Psalms 142
1ഞാൻ യഹോവയോട് ഉറക്കെ നിലവിളിക്കുന്നു; 2 ഞാൻ ഉച്ചത്തിൽ യഹോവയോട് പ്രാർത്ഥിക്കുന്നു. 1
2ദൈവത്തിന്‍റെ സന്നിധിയിൽ ഞാൻ എന്‍റെ സങ്കടം പകരുന്നു; 2 എന്‍റെ കഷ്ടത ഞാൻ കർത്താവിനെ ബോധിപ്പിക്കുന്നു. 1
3എന്‍റെ ആത്മാവ് എന്‍റെ ഉള്ളിൽ വിഷാദിച്ചിരിക്കുമ്പോൾ 2 അവിടുന്ന് എന്‍റെ പാത അറിയുന്നു. 1 ഞാൻ നടക്കുന്ന പാതയിൽ 2 അവർ എനിക്ക് ഒരു കെണി ഒളിച്ചുവച്ചിരിക്കുന്നു. 1
4എന്‍റെ വലത്തുഭാഗത്തേക്ക് നോക്കി കാണേണമേ; 2 എന്നെ ശ്രദ്ധിക്കുന്നവൻ ആരുമില്ലല്ലോ. 1 ശരണം എനിക്ക് നഷ്ടമായിരിക്കുന്നു; 2 എന്‍റെ പ്രാണനുവേണ്ടി ആരും കരുതുന്നില്ല. 1
5യഹോവേ, ഞാൻ അങ്ങയോടു നിലവിളിച്ചു; 2 “അവിടുന്ന് എന്‍റെ സങ്കേതവും ജീവനുള്ളവരുടെ ദേശത്ത് 2 എന്‍റെ ഓഹരിയും ആകുന്നു” എന്നു ഞാൻ പറഞ്ഞു. 1
6എന്‍റെ നിലവിളിക്ക് ചെവിതരേണമേ. 2 ഞാൻ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു; 1 എന്നെ ഉപദ്രവിക്കുന്നവർ എന്നിലും ബലവാന്മാരാകയാൽ 2 അവരുടെ കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ. 1
7ഞാൻ അങ്ങേയുടെ നാമത്തിന് സ്തോത്രം ചെയ്യുവാൻ 2 എന്‍റെ പ്രാണനെ കാരാഗൃഹത്തിൽനിന്നു പുറപ്പെടുവിക്കേണമേ; 1 അങ്ങ് എനിക്ക് ഉപകാരം ചെയ്തിരിക്കുകയാൽ 2 നീതിമാന്മാർ എന്‍റെ ചുറ്റം വന്നുകൂടും.