Psalms · ബൈബിൾ (മലയാളം)

Psalms 141

1യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; 2 എന്‍റെ അടുക്കലേക്ക് വേഗം വരേണമേ; 1 ഞാൻ അങ്ങേയോട് അപേക്ഷിക്കുമ്പോൾ 2 എന്‍റെ അപേക്ഷ കേൾക്കേണമേ. 1

2എന്‍റെ പ്രാർത്ഥന തിരുസന്നിധിയിൽ ധൂപമായും 2 എന്‍റെ കൈകളെ മലർത്തുന്നത് സന്ധ്യായാഗമായും തീരട്ടെ. 1

3യഹോവേ, എന്‍റെ വായ്ക്ക് ഒരു കാവൽ നിർത്തി, 2 എന്‍റെ അധരദ്വാരം കാക്കേണമേ. 1

4ദുഷ്പ്രവൃത്തിക്കാരോടുകൂടി ദുഷ്പ്രവൃത്തികളിൽ ഇടപെടുവാൻ 2 എന്‍റെ ഹൃദയത്തെ ദുഷ്ക്കാര്യത്തിന് ചായിക്കരുതേ; 2 അവരുടെ സ്വാദുഭോജനം ഞാൻ കഴിക്കുകയുമരുതേ. 1

5നീതിമാൻ എന്നെ അടിക്കുന്നത് ദയ; 2 അവൻ എന്നെ ശാസിക്കുന്നത് തലയ്ക്ക് എണ്ണ; 1 എന്‍റെ തല അത് വിലക്കാതിരിക്കട്ടെ; 2 ഇനി അവർ ചെയ്യുന്ന ദോഷങ്ങൾക്കെതിരെ എനിക്ക് പ്രാർത്ഥനയേയുള്ളു. 1

6അവരുടെ ന്യായാധിപന്മാരെ പാറമേൽ നിന്ന് തള്ളിയിടും; 2 എന്‍റെ വാക്കുകൾ ഇമ്പമുള്ളവയാകയാൽ അവർ അവ കേൾക്കും. 1

7നിലം ഉഴുതു മറിച്ചിട്ടിരിക്കുന്നതുപോലെ 2 ഞങ്ങളുടെ അസ്ഥികൾ പാതാളത്തിന്‍റെ വാതില്ക്കൽ ചിതറിക്കിടക്കുന്നു. 1

8കർത്താവായ യഹോവേ, എന്‍റെ കണ്ണുകൾ അങ്ങയിലേക്കാകുന്നു. 2 ഞാൻ അങ്ങയെ ശരണമാക്കുന്നു; എന്‍റെ പ്രാണനെ നിരാലംബമാക്കരുതേ. 1

9അവർ എനിക്കായി വച്ചിരിക്കുന്ന കെണിയിലും 2 ദുഷ്പ്രവൃത്തിക്കാരുടെ കുടുക്കുകളിലും അകപ്പെടാതെ എന്നെ കാക്കേണമേ. 1

10ഞാൻ രക്ഷപെടുമ്പോൾ 2 ദുഷ്ടന്മാർ സ്വന്തവലകളിൽ അകപ്പെടട്ടെ.

← Psalms 140Read In The App, Free →Psalms 142 →

Study Psalms 141

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150