Psalms 115
1ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല, 2 അങ്ങേയുടെ ദയയും വിശ്വസ്തതയും നിമിത്തം 2 അങ്ങേയുടെ നാമത്തിന് തന്നെ മഹത്വം വരുത്തേണമേ. 1
2“അവരുടെ ദൈവം എവിടെ?” 2 എന്നു ജനതകൾ പറയുന്നതെന്തിന്? 1
3നമ്മുടെ ദൈവം സ്വർഗ്ഗത്തിൽ ഉണ്ട്; 2 തനിക്കു ഇഷ്ടമുള്ളതെല്ലാം അവിടുന്ന് ചെയ്യുന്നു. 1
4അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു; 2 മനുഷ്യരുടെ കൈവേല തന്നെ. 1
5അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; 2 കണ്ണുണ്ടെങ്കിലും കാണുന്നില്ല. 1
6അവയ്ക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; 2 മൂക്കുണ്ടെങ്കിലും മണക്കുന്നില്ല. 1
7അവയ്ക്കു കൈയുണ്ടെങ്കിലും സ്പർശിക്കുന്നില്ല; 2 കാലുണ്ടെങ്കിലും നടക്കുന്നില്ല; 2 തൊണ്ട കൊണ്ടു സംസാരിക്കുന്നതുമില്ല. 1
8അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു; 2 അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നെ. 1
9യിസ്രായേലേ, യഹോവയിൽ ആശ്രയിക്കുക; 2 കർത്താവ് അവരുടെ സഹായവും പരിചയും ആകുന്നു; 1
10അഹരോൻഗൃഹമേ, യഹോവയിൽ ആശ്രയിക്കുക; 2 ദൈവം അവരുടെ സഹായവും പരിചയും ആകുന്നു. 1
11യഹോവാഭക്തന്മാരേ, യഹോവയിൽ ആശ്രയിക്കുക; 2 ദൈവം അവരുടെ സഹായവും പരിചയും ആകുന്നു. 1
12യഹോവ നമ്മെ ഓർത്തിരിക്കുന്നു; അവിടുന്ന് അനുഗ്രഹിക്കും; 2 ദൈവം യിസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും; 2 ദൈവം അഹരോൻഗൃഹത്തെ അനുഗ്രഹിക്കും. 1
13ദൈവം യഹോവാഭക്തന്മാരായ 2 ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും. 1
14യഹോവ നിങ്ങളെ മേല്ക്കുമേൽ വർദ്ധിപ്പിക്കട്ടെ; 2 നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നെ. 1
15ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ 2 നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു. 1
16സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു; 2 ഭൂമിയെ അവിടുന്ന് മനുഷ്യർക്ക് കൊടുത്തിരിക്കുന്നു. 1
17മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും 2 യഹോവയെ സ്തുതിക്കുന്നില്ല. 1
18നാമോ, ഇന്നുമുതൽ എന്നേക്കും 2 യഹോവയെ വാഴ്ത്തും. 1 യഹോവയെ സ്തുതിക്കുവിൻ.