Psalms 55
1ദൈവമേ, എന്‍റെ പ്രാർത്ഥന ശ്രദ്ധിക്കേണമേ; 2 എന്‍റെ യാചനയ്ക്ക് മറഞ്ഞിരിക്കരുതേ. 1
2എനിക്ക് ചെവിതന്ന് ഉത്തരമരുളേണമേ; 2 ശത്രുവിന്‍റെ കൂക്കുവിളി നിമിത്തവും ദുഷ്ടന്‍റെ പീഢ നിമിത്തവും 2 ഞാൻ എന്‍റെ സങ്കടത്തിൽ പൊറുതിയില്ലാതെ ഞരങ്ങുന്നു. 1
3അവർ എന്‍റെ മേൽ നീതികേട് ചുമത്തുന്നു; 2 കോപത്തോടെ എന്നെ ഉപദ്രവിക്കുന്നു. 1
4എന്‍റെ ഹൃദയം എന്‍റെ ഉള്ളിൽ വേദനപ്പെട്ടിരിക്കുന്നു; 2 മരണഭീതിയും എന്‍റെ മേൽ വീണിരിക്കുന്നു. 1
5ഭയവും വിറയലും എന്നെ പിടിച്ചിരിക്കുന്നു; 2 പരിഭ്രമം എന്നെ മൂടിയിരിക്കുന്നു. 1
6“പ്രാവിനെപ്പോലെ 2 എനിക്ക് ചിറകുണ്ടായിരുന്നുവെങ്കിൽ! 2 എന്നാൽ ഞാൻ പറന്നുപോയി വിശ്രമിക്കുമായിരുന്നു” എന്നു ഞാൻ പറഞ്ഞു. 1
7അതേ, ഞാൻ ദൂരത്ത് സഞ്ചരിച്ച്, 1 മരുഭൂമിയിൽ പാർക്കുമായിരുന്നു! സേലാ. 1
8ഞാൻ കൊടുങ്കാറ്റിൽനിന്നും പെരുങ്കാറ്റിൽനിന്നും ബദ്ധപ്പെട്ട് 2 ഒരു സങ്കേതത്തിലേക്ക് ഓടിപ്പോകുമായിരുന്നു! 1
9കർത്താവേ, അവരുടെ നാവുകളെ നശിപ്പിച്ച് വികലമാക്കേണമേ. 2 ഞാൻ നഗരത്തിൽ അതിക്രമവും കലഹവും കണ്ടിരിക്കുന്നു. 1
10രാവും പകലും അവർ അതിന്‍റെ മതിലുകളിന്മേൽ ചുറ്റി സഞ്ചരിക്കുന്നു; 2 നീതികേടും കഷ്ടവും അതിന്‍റെ അകത്തുണ്ട്. 1
11ദുഷ്ടത അതിന്‍റെ നടുവിൽ ഉണ്ട്; 2 ചതിവും വഞ്ചനയും അതിന്‍റെ വീഥികളെ വിട്ടുമാറുന്നതുമില്ല. 1
12എന്നെ നിന്ദിച്ചത് ഒരു ശത്രുവല്ല; അങ്ങനെയെങ്കിൽ ഞാൻ സഹിക്കുമായിരുന്നു; 2 എന്‍റെ നേരെ വമ്പ് പറഞ്ഞത് എന്നെ വെറുക്കുന്നവനല്ല; 2 അങ്ങനെയെങ്കിൽ ഞാൻ മറഞ്ഞുകൊള്ളുമായിരുന്നു. 1
13നീയോ എന്നോട് സമനായ മനുഷ്യനും എന്‍റെ സഖിയും 2 എന്‍റെ പ്രാണസ്നേഹിതനുമായിരുന്നു. 1
14നാം തമ്മിൽ മധുരസമ്പർക്കം ചെയ്തു 2 പുരുഷാരവുമായി ദൈവാലയത്തിലേക്ക് പോയിരുന്നല്ലോ. 1
15മരണം പെട്ടെന്ന് അവരെ പിടിക്കട്ടെ; 2 അവർ ജീവനോടെ പാതാളത്തിലേക്ക് ഇറങ്ങട്ടെ; 2 ദുഷ്ടത അവരുടെ വാസസ്ഥലത്തും അവരുടെ ഉള്ളിലും ഉണ്ട്. 1
16ഞാൻ ദൈവത്തെ വിളിച്ചപേക്ഷിക്കും; 2 യഹോവ എന്നെ രക്ഷിക്കും. 1
17ഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചയ്ക്കും സങ്കടം ബോധിപ്പിച്ച് കരയും; 2 കർത്താവ് എന്‍റെ പ്രാർത്ഥന കേൾക്കും. 1
18എന്നോട് എതിർത്തു നിന്നവർ അനേകം പേരായിരുന്നു. 2 അവർ ആരും എന്നോട് അടുക്കാത്തവിധം കർത്താവ് 2 എന്‍റെ പ്രാണനെ വീണ്ടെടുത്ത് സമാധാനത്തിലാക്കി; 1
19കാലം ആരംഭിക്കുന്നതിനുമുമ്പ് സിംഹാസനസ്ഥനായ ദൈവം എന്‍റെ നിലവിളികേട്ട് അവരെ തോല്പിക്കും. സേലാ. 2 അവർക്ക് മാനസാന്തരമില്ല; അവർ ദൈവത്തെ ഭയപ്പെടുന്നതുമില്ല. 1
20തന്നോട് സമാധാനമായിരിക്കുന്നവരെ കയ്യേറ്റം ചെയ്തു 2 തന്‍റെ സഖ്യത അവൻ ലംഘിച്ചിരിക്കുന്നു. 1
21അവന്‍റെ വായ് വെണ്ണപോലെ മൃദുവായത്; 2 ഹൃദയത്തിലോ യുദ്ധമത്രേ. 1 അവന്‍റെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളവ; 2 എങ്കിലും അവ ഊരിയ വാളുകൾ ആയിരുന്നു. 1
22നിന്‍റെ ഭാരം യഹോവയുടെമേൽ വച്ചുകൊള്ളുക; 2 അവിടുന്ന് നിന്നെ പുലർത്തും; 2 നീതിമാൻ കുലുങ്ങിപ്പോകുവാൻ അവിടുന്ന് ഒരുനാളും സമ്മതിക്കുകയില്ല. 1
23ദൈവമേ, അങ്ങ് അവരെ നാശത്തിന്‍റെ കുഴിയിലേക്ക് ഇറക്കും; 2 കൊലപാതകവും കാപട്യവും ഉള്ളവർ ആയുസ്സിന്‍റെ പകുതിയോളം ജീവിക്കുകയില്ല; 2 എന്നാൽ ഞാൻ അങ്ങയിൽ ആശ്രയിക്കും.