Psalms · ബൈബിൾ (മലയാളം)

Psalms 56

1ദൈവമേ, എന്നോട് കൃപയുണ്ടാകേണമേ; 2 മനുഷ്യർ എന്നെ വിഴുങ്ങുവാൻ പോകുന്നു; 2 അവർ ഇടവിടാതെ പൊരുതി എന്നെ ഞെരുക്കുന്നു. 1

2എന്‍റെ ശത്രുക്കൾ ഇടവിടാതെ എന്നെ വേട്ടയാടുവാൻ ഭാവിക്കുന്നു; 2 ഗർവ്വത്തോടെ എന്നോട് പൊരുതുന്നവർ അനേകരാണല്ലോ. 1

3ഞാൻ ഭയപ്പെടുന്ന നാളിൽ 2 അങ്ങയിൽ ആശ്രയിക്കും. 1

4ഞാൻ ദൈവത്തിൽ അവിടുത്തെ വചനത്തെ പുകഴ്ത്തും; 2 ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. 2 ജഡികമനുഷ്യന് എന്നോട് എന്ത് ചെയ്യുവാൻ കഴിയും? 1

5ഇടവിടാതെ അവർ എന്‍റെ വാക്കുകൾ വളച്ചൊടിക്കുന്നു; 2 അവരുടെ വിചാരങ്ങളെല്ലാം എന്‍റെ നേരെ തിന്മയ്ക്കായിട്ടാകുന്നു. 1

6അവർ കൂട്ടംകൂടി ഒളിച്ചിരിക്കുന്നു; 2 എന്‍റെ പ്രാണനായി പതിയിരിക്കുന്നതുപോലെ 2 അവർ എന്‍റെ കാലടികളെ നോക്കിക്കൊണ്ടിരിക്കുന്നു. 1

7നീതികേടിനാൽ അവർ രക്ഷപെടുമോ? 2 ദൈവമേ, അങ്ങേയുടെ കോപത്തിൽ ജനതകളെ തള്ളിയിടേണമേ. 1

8എന്‍റെ ലക്ഷ്യമില്ലാത്ത നടപ്പുകൾ അവിടുന്ന് എണ്ണുന്നു; 2 എന്‍റെ കണ്ണുനീർ അങ്ങേയുടെ തുരുത്തിയിൽ സൂക്ഷിക്കേണമേ; 2 അത് അങ്ങേയുടെ പുസ്തകത്തിൽ ഇല്ലയോ? 1

9ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ തന്നെ എന്‍റെ ശത്രുക്കൾ പിന്തിരിയുന്നു; 2 ദൈവം എനിക്ക് അനുകൂലമെന്നു ഞാൻ അറിയുന്നു. 1

10ഞാൻ ദൈവത്തിൽ, അവിടുത്തെ വചനത്തിൽ തന്നെ പുകഴും; 2 ഞാൻ യഹോവയിൽ അവിടുത്തെ വചനത്തിൽ പ്രശംസിക്കും. 1

11ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. 2 മനുഷ്യന് എന്നോട് എന്ത് ചെയ്യുവാൻ കഴിയും? 1

12ദൈവമേ, അങ്ങേക്കുള്ള നേർച്ചകൾ കഴിക്കുവാൻ ഞാൻ കടമ്പെട്ടിരിക്കുന്നു; 2 ഞാൻ അവിടുത്തേക്ക് സ്തോത്രയാഗങ്ങൾ അർപ്പിക്കും. 1

13ഞാൻ ദൈവമുമ്പാകെ ജീവന്‍റെ പ്രകാശത്തിൽ നടക്കേണ്ടതിന് 2 അവിടുന്ന് എന്‍റെ പ്രാണനെ മരണത്തിൽനിന്നും 2 എന്‍റെ കാലുകളെ ഇടർച്ചയിൽനിന്നും വിടുവിച്ചുവല്ലോ.

← Psalms 55Read In The App, Free →Psalms 57 →

Study Psalms 56

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150