Psalms 52
1അല്ലയോ വീര പുരുഷാ! നീ ദുഷ്ടതയിൽ പ്രശംസിക്കുന്നതെന്തിന് + 52:1 ദുഷ്ടതയിൽ പ്രശംസിക്കുന്നതെന്തിന് നീ ദൈവമക്കള്‍ക്കെതിരെ ചെയ്ത ദുഷ്ടതയില്‍ പ്രശംസിക്കുന്നത് എന്തിന്? 2 ദൈവത്തിന്‍റെ ദയ ശാശ്വതമാകുന്നു. 1
2ചതിയനായ നിന്‍റെ നാവ്, മൂർച്ചയുള്ള ക്ഷൗരക്കത്തിപോലെ 2 ദുഷ്ടത വകഞ്ഞുണ്ടാക്കുന്നു. 1
3നീ നന്മയെക്കാൾ തിന്മയെയും 2 നീതി സംസാരിക്കുന്നതിനേക്കാൾ വ്യാജത്തെയും ഇഷ്ടപ്പെടുന്നു. സേലാ. 1
4നിന്‍റെ വഞ്ചനയുള്ള നാവ് 2 നാശകരമായ വാക്കുകൾ ഇഷ്ടപ്പെടുന്നു. 1
5ദൈവം നിന്നെ എന്നേക്കും നശിപ്പിക്കും; 2 നിന്‍റെ കൂടാരത്തിൽനിന്ന് അവിടുന്ന് നിന്നെ പറിച്ചുകളയും. 2 ജീവനുള്ളവരുടെ ദേശത്തുനിന്ന് നിന്നെ നിർമ്മൂലമാക്കും. സേലാ. 1
6നീതിമാന്മാർ അത് കണ്ടു ഭയപ്പെടും; 2 അവർ അവനെച്ചൊല്ലി ചിരിക്കും. 1
7“ദൈവത്തെ ശരണമാക്കാതെ 2 തന്‍റെ ധനസമൃദ്ധിയിൽ ആശ്രയിക്കുകയും 2 ദുഷ്ടതയിൽ തന്നെത്താൻ ഉറപ്പിക്കുകയും + 52:7 ദുഷ്ടതയിൽ തന്നെത്താൻ ഉറപ്പിക്കുകയും അവന്‍ തന്‍റെ ദുഷ്ടതയിൽ ശക്തിയാര്‍ജ്ജിച്ചു കൊണ്ടിരിക്കുകയും ചെയ്ത മനുഷ്യൻ അതാ” എന്നു പറയും, 1
8ഞാനോ, ദൈവത്തിന്‍റെ ആലയത്തിൽ തഴച്ചുവളരുന്ന ഒലിവുവൃക്ഷംപോലെ ആകുന്നു; 2 ഞാൻ ദൈവത്തിന്‍റെ ദയയിൽ എന്നും എന്നേക്കും ആശ്രയിക്കുന്നു. 1
9അങ്ങ് അത് ചെയ്തിരിക്കുകകൊണ്ട് ഞാൻ എന്നും അങ്ങേക്ക് സ്തോത്രം ചെയ്യും; 2 ഞാൻ തിരുനാമത്തിൽ പ്രത്യാശവക്കും; 2 അങ്ങേയുടെ ഭക്തന്മാരുടെ മുമ്പാകെ അത് ഉചിതമല്ലയോ?