Psalms 35
1യഹോവേ, എന്നോട് മത്സരിക്കുന്നവരോട് വാദിക്കേണമേ; 2 എന്നോട് പൊരുതുന്നവരോട് പൊരുതേണമേ. 1
2കവചവും പരിചയും ധരിച്ച് 2 എന്‍റെ സഹായത്തിനായി എഴുന്നേല്‍ക്കേണമേ. 1
3കുന്തം ഊരി എന്നെ പിന്തുടരുന്നവരുടെ വഴി അടച്ചുകളയേണമേ; 2 “ഞാൻ നിന്‍റെ രക്ഷയാകുന്നു” എന്നു എന്‍റെ പ്രാണനോടു പറയേണമേ. 1
4എനിക്ക് ജീവഹാനി വരുത്തുവാൻ നോക്കുന്നവർക്കു ലജ്ജയും അപമാനവും വരട്ടെ; 2 എനിക്ക് അനർത്ഥം ചിന്തിക്കുന്നവർ പിന്തിരിഞ്ഞ് ലജ്ജിച്ചുപോകട്ടെ. 1
5അവർ കാറ്റത്തെ പതിരുപോലെ ആകട്ടെ; 2 യഹോവയുടെ ദൂതൻ അവരെ ഓടിക്കട്ടെ. 1
6അവരുടെ വഴി ഇരുട്ടും വഴുവഴുപ്പും ഉള്ളതാകട്ടെ; 2 യഹോവയുടെ ദൂതൻ അവരെ പിന്തുടരട്ടെ. 1
7കാരണംകൂടാതെ അവർ എനിക്കായി വല ഒളിച്ചുവച്ചു; 2 കാരണംകൂടാതെ അവർ എന്‍റെ പ്രാണനായി കുഴി കുഴിച്ചിരിക്കുന്നു. 1
8അവൻ വിചാരിക്കാത്ത സമയത്ത് അവന് അപായം ഭവിക്കട്ടെ; 2 അവൻ ഒളിച്ചുവച്ച വലയിൽ അവൻ തന്നെ കുടുങ്ങട്ടെ; 2 അവൻ അപായത്തിൽ അകപ്പെട്ടുപോകട്ടെ. 1
9എന്‍റെ ഉള്ളം യഹോവയിൽ ആനന്ദിച്ച്, 2 അവിടുത്തെ രക്ഷയിൽ സന്തോഷിക്കും; 1
10“യഹോവേ, അങ്ങേക്കു തുല്യൻ ആര്‍? 2 എളിയവനെ തന്നിലും ബലമേറിയവന്‍റെ കൈയിൽനിന്നും 1 എളിയവനും ദരിദ്രനുമായവനെ കവർച്ചക്കാരന്‍റെ കൈയിൽനിന്നും 2 അവിടുന്ന് രക്ഷിക്കുന്നു” എന്നു എന്‍റെ അസ്ഥികൾ എല്ലാം പറയും. 1
11കള്ളസാക്ഷികൾ എഴുന്നേറ്റ് 2 ഞാൻ അറിയാത്ത കാര്യം എന്നോട് ചോദിക്കുന്നു. 1
12അവർ എനിക്ക് നന്മയ്ക്കു പകരം തിന്മചെയ്ത്, 2 എന്‍റെ പ്രാണന് അനാഥത്വം വരുത്തുന്നു. 1
13ഞാനോ, അവർ ദീനമായി കിടന്നപ്പോൾ ചണവസ്ത്രം ധരിച്ചു; 2 ഉപവാസം കൊണ്ടു ഞാൻ എളിമപ്പെട്ടു. 2 എന്‍റെ പ്രാർത്ഥന കേട്ടില്ല. 1
14ഒരു സ്നേഹിതനോ സഹോദരനോ എന്നപോലെ ഞാൻ അവനോട് പെരുമാറി; 2 അമ്മയെക്കുറിച്ച് വിലപിക്കുന്നവനെപ്പോലെ ഞാൻ ദുഃഖിച്ച് കുനിഞ്ഞുനടന്നു. 1
15അവരോ എന്‍റെ കഷ്ടതയിൽ സന്തോഷിച്ച് കൂട്ടംകൂടി; 2 ഞാൻ അറിയാത്ത അക്രമികൾ എനിക്ക് വിരോധമായി കൂടിവന്നു, 2 അവർ ഇടവിടാതെ എന്നെ പഴിച്ചുപറഞ്ഞു. 1
16വിരുന്നു വീട്ടിലെ പരിഹാസികളായ വഷളന്മാരെപ്പോലെ 2 അവർ എന്‍റെ നേരെ പല്ലു കടിക്കുന്നു. 1
17കർത്താവേ, അവിടുന്ന് എത്രത്തോളം നോക്കിക്കൊണ്ടിരിക്കും? 2 അവരുടെ നാശകരമായ പ്രവൃത്തിയിൽനിന്ന് എന്‍റെ പ്രാണനെയും 2 ബാലസിംഹങ്ങളിൽ നിന്ന് എന്‍റെ ജീവനെയും വിടുവിക്കേണമേ. 1
18ഞാൻ മഹാസഭയിൽ അങ്ങേക്ക് സ്തോത്രം ചെയ്യും; 2 ബഹുജനത്തിന്‍റെ നടുവിൽ അങ്ങയെ സ്തുതിക്കും. 1
19വെറുതെ എനിക്ക് ശത്രുക്കളായവർ എന്നെക്കുറിച്ച് സന്തോഷിക്കരുതേ; 2 കാരണംകൂടാതെ എന്നെ പകക്കുന്നവർ പരിഹാസത്തോടെ കണ്ണിമയ്ക്കുകയും അരുതേ. 1
20അവർ സമാധാനവാക്കുകൾ സംസാരിക്കാതെ 2 ദേശത്തിലെ സാധുക്കളുടെ നേരെ വ്യാജകാര്യങ്ങളെ നിരൂപിക്കുന്നു. 1
21അവർ എന്‍റെ നേരെ വായ് പിളർന്നു: 2 “നന്നായി, ഞങ്ങൾ സ്വന്തകണ്ണാൽ കണ്ടു” എന്നു പറഞ്ഞു. 1
22യഹോവേ, അവിടുന്ന് കണ്ടുവല്ലോ; മൗനമായിരിക്കരുതേ; 2 കർത്താവേ, എന്നോട് അകന്നിരിക്കരുതേ, 1
23എന്‍റെ ദൈവവും എന്‍റെ കർത്താവുമായുള്ള യഹോവേ, 2 ഉണർന്ന് എന്‍റെ ന്യായത്തിനും വ്യവഹാരത്തിനും വേണ്ടി ജാഗരിക്കേണമേ. 1
24എന്‍റെ ദൈവമായ യഹോവേ, അവിടുത്തെ നീതിനിമിത്തം എനിക്ക് ന്യായം പാലിച്ചുതരേണമേ; 2 അവർ എന്നെക്കുറിച്ച് സന്തോഷിക്കരുതേ. 1
25അവർ അവരുടെ ഹൃദയത്തിൽ: “നന്നായി, ഞങ്ങളുടെ ആഗ്രഹം സാധിച്ചു” എന്നു പറയരുതേ; 2 “ഞങ്ങൾ അവനെ തകര്‍ത്തുകളഞ്ഞു + 35:25 ഞങ്ങൾ അവനെ തകര്‍ത്തുകളഞ്ഞു ഞങ്ങൾ അവനെ വിഴുങ്ങിക്കളഞ്ഞു” എന്നും പറയരുതേ. 1
26എന്‍റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ എല്ലാം ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; 2 എന്‍റെ നേരെ വമ്പുപറയുന്നവർ ലജ്ജയും അപമാനവും ധരിക്കട്ടെ. 1
27എന്‍റെ നീതിയിൽ പ്രസാദിക്കുന്നവർ ഘോഷിച്ചാനന്ദിക്കട്ടെ; 2 “തന്‍റെ ദാസന്‍റെ ശ്രേയസ്സിൽ പ്രസാദിക്കുന്ന യഹോവ മഹത്വമുള്ളവൻ” 2 എന്നിങ്ങനെ അവർ എപ്പോഴും പറയട്ടെ. 1
28എന്‍റെ നാവ് അവിടുത്തെ നീതിയെയും ദിവസം മുഴുവൻ 2 അങ്ങേയുടെ സ്തുതിയെയും വർണ്ണിക്കും.