന്‍റെ കണ്ണിൽ നിന്ന് ജലനദികൾ ഒഴുകുന്നു. സാദെ. 1
137യഹോവേ, അങ്ങ് നീതിമാനാകുന്നു; 2 അങ്ങേയുടെ വിധികൾ നേരുള്ളവ തന്നെ. 1
138അങ്ങ് നീതിയോടും അത്യന്തം വിശ്വസ്തതയോടും കൂടി 2 അങ്ങേയുടെ സാക്ഷ്യങ്ങളെ കല്പിച്ചിരിക്കുന്നു. 1
139എന്‍റെ വൈരികൾ തിരുവചനങ്ങൾ മറക്കുന്നതുകൊണ്ട് 2 എന്‍റെ എരിവ് എന്നെ സംഹരിക്കുന്നു. 1
140അങ്ങേയുടെ വചനം അത്യന്തം വിശുദ്ധമാകുന്നു; 2 അതുകൊണ്ട് അടിയന് അത് പ്രിയമാകുന്നു. 1
141ഞാൻ എളിയവനും നിന്ദിതനും ആകുന്നു; 2 എങ്കിലും ഞാൻ അങ്ങേയുടെ പ്രമാണങ്ങൾ മറക്കുന്നില്ല. 1
142അങ്ങേയുടെ നീതി ശാശ്വതനീതിയും 2 അങ്ങേയുടെ ന്യായപ്രമാണം സത്യവുമാകുന്നു. 1
143കഷ്ടവും സങ്കടവും എന്നെ പിടിച്ചിരിക്കുന്നു; 2 എങ്കിലും അങ്ങേയുടെ കല്പനകൾ എന്‍റെ പ്രമോദമാകുന്നു. 1
144അങ്ങേയുടെ സാക്ഷ്യങ്ങൾ എന്നേക്കും നീതിയുള്ളവ; 2 ഞാൻ ജീവിച്ചിരിക്കേണ്ടതിന് എനിക്ക് ബുദ്ധി നല്കേണമേ. കോഫ്. 1
145ഞാൻ പൂർണ്ണഹൃദയത്തോടെ വിളിച്ചപേക്ഷിക്കുന്നു; എനിക്ക് ഉത്തരം അരുളേണമേ; 2 യഹോവേ, ഞാൻ അങ്ങേയുടെ ചട്ടങ്ങൾ പ്രമാണിക്കും. 1
146ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; എന്നെ രക്ഷിക്കേണമേ; 2 ഞാൻ അങ്ങേയുടെ സാക്ഷ്യങ്ങളെ പ്രമാണിക്കും. 1
147ഞാൻ ഉദയത്തിനു മുമ്പ് എഴുന്നേറ്റ് പ്രാർത്ഥിക്കുന്നു; 2 അങ്ങേയുടെ വചനത്തിൽ ഞാൻ പ്രത്യാശവക്കുന്നു. 1
148തിരുവചനം ധ്യാനിക്കേണ്ടതിന് 2 എന്‍റെ കണ്ണ് യാമങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു. 1
149അങ്ങേയുടെ ദയയ്ക്കു തക്കവണ്ണം എന്‍റെ അപേക്ഷ കേൾക്കേണമേ; 2 യഹോവേ, അങ്ങേയുടെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ. 1
150ദുഷ്ടതയെ പിന്തുടരുന്നവർ സമീപിച്ചിരിക്കുന്നു; 2 അങ്ങേയുടെ ന്യായപ്രമാണത്തോട് അവർ അകന്നിരിക്കുന്നു. 1
151യഹോവേ, അങ്ങ് സമീപസ്ഥനാകുന്നു; 2 അങ്ങേയുടെ കല്പനകൾ സകലവും സത്യം തന്നെ. 1
152അങ്ങേയുടെ സാക്ഷ്യങ്ങൾ അങ്ങ് എന്നേക്കും സ്ഥാപിച്ചിരിക്കുന്നു 2 എന്നു ഞാൻ പണ്ടുതന്നെ അറിഞ്ഞിരിക്കുന്നു. രേശ്. 1
153എന്‍റെ അരിഷ്ടത കടാക്ഷിച്ച് എന്നെ വിടുവിക്കേണമേ; 2 ഞാൻ അങ്ങേയുടെ ന്യായപ്രമാണം മറക്കുന്നില്ല. 1
154എന്‍റെ വ്യവഹാരം നടത്തി എന്നെ വീണ്ടെടുക്കേണമേ; 2 അങ്ങേയുടെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ. 1
155രക്ഷ ദുഷ്ടന്മാരോട് അകന്നിരിക്കുന്നു; 2 അവർ അങ്ങേയുടെ ചട്ടങ്ങളെ അന്വേഷിക്കുന്നില്ലല്ലോ. 1
156യഹോവേ, അങ്ങേയുടെ കരുണ വലിയതാകുന്നു; 2 അങ്ങേയുടെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ. 1
157എന്നെ ഉപദ്രവിക്കുന്നവരും എന്‍റെ വൈരികളും വളരെയാകുന്നു; 2 എങ്കിലും ഞാൻ അങ്ങേയുടെ സാക്ഷ്യങ്ങളെ വിട്ടുമാറുന്നില്ല. 1
158ഞാൻ ദ്രോഹികളെ കണ്ടു വ്യസനിച്ചു; 2 അവർ അങ്ങേയുടെ വചനം പ്രമാണിക്കുന്നില്ലല്ലോ. 1
159അങ്ങേയുടെ പ്രമാണങ്ങൾ എനിക്ക് എത്ര പ്രിയം എന്നു കണ്ടു, 2 യഹോവേ, അങ്ങേയുടെ ദയയ്ക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കേണമേ. 1
160അങ്ങേയുടെ വചനത്തിന്‍റെ സാരം സത്യം തന്നെ; 2 അങ്ങേയുടെ നീതിയുള്ള വിധികൾ എല്ലാം എന്നേക്കുമുള്ളവ. ശീൻ. 1
161അധികാരികള്‍ വെറുതെ എന്നെ ഉപദ്രവിക്കുന്നു; 2 എങ്കിലും അങ്ങേയുടെ വചനത്തെ എന്‍റെ ഹൃദയം ഭയപ്പെടുന്നു. 1
162വലിയ കൊള്ള കണ്ടെത്തിയവനെപ്പോലെ 2 ഞാൻ അങ്ങേയുടെ വചനത്തിൽ ആനന്ദിക്കുന്നു. 1
163ഞാൻ ഭോഷ്ക് വെറുത്ത് അറയ്ക്കുന്നു; 2 എന്നാൽ അങ്ങേയുടെ ന്യായപ്രമാണം എനിക്ക് പ്രിയമാകുന്നു. 1
164അങ്ങേയുടെ നീതിയുള്ള വിധികൾനിമിത്തം 2 ഞാൻ ദിവസം ഏഴു പ്രാവശ്യം അങ്ങയെ സ്തുതിക്കുന്നു. 1
165അങ്ങേയുടെ ന്യായപ്രമാണത്തോട് പ്രിയം ഉള്ളവർക്ക് മഹാസമാധാനം ഉണ്ട്; 2 അവർ ഒന്നിനാലും ഇടറിപ്പോകുകയില്ല. 1
166യഹോവേ, ഞാൻ അങ്ങേയുടെ രക്ഷയിൽ പ്രത്യാശ വയ്ക്കുന്നു; 2 അങ്ങേയുടെ കല്പനകൾ ഞാൻ ആചരിക്കുന്നു. 1
167എന്‍റെ മനസ്സ് അങ്ങേയുടെ സാക്ഷ്യങ്ങൾ പ്രമാണിക്കുന്നു; 2 അവ എനിക്ക് അത്യന്തം പ്രിയമാകുന്നു. 1
168ഞാൻ അങ്ങേയുടെ പ്രമാണങ്ങളും സാക്ഷ്യങ്ങളും പ്രമാണിക്കുന്നു; 2 എന്‍റെ വഴികളെല്ലാം അങ്ങേയുടെ മുമ്പാകെ ഇരിക്കുന്നു. തൗ. 1
169യഹോവേ, എന്‍റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ; 2 അങ്ങേയുടെ വചനപ്രകാരം എനിക്ക് ബുദ്ധി നല്കേണമേ. 1
170എന്‍റെ യാചന തിരുസന്നിധിയിൽ വരുമാറാകട്ടെ; 2 അങ്ങേയുടെ വാഗ്ദാനപ്രകാരം എന്നെ വിടുവിക്കേണമേ. 1
171അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചുതരുന്നതുകൊണ്ട് 2 എന്‍റെ അധരങ്ങൾ സ്തുതി പൊഴിക്കട്ടെ. 1
172അങ്ങേയുടെ കല്പനകൾ എല്ലാം നീതിയായിരിക്കുകയാൽ 2 എന്‍റെ നാവ് അങ്ങേയുടെ വാഗ്ദാനത്തെക്കുറിച്ച് പാടട്ടെ. 1
173അങ്ങേയുടെ കല്പനകളെ ഞാൻ തിരഞ്ഞെടുത്തിരിക്കുകയാൽ 2 അങ്ങേയുടെ കൈ എനിക്ക് തുണയായിരിക്കട്ടെ. 1
174യഹോവേ, ഞാൻ അങ്ങേയുടെ രക്ഷക്കായി വാഞ്ഛിക്കുന്നു; 2 അങ്ങേയുടെ ന്യായപ്രമാണം എന്‍റെ പ്രമോദം ആകുന്നു. 1
175അങ്ങയെ സ്തുതിക്കേണ്ടതിന് എന്‍റെ പ്രാണൻ ജീവിച്ചിരിക്കട്ടെ; 2 അങ്ങേയുടെ വിധികൾ എനിക്ക് തുണയായിരിക്കട്ടെ. 1
176കാണാതെപോയ ആടുപോലെ ഞാൻ തെറ്റിപ്പോയിരിക്കുന്നു; 2 അടിയനെ അന്വേഷിക്കേണമേ; അങ്ങേയുടെ കല്പനകൾ ഞാൻ മറക്കുന്നില്ല.