Psalms 22
1എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, അങ്ങ് എന്നെ കൈവിട്ടതെന്ത്? 2 എന്നെ രക്ഷിക്കാതെയും എന്‍റെ ഞരക്കത്തിന്‍റെ വാക്കുകൾ കേൾക്കാതെയും അകന്നുനില്ക്കുന്നതെന്ത്? 1
2എന്‍റെ ദൈവമേ, ഞാൻ പകൽ സമയത്ത് നിലവിളിക്കുന്നു; എങ്കിലും അവിടുന്ന് ഉത്തരമരുളുന്നില്ല; 2 രാത്രികാലത്തും ഞാൻ വിളിക്കുന്നു; എനിക്ക് ഒട്ടും സ്വസ്ഥതയില്ല. 1
3യിസ്രായേലിന്‍റെ സ്തുതികളിൽ വസിക്കുന്നവനേ, 2 അവിടുന്ന് പരിശുദ്ധനാകുന്നുവല്ലോ. 1
4ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ അങ്ങയിൽ ആശ്രയിച്ചു; 2 അവർ ആശ്രയിക്കുകയും അവിടുന്ന് അവരെ വിടുവിക്കുകയും ചെയ്തു. 1
5അവർ അങ്ങേയോട് നിലവിളിച്ചു രക്ഷപ്രാപിച്ചു; 2 അങ്ങയെ അവർ ആശ്രയിച്ചു, ലജ്ജിച്ചുപോയില്ല. 1
6ഞാനോ മനുഷ്യനല്ല, ഒരു കൃമിയത്രേ; 2 മനുഷ്യരുടെ പരിഹാസപാത്രവും ജനത്താൽ നിന്ദിതനും തന്നെ. 1
7എന്നെ കാണുന്നവരെല്ലാം എന്നെ പരിഹസിക്കുന്നു; 2 അവർ അധരം മലർത്തി തലകുലുക്കി പറയുന്നു: 1
8“യഹോവയിൽ നിന്നെത്തന്നെ സമർപ്പിക്കുക! അവിടുന്ന് നിന്നെ രക്ഷിക്കട്ടെ! 2 അവിടുന്ന് നിന്നെ വിടുവിക്കട്ടെ! അവിടുത്തേക്ക് നിന്നിൽ പ്രസാദമുണ്ടല്ലോ.” 1
9അവിടുന്നല്ലയോ എന്നെ ഉദരത്തിൽനിന്ന് പുറപ്പെടുവിച്ചവൻ; 2 എന്‍റെ അമ്മയുടെ മുല കുടിക്കുമ്പോൾ അവിടുന്ന് എന്നെ അങ്ങയിൽ ആശ്രയിക്കുമാറാക്കി. 1
10ജനിച്ച ഉടൻ തന്നെ ഞാൻ അങ്ങയിൽ ഏല്പിക്കപ്പെട്ടു; 2 എന്‍റെ അമ്മയുടെ ഉദരംമുതൽ അവിടുന്ന് എന്‍റെ ദൈവം. 1
11കഷ്ടം അടുത്തിരിക്കുകയാൽ എന്നെ വിട്ടകന്നിരിക്കരുതേ; 2 സഹായിക്കുവാൻ മറ്റാരുമില്ലല്ലോ. 1
12അനേകം കാളകൾ എന്നെ വളഞ്ഞു; 2 ബാശാനിൽ നിന്നുള്ള കാളകൂറ്റന്മാർ എന്നെ ചുറ്റിയിരിക്കുന്നു. 1
13ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ 2 അവർ എന്‍റെ നേരെ വായ് പിളർക്കുന്നു. 1
14ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു; 2 എന്‍റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു; 2 എന്‍റെ ഹൃദയം മെഴുകുപോലെ ആയി; എന്‍റെ ഉള്ളിൽ ഉരുകിയിരിക്കുന്നു. 1
15എന്‍റെ ശക്തി + 22:15 എന്‍റെ ശക്തി എന്‍റെ തൊണ്ട ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു; 2 എന്‍റെ നാവ് അണ്ണാക്കോട് പറ്റിയിരിക്കുന്നു. 2 അങ്ങ് എന്നെ മരണത്തിന്‍റെ പൊടിയിൽ ഇട്ടുമിരിക്കുന്നു. 1
16നായ്ക്കൾ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു; 2 അവർ എന്‍റെ കൈകളെയും കാലുകളെയും തുളച്ചു. 1
17എന്‍റെ അസ്ഥികളെല്ലാം എനിക്ക് എണ്ണാം; 2 അവർ എന്നെ തുറിച്ച് നോക്കുന്നു. 1
18എന്‍റെ വസ്ത്രം അവർ പകുത്തെടുത്തു, 2 എന്‍റെ അങ്കിക്കായി അവർ ചീട്ടിടുന്നു. 1
19അവിടുന്ന് അകന്നിരിക്കരുതേ; 2 എന്‍റെ തുണയായുള്ളോവേ, എന്നെ സഹായിക്കുവാൻ വേഗം വരേണമേ. 1
20വാളിൽനിന്ന് എന്‍റെ പ്രാണനെയും 2 നായയുടെ കയ്യിൽനിന്ന് എന്‍റെ ജീവനെയും വിടുവിക്കേണമേ. 1
21സിംഹത്തിന്‍റെ വായിൽനിന്ന് എന്നെ രക്ഷിക്കേണമേ; 2 കാട്ടുപോത്തുകളുടെ കൊമ്പുകൾക്കിടയിൽ അവിടുന്ന് എന്നെ രക്ഷിക്കുന്നു + 22:21 എന്നെ രക്ഷിക്കുന്നു എനിക്ക് ഉത്തരമരുളുന്നു. 1
22ഞാൻ തിരുനാമത്തെ എന്‍റെ സഹോദരന്മാരോട് കീർത്തിക്കും; 2 സഭാമദ്ധ്യത്തിൽ ഞാൻ അങ്ങയെ സ്തുതിക്കും. 1
23യഹോവാഭക്തന്മാരേ, അവിടുത്തെ സ്തുതിക്കുവിൻ; 2 യാക്കോബിന്‍റെ സകലസന്തതികളുമേ, അവിടുത്തെ മഹത്വപ്പെടുത്തുവിൻ; 2 യിസ്രായേലിന്‍റെ സർവ്വസന്തതികളുമേ, കർത്താവിനെ ഭയപ്പെടുവിൻ. 1
24അരിഷ്ടന്‍റെ അരിഷ്ടത അവിടുന്ന് നിരസിച്ചില്ല, വെറുത്തതുമില്ല; 2 തന്‍റെ മുഖം അവന് മറച്ചതുമില്ല; 2 തന്നെ വിളിച്ചപേക്ഷിച്ചപ്പോൾ കേൾക്കുകയത്രേ ചെയ്തത്. 1
25മഹാസഭയിൽ എന്‍റെ പ്രശംസ അങ്ങയെക്കുറിച്ചാകുന്നു. 2 കർത്താവിന്‍റെ ഭക്തന്മാരുടെ കൺമുമ്പിൽ ഞാൻ എന്‍റെ നേർച്ചകൾ കഴിക്കും. 1
26എളിയവർ ഭക്ഷിച്ച് തൃപ്തരാകും; 2 യഹോവയെ അന്വേഷിക്കുന്നവർ അവിടുത്തെ സ്തുതിക്കും. 2 അവരുടെ + 22:26 അവരുടെ നിങ്ങളുടെ ഹൃദയം എന്നേക്കും സുഖമായിരിക്കട്ടെ. 1
27ഭൂമിയുടെ അറുതികളിൽ ഉള്ളവർ ഒക്കെയും ഇതോർത്ത് യഹോവയിലേക്ക് തിരിയും; 2 സകലവംശങ്ങളും അവന്‍റെ മുൻപാകെ + 22:27 അവന്‍റെ മുൻപാകെ നിന്‍റെ മുൻപാകെ നമസ്കരിക്കും. 1
28രാജത്വം യഹോവയ്ക്കുള്ളതല്ലയോ; 2 അവിടുന്ന് ജനതയെ ഭരിക്കുന്നു. 1
29ഭൂമിയിൽ പുഷ്ടിയുള്ളവരെല്ലാം ആരാധിക്കും + 22:29 ആരാധിക്കും ഭക്ഷിച്ച് ആരാധിക്കും; 2 തന്‍റെ പ്രാണനെ രക്ഷിക്കുവാൻ കഴിയാതെ 2 പൊടിയിലേക്ക് മടങ്ങിച്ചേരുന്നവരും അവിടുത്തെ മുൻപാകെ കുമ്പിടും. 1
30വരുവാനുള്ള ഒരു സന്തതി അങ്ങയെ സേവിക്കും; 2 വരുന്ന തലമുറയോട് യഹോവയെക്കുറിച്ച് കീർത്തിക്കും. 1
31അവർ വന്ന്, ജനിക്കുവാനുള്ള തലമുറയോട്, 2 “കർത്താവ് ഇത് നിവർത്തിച്ചിരിക്കുന്നു” എന്നു അവിടുത്തെ നീതിയെ വർണ്ണിക്കും.