Psalms 40
1ഞാൻ യഹോവയ്ക്കായി ക്ഷമയോടെ കാത്തിരുന്നു; 2 കർത്താവ് എന്നിലേക്ക് ചാഞ്ഞ് എന്‍റെ നിലവിളി കേട്ടു. 1
2നാശകരമായ കുഴിയിൽ നിന്നും 2 കുഴഞ്ഞ ചേറ്റിൽനിന്നും കർത്താവ് എന്നെ കയറ്റി; 1 എന്‍റെ കാലുകളെ ഒരു പാറമേൽ നിർത്തി, 2 എന്‍റെ ചുവടുകളെ സ്ഥിരമാക്കി. 1
3അവിടുന്ന് എന്‍റെ വായിൽ ഒരു പുതിയ പാട്ട് തന്നു, 2 നമ്മുടെ ദൈവത്തിന് സ്തുതി തന്നെ; 1 പലരും അത് കണ്ടു ഭയപ്പെട്ട് 2 യഹോവയിൽ ആശ്രയിക്കും. 1
4യഹോവയെ തന്‍റെ ആശ്രയമാക്കുകയും 2 നിഗളികളെയും + 40:4 നിഗളികളെയും വിഗ്രഹങ്ങളെയുംവ്യാജദൈവങ്ങളിലേക്ക് തിരിയുന്നവരെയും 2 ആദരിക്കാതിരിക്കുകയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ. 1
5എന്‍റെ ദൈവമായ യഹോവേ, അവിടുന്ന് ചെയ്ത അത്ഭുതപ്രവൃത്തികളും 2 ഞങ്ങൾക്കുവേണ്ടിയുള്ള അങ്ങേയുടെ വിചാരങ്ങളും അനവധി ആകുന്നു; 1 അങ്ങേക്ക് തുല്യൻ ആരുമില്ല; 2 ഞാൻ അവയെപ്പറ്റി വിവരിച്ച് പ്രസ്താവിക്കുമായിരുന്നു; 2 എന്നാൽ അവ എണ്ണിക്കൂടാത്തവിധം അധികമാകുന്നു. 1
6ഹനനയാഗവും ഭോജനയാഗവും അവിടുന്ന് ഇച്ഛിച്ചില്ല; 2 അങ്ങ് എന്‍റെ ചെവികൾ തുറന്നിരിക്കുന്നു. 2 ഹോമയാഗവും പാപയാഗവും അവിടുന്ന് ചോദിച്ചില്ല. 1
7അപ്പോൾ ഞാൻ പറഞ്ഞു: “ഇതാ, ഞാൻ വരുന്നു; 2 പുസ്തകച്ചുരുളിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു; 1
8എന്‍റെ ദൈവമേ, അങ്ങേയുടെ ഇഷ്ടം ചെയ്യുവാൻ ഞാൻ പ്രിയപ്പെടുന്നു; 2 അവിടുത്തെ ന്യായപ്രമാണം എന്‍റെ ഉള്ളിൽ ഇരിക്കുന്നു.” 1
9ഞാൻ മഹാസഭയിൽ നീതിയുടെ സുവാർത്ത പ്രസംഗിച്ചു; 2 അധരങ്ങൾ ഞാൻ അടക്കിവച്ചില്ല; 2 യഹോവേ, അവിടുന്ന് അറിയുന്നു. 1
10ഞാൻ അങ്ങേയുടെ നീതി എന്‍റെ ഹൃദയത്തിൽ മറച്ചു വച്ചില്ല; 2 അവിടുത്തെ വിശ്വസ്തതയും രക്ഷയും ഞാൻ പ്രസ്താവിച്ചു; 2 അവിടുത്തെ ദയയും സത്യവും ഞാൻ മഹാസഭയിൽ മറച്ചുവച്ചതുമില്ല. 1
11യഹോവേ, അങ്ങേയുടെ കരുണ അവിടുന്ന് എനിക്ക് അടച്ചുകളയുകയില്ല; 2 അങ്ങേയുടെ ദയയും സത്യവും എന്നെ നിത്യം പരിപാലിക്കും. 1
12അസംഖ്യം അനർത്ഥങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു; മേല്പോട്ടു 2 നോക്കുവാൻ കഴിയാത്തവിധം എന്‍റെ അകൃത്യങ്ങൾ എന്നെ എത്തിപ്പിടിച്ചിരിക്കുന്നു; 1 അവ എന്‍റെ തലയിലെ രോമങ്ങളിലും അധികം; 2 ഞാൻ ധൈര്യഹീനനായിത്തീർന്നിരിക്കുന്നു. 1
13യഹോവേ, എന്നെ വിടുവിക്കുവാൻ ഇഷ്ടം തോന്നേണമേ; 2 യഹോവേ, എന്നെ സഹായിക്കുവാൻ വേഗം വരേണമേ. 1
14എനിക്ക് ജീവഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ച് ഭ്രമിച്ചുപോകട്ടെ; 2 എന്‍റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ പിന്തിരിഞ്ഞ് അപമാനം ഏല്ക്കട്ടെ. 1
15“നന്നായി, നന്നായി” എന്നു എന്നോട് പറയുന്നവർ 2 അവരുടെ ലജ്ജ നിമിത്തം സ്തംഭിച്ചുപോകട്ടെ. 1
16അങ്ങയെ അന്വേഷിക്കുന്ന എല്ലാവരും അവിടുത്തെ സന്നിധിയിൽ ആനന്ദിച്ച് സന്തോഷിക്കട്ടെ; 2 അങ്ങേയുടെ രക്ഷയിൽ പ്രിയപ്പെടുന്നവർ “യഹോവ എത്ര മഹത്വമുള്ളവൻ” എന്നു എപ്പോഴും പറയട്ടെ. 1
17ഞാൻ എളിയവനും ദരിദ്രനും ആകുന്നു; 2 എങ്കിലും കർത്താവ് എന്നെക്കുറിച്ച് വിചാരിക്കുന്നു; 1 അവിടുന്ന് തന്നെ എന്‍റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; 2 എന്‍റെ ദൈവമേ, താമസിക്കരുതേ.