Psalms 109
1എന്‍റെ പുകഴ്ചയായ ദൈവമേ, മൗനമായിരിക്കരുതേ. 1
2ദുഷ്ടന്‍റെ വായും വഞ്ചകന്‍റെ വായും എന്‍റെ നേരെ തുറന്നിരിക്കുന്നു; 2 ഭോഷ്കുള്ള നാവുകൊണ്ട് അവർ എന്നോട് സംസാരിച്ചിരിക്കുന്നു. 1
3അവർ വിദ്വേഷവാക്കുകൾകൊണ്ട് എന്നെ വളഞ്ഞ് 2 കാരണംകൂടാതെ എന്നോട് പോരാടിയിരിക്കുന്നു. 1
4എന്‍റെ സ്നേഹത്തിന് പകരം അവർ എന്നെ കുറ്റം ചുമത്തുന്നു; 2 എന്നാൽ ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു. 1
5നന്മയ്ക്കു പകരം തിന്മയും സ്നേഹത്തിന് പകരം ദ്വേഷവും 2 അവർ എന്നോട് കാണിച്ചിരിക്കുന്നു. 1
6അവര്‍ പറയുന്നു: ”അങ്ങ് അവന്‍റെമേൽ ഒരു ദുഷ്ടനെ നിയമിക്കേണമേ; 2 സാത്താൻ അവന്‍റെ വലത്തുഭാഗത്തു നില്‍ക്കട്ടെ. 1
7അവനെ വിസ്തരിക്കുമ്പോൾ അവൻ കുറ്റക്കാരനെന്നു തെളിയട്ടെ; 2 അവന്‍റെ പ്രാർത്ഥന പാപമായിത്തീരട്ടെ. 1
8അവന്‍റെ നാളുകൾ ചുരുങ്ങിപ്പോകട്ടെ; 2 അവന്‍റെ സ്ഥാനം മറ്റൊരുത്തൻ ഏല്ക്കട്ടെ. 1
9അവന്‍റെ മക്കൾ അനാഥരും 2 അവന്‍റെ ഭാര്യ വിധവയും ആയിത്തീരട്ടെ. 1
10അവന്‍റെ മക്കൾ അലഞ്ഞ് തെണ്ടിനടക്കട്ടെ; 2 അവരുടെ ശൂന്യഭവനങ്ങൾ വിട്ട് ഇരന്നു നടക്കട്ടെ; 1
11കടക്കാരൻ അവനുള്ളതൊക്കെയും കൊണ്ടുപോകട്ടെ; 2 അപരിചിതർ അവന്‍റെ പ്രയത്നഫലം കൊള്ളയിടട്ടെ. 1
12അവനോട് ദയ കാണിക്കുവാൻ ആരും ഉണ്ടാകരുതേ; 2 അനാഥരായ അവന്‍റെ മക്കളോട് ആർക്കും കരുണ തോന്നരുതേ. 1
13അവന്‍റെ സന്തതി മുടിഞ്ഞുപോകട്ടെ; 2 അടുത്ത തലമുറയിൽ തന്നെ അവരുടെ പേര് മാഞ്ഞു പോകട്ടെ; 1
14അവന്‍റെ പൂര്‍വ്വ പിതാക്കന്മാരുടെ അകൃത്യം യഹോവ ഓർക്കുമാറാകട്ടെ; 2 അവന്‍റെ അമ്മയുടെ പാപം മാഞ്ഞുപോകയുമരുതേ. 1
15അവ എല്ലായ്‌പ്പോഴും യഹോവയുടെ മുമ്പാകെ ഇരിക്കട്ടെ; 2 അവരുടെ ഓർമ്മ ഭൂമിയിൽനിന്നു ഛേദിച്ചുകളയേണ്ടതിനു തന്നെ. 1
16അവൻ ദയ കാണിക്കുവാൻ മറന്നുകളഞ്ഞുവല്ലോ; 2 എളിയവനെയും ദരിദ്രനെയും മനംതകർന്നവനെയും മരണപര്യന്തം ഉപദ്രവിച്ചു. 1
17ശാപം അവന് പ്രിയമായിരുന്നു; അത് അവന് ഭവിക്കട്ടെ; 2 അനുഗ്രഹം അവന് അപ്രിയമായിരുന്നു; അത് അവനെ വിട്ടകന്നുപോകട്ടെ. 1
18അവൻ വസ്ത്രംപോലെ ശാപം ധരിച്ചു; 2 അവ വെള്ളംപോലെ അവന്‍റെ ഉള്ളിലും എണ്ണപോലെ അവന്‍റെ അസ്ഥികളിലും പ്രവേശിക്കട്ടെ. 1
19ശാപം അവന് പുതയ്ക്കുന്ന വസ്ത്രംപോലെയും 2 നിത്യം അരയ്ക്ക് കെട്ടുന്ന കച്ചപോലെയും ആയിരിക്കട്ടെ.” 1
20ഇത് എന്നെ കുറ്റം ചുമത്തുന്നവർക്കും എനിക്ക് വിരോധമായി ദോഷം പറയുന്നവർക്കും 2 യഹോവ കൊടുക്കുന്ന പ്രതിഫലം ആകട്ടെ. 1
21കർത്താവായ യഹോവേ, അങ്ങേയുടെ നാമംനിമിത്തം എന്നോട് ചെയ്യേണമേ; 2 അങ്ങേയുടെ ദയ നല്ലതാകയാൽ എന്നെ വിടുവിക്കേണമേ. 1
22ഞാൻ അരിഷ്ടനും ദരിദ്രനും ആകുന്നു; 2 എന്‍റെ ഹൃദയത്തിന് മുറിവേറ്റിരിക്കുന്നു. 1
23ചാഞ്ഞുപോകുന്ന നിഴൽപോലെ ഞാൻ കടന്നുപോകുന്നു; 2 വെട്ടുക്കിളിയെപ്പോലെ എന്നെ കുടഞ്ഞുകളയുന്നു. 1
24എന്‍റെ മുഴങ്കാലുകൾ ഉപവാസംകൊണ്ടു വിറയ്ക്കുന്നു. 2 എന്‍റെ ദേഹം പുഷ്ടിയില്ലാതെ ക്ഷയിച്ചിരിക്കുന്നു. 1
25ഞാൻ അവർക്ക് പരിഹാസപാത്രമായിത്തീർന്നിരിക്കുന്നു; 2 എന്നെ കാണുമ്പോൾ അവർ തല കുലുക്കുന്നു. 1
26എന്‍റെ ദൈവമായ യഹോവേ, എന്നെ സഹായിക്കേണമേ; 2 അങ്ങേയുടെ ദയയ്ക്കു തക്കവണ്ണം എന്നെ രക്ഷിക്കേണമേ. 1
27യഹോവേ, ഇതു അങ്ങേയുടെ കൈ എന്നും 2 അങ്ങ് ഇതു ചെയ്തു എന്നും അവർ അറിയേണ്ടതിന് തന്നെ. 1
28അവർ ശപിക്കട്ടെ; അവിടുന്ന് അനുഗ്രഹിക്കേണമേ; 2 അവർ എതിർക്കുമ്പോൾ ലജ്ജിച്ചുപോകട്ടെ; അങ്ങേയുടെ ദാസനായ 2 അടിയനോ സന്തോഷിക്കും; 1
29എന്‍റെ എതിരാളികൾ നിന്ദ ധരിക്കട്ടെ; 2 പുതപ്പ് പുതയ്ക്കുന്നതു പോലെ അവർ ലജ്ജ പുതയ്ക്കും. 1
30ഞാൻ എന്‍റെ വായ്കൊണ്ട് യഹോവയെ അത്യന്തം സ്തുതിക്കും; 2 അതെ, ഞാൻ പുരുഷാരത്തിന്‍റെ നടുവിൽ ദൈവത്തെ പുകഴ്ത്തും. 1
31ശിക്ഷയ്ക്കു വിധിക്കുന്നവരുടെ കൈയിൽനിന്ന് എളിയവരെ രക്ഷിക്കുവാൻ 2 ദൈവം ബലഹീനന്‍റെ വലത്തുഭാഗത്തു നില്ക്കുന്നു.