Psalms 132
1യഹോവേ, ദാവീദിനെയും 2 അവന്‍റെ സകലകഷ്ടതയെയും ഓർക്കേണമേ. 1
2അവൻ യഹോവയോടു സത്യംചെയ്ത് 2 യാക്കോബിന്‍റെ വല്ലഭന് നേർന്നത് എന്തെന്നാൽ: 1
3“യഹോവയ്ക്ക് ഒരു സ്ഥലം, 2 യാക്കോബിന്‍റെ സര്‍വ്വശക്തനായ ദൈവത്തിനു ഒരു നിവാസം കണ്ടെത്തുംവരെ 1
4ഞാൻ എന്‍റെ കൂടാര വീട്ടിൽ കടക്കുകയില്ല; 2 എന്‍റെ ശയ്യമേൽ കയറി കിടക്കുകയുമില്ല. 1
5ഞാൻ എന്‍റെ കണ്ണിന് ഉറക്കവും 2 എന്‍റെ കൺപോളയ്ക്ക് മയക്കവും കൊടുക്കുകയില്ല.” 1
6നാം എഫ്രാത്തയിൽ അതിനെക്കുറിച്ച് കേട്ടു 2 വനപ്രദേശത്ത് അത് കണ്ടെത്തിയല്ലോ. 1
7നാം ദൈവത്തിന്‍റെ തിരുനിവാസത്തിലേക്കു ചെന്നു 2 അവിടുത്തെ പാദപീഠത്തിൽ നമസ്കരിക്കുക. 1
8യഹോവേ, അങ്ങേയുടെ ബലത്തിന്‍റെ പെട്ടകവുമായി 2 അങ്ങേയുടെ വിശ്രാമത്തിലേക്ക് എഴുന്നള്ളേണമേ. 1
9അങ്ങേയുടെ പുരോഹിതന്മാർ നീതി ധരിക്കുകയും 2 അങ്ങേയുടെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കുകയും ചെയ്യട്ടെ. 1
10അങ്ങേയുടെ ദാസനായ ദാവീദിനെ ഓർത്തു 2 അങ്ങേയുടെ അഭിഷിക്തന്‍റെ മുഖത്തെ തിരസ്ക്കരിക്കരുതേ. 1
11“ഞാൻ നിന്‍റെ ഉദരഫലത്തെ 2 നിന്‍റെ സിംഹാസനത്തിൽ ഇരുത്തും; 1
12നിന്‍റെ മക്കൾ എന്‍റെ നിയമവും 2 ഞാൻ അവർക്ക് ഉപദേശിച്ച സാക്ഷ്യവും പ്രമാണിക്കുമെങ്കിൽ 1 അവരുടെ മക്കളും എന്നേക്കും നിന്‍റെ സിംഹാസനത്തിൽ ഇരിക്കും” എന്നു 2 യഹോവ ദാവീദിനോട് ആണയിട്ട് സത്യം; കർത്താവ് അതിൽനിന്ന് മാറുകയില്ല. 1
13യഹോവ സീയോനെ തിരഞ്ഞെടുക്കുകയും 2 അതിനെ തന്‍റെ വാസസ്ഥലമായി ഇച്ഛിക്കുകയും ചെയ്തു. 1
14“അത് എന്നേക്കും എന്‍റെ വിശ്രാമം ആകുന്നു; 2 ഞാൻ അതിനെ ഇച്ഛിച്ചിരിക്കുകയാൽ ഞാൻ അവിടെ വസിക്കും; 1
15അതിലെ ആഹാരം ഞാൻ സമൃദ്ധിയായി അനുഗ്രഹിക്കും; 2 അതിലെ ദരിദ്രന്മാർക്ക് അപ്പംകൊണ്ട് തൃപ്തി വരുത്തും. 1
16അതിലെ പുരോഹിതന്മാരെ രക്ഷ ധരിപ്പിക്കും; 2 അതിലെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കും. 1
17അവിടെ ഞാൻ ദാവീദിന് ഒരു കൊമ്പ് മുളപ്പിക്കും; 2 എന്‍റെ അഭിഷിക്തന് ഒരു ദീപം ഒരുക്കിയിട്ടുമുണ്ട്. 1
18ഞാൻ അവന്‍റെ ശത്രുക്കളെ ലജ്ജ ധരിപ്പിക്കും; 2 അവന്‍റെ തലയിലോ കിരീടം ശോഭിക്കും.”