Psalms 105
1യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; കർത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുവിൻ; 2 അവിടുത്തെ പ്രവൃത്തികൾ ജനതകളുടെ ഇടയിൽ അറിയിക്കുവിൻ. 1
2കർത്താവിന് പാടുവിൻ; ദൈവത്തിന് കീർത്തനം പാടുവിൻ; 2 അവിടുത്തെ സകല അത്ഭുതങ്ങളെയും കുറിച്ച് സംസാരിക്കുവിൻ. 1
3ദൈവത്തിന്‍റെ വിശുദ്ധനാമത്തിൽ പ്രശംസിക്കുവിൻ; 2 യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ. 1
4യഹോവയെയും അവിടുത്തെ ബലത്തെയും തിരയുവിൻ; 2 ദൈവമുഖം ഇടവിടാതെ അന്വേഷിക്കുവിൻ. 1
5ദൈവത്തിന്‍റെ ദാസനായ അബ്രാഹാമിന്‍റെ സന്തതിയും 2 അവിടുന്ന് തിരഞ്ഞെടുത്ത യാക്കോബിന്‍റെ മക്കളുമേ, 1
6അവിടുന്ന് ചെയ്ത അത്ഭുതങ്ങളും അവിടുത്തെ അടയാളങ്ങളും 2 അവിടുത്തെ വായിൽനിന്നുള്ള ന്യായവിധികളും ഓർത്തുകൊള്ളുവിൻ. 1
7കർത്താവ് നമ്മുടെ ദൈവമായ യഹോവയാകുന്നു; 2 അവിടുത്തെ ന്യായവിധികൾ സർവ്വഭൂമിയിലും ഉണ്ട്. 1
8കർത്താവ് തന്‍റെ നിയമം ശാശ്വതമായും 2 താൻ കല്പിച്ച വചനം ആയിരം തലമുറവരെയും ഓർമ്മിക്കുന്നു. 1
9ദൈവം അബ്രാഹാമിനോട് ചെയ്ത നിയമവും 2 യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നെ. 1
10ദൈവം അതിനെ യാക്കോബിന് ഒരു ചട്ടമായും 2 യിസ്രായേലിനു ഒരു നിത്യനിയമമായും നിയമിച്ചു. 1
11“നിന്‍റെ അവകാശത്തിന്‍റെ ഓഹരിയായി 2 ഞാൻ നിനക്കു കനാൻദേശം തരും” എന്നരുളിച്ചെയ്തു. 1
12അവർ അന്നു എണ്ണത്തിൽ കുറഞ്ഞവരും ആൾബലത്തിൽ ചുരുങ്ങിയവരും 2 പരദേശികളും ആയിരുന്നു. 1
13അവർ ഒരു ജനതയെ വിട്ട് മറ്റൊരു ജനതയുടെ അടുക്കലേക്കും 2 ഒരു രാജ്യം വിട്ട് മറ്റൊരു ജനത്തിന്‍റെ അടുക്കലേക്കും പോയിരുന്നു. 1
14അവരെ പീഡിപ്പിക്കുവാൻ കർത്താവ് ആരെയും സമ്മതിച്ചില്ല; 2 അവരുടെ നിമിത്തം ദൈവം രാജാക്കന്മാരെ ശാസിച്ചു: 1
15“എന്‍റെ അഭിഷിക്തന്മാരെ തൊടരുത്, 2 എന്‍റെ പ്രവാചകന്മാർക്കു ഒരു ദോഷവും ചെയ്യരുത്” എന്നു പറഞ്ഞു. 1
16ദൈവം മിസ്രയീമില്‍ ഒരു ക്ഷാമം വരുത്തി; 2 അവന്‍ അവരുടെ ഭക്ഷണമെല്ലാം നശിപ്പിച്ചു + 105:16 അവന്‍ അവരുടെ ഭക്ഷണമെല്ലാം നശിപ്പിച്ചു അവന്‍ എല്ലാ ധാന്യവും നശിപ്പിച്ചു. 1
17അവർക്ക് മുമ്പായി അവിടുന്ന് ഒരുവനെ അയച്ചു; 2 യോസേഫിനെ അവർ ദാസനായി വിറ്റുവല്ലോ. 1
18യഹോവയുടെ വചനം നിവൃത്തിയാകുകയും 2 അവിടുത്തെ വചനത്താൽ അവന് ശോധന വരുകയും ചെയ്യുവോളം 1
19അവർ അവന്‍റെ കാലുകൾ വിലങ്ങുകൊണ്ട് ബന്ധിക്കുകയും 2 അവൻ ഇരിമ്പു ചങ്ങലയിൽ കുടുങ്ങുകയും ചെയ്തു. 1
20രാജാവ് ആളയച്ച് അവനെ സ്വതന്ത്രനാക്കി; 2 ജനത്തിന്‍റെ അധിപതി അവനെ വിട്ടയച്ചു. 1
21അവന്‍റെ പ്രഭുക്കന്മാരെ ഏതുസമയത്തും ബന്ധനസ്ഥരാക്കുവാനും 2 അവന്‍റെ മന്ത്രിമാർക്ക് ജ്ഞാനം ഉപദേശിച്ചുകൊടുക്കുവാനും 1
22തന്‍റെ ഭവനത്തിന് അവനെ കർത്താവായും 2 തന്‍റെ സർവ്വസമ്പത്തിനും അധിപതിയായും നിയമിച്ചു. 1
23അപ്പോൾ യിസ്രായേൽ മിസ്രയീമിലേക്കു ചെന്നു; 2 യാക്കോബ് ഹാമിന്‍റെ ദേശത്ത് വന്നു പാർത്തു. 1
24ദൈവം തന്‍റെ ജനത്തെ ഏറ്റവും വർദ്ധിപ്പിക്കുകയും 2 അവരുടെ വൈരികളെക്കാൾ അവരെ ബലവാന്മാരാക്കുകയും ചെയ്തു. 1
25തന്‍റെ ജനത്തെ പകക്കുവാനും തന്‍റെ ദാസന്മാരോട് ഉപായം പ്രയോഗിക്കുവാനും 2 കർത്താവ് അവരുടെ ഹൃദയത്തെ മറിച്ചുകളഞ്ഞു. 1
26ദൈവം തന്‍റെ ദാസനായ മോശെയെയും 2 താൻ തിരഞ്ഞെടുത്ത അഹരോനെയും അയച്ചു. 1
27ഇവർ അവരുടെ ഇടയിൽ കർത്താവിന്‍റെ അടയാളങ്ങളും 2 ഹാമിന്‍റെ ദേശത്ത് അത്ഭുതങ്ങളും പ്രവർത്തിച്ചു. 1
28ദൈവം ഇരുൾ അയച്ച് ദേശത്തെ അന്ധകാരത്തിലാക്കി; 2 മിസ്രയീമ്യര്‍ ദൈവവചനം അനുസരിച്ചില്ല; 1
29ദൈവം അവരുടെ വെള്ളം രക്തമാക്കി, 2 അവരുടെ മത്സ്യങ്ങളെ കൊന്നുകളഞ്ഞു. 1
30അവരുടെ ദേശത്ത് തവള വ്യാപിച്ച്, 2 രാജാക്കന്മാരുടെ പള്ളിയറകളിൽപോലും നിറഞ്ഞു. 1
31ദൈവം കല്പിച്ചപ്പോൾ നായീച്ചയും 2 അവരുടെ ദേശം മുഴുവനും നിറഞ്ഞു; 1
32കർത്താവ് അവർക്ക് മഴയ്ക്കു പകരം കൽമഴയും 2 അവരുടെ ദേശത്ത് അഗ്നിജ്വാലയും അയച്ചു. 1
33ദൈവം അവരുടെ മുന്തിരിവള്ളികളും അത്തിവൃക്ഷങ്ങളും തകർത്തു; 2 അവരുടെ ദേശത്തെ സകലവൃക്ഷങ്ങളും നശിപ്പിച്ചു. 1
34ദൈവം കല്പിച്ചപ്പോൾ വെട്ടുക്കിളിയും 2 തുള്ളനും അനവധിയായി വന്നു, 1
35അവരുടെ ദേശത്തെ സകലസസ്യങ്ങളും 2 അവരുടെ വയലിലെ വിളയും തിന്നുകളഞ്ഞു. 1
36ദൈവം അവരുടെ ദേശത്തെ എല്ലാ കടിഞ്ഞൂലിനെയും 2 അവരുടെ സർവ്വവീര്യത്തിന്‍റെ ആദ്യഫലത്തെയും സംഹരിച്ചു. 1
37ദൈവം അവരെ വെള്ളിയോടും പൊന്നിനോടുംകൂടി പുറപ്പെടുവിച്ചു; 2 അവരുടെ ഗോത്രങ്ങളിൽ ഒരു ബലഹീനനും ഉണ്ടായിരുന്നില്ല. 1
38അവർ പുറപ്പെട്ടപ്പോൾ മിസ്രയീം സന്തോഷിച്ചു; 2 അവരെക്കുറിച്ചുള്ള ഭയം അവരുടെ മേൽ വീണിരുന്നു. 1
39കർത്താവ് അവർക്ക് തണലിനായി ഒരു മേഘം വിരിച്ചു; 2 രാത്രിയിൽ വെളിച്ചത്തിനായി തീ നിർത്തി. 1
40അവർ ചോദിച്ചപ്പോൾ ദൈവം അവർക്ക് കാടകളെ കൊടുത്തു; 2 സ്വർഗ്ഗീയഭോജനംകൊണ്ട് അവർക്ക് തൃപ്തിവരുത്തി. 1
41ദൈവം പാറ പിളർന്നു, വെള്ളം ചാടി പുറപ്പെട്ടു; 2 അത് ഉണങ്ങിയ നിലത്തുകൂടി നദിയായി ഒഴുകി. 1
42കർത്താവ് തന്‍റെ വിശുദ്ധവാഗ്ദത്തത്തെയും 2 തന്‍റെ ദാസനായ അബ്രാഹാമിനെയും ഓർത്തു. 1
43ദൈവം തന്‍റെ ജനത്തെ സന്തോഷത്തോടും 1 താൻ തിരഞ്ഞെടുത്തവരെ ഘോഷത്തോടും കൂടി പുറപ്പെടുവിച്ചു. 1
44അവർ തന്‍റെ ചട്ടങ്ങൾ പ്രമാണിക്കുകയും 2 തന്‍റെ ന്യായപ്രമാണങ്ങൾ ആചരിക്കുകയും ചെയ്യേണ്ടതിന് 1
45ദൈവം ജനതകളുടെ ദേശങ്ങൾ അവർക്ക് കൊടുത്തു; 2 അവർ വംശങ്ങളുടെ അദ്ധ്വാനഫലം കൈവശമാക്കുകയും ചെയ്തു. 1 യഹോവയെ സ്തുതിക്കുവിൻ.