Psalms · ബൈബിൾ (മലയാളം)

Psalms 8

1ഞങ്ങളുടെ കർത്താവായ യഹോവേ, തിരുനാമം ഭൂമിയിൽ എല്ലായിടവും എത്ര ശ്രേഷ്ഠമായിരിക്കുന്നു! 2 അവിടുത്തെ തേജസ്സ് ആകാശത്തെക്കാൾ ഉയർന്നിരിക്കുന്നു. 1

2അങ്ങേയുടെ വൈരികൾ നിമിത്തം, 2 ശത്രുവിനെയും പ്രതിയോഗിയെയും നിശ്ശബ്ദരാക്കുവാൻ, 1 ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും 2 വായ് അങ്ങയെ മഹത്വപ്പെടുത്തുന്നു. 1

3അവിടുത്തെ വിരലുകളുടെ പണിയായ ആകാശത്തെയും 2 അവിടുന്ന് ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ, 1

4മർത്യനെ ഓർക്കേണ്ടതിന് അവൻ എന്തുള്ളു? 2 മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന് അവൻ എന്തുമാത്രം? 1

5അങ്ങ് അവനെ ദൈവത്തേക്കാൾ + 8:5 ദൈവത്തേക്കാൾ ദൂതന്മാരെക്കാള്‍ അല്പം മാത്രം താഴ്ത്തി, 2 തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു. 1

6അങ്ങേയുടെ കൈകളുടെ പ്രവൃത്തികൾക്ക് അവനെ അധിപതിയാക്കി, 2 സകലത്തെയും അവന്‍റെ കാൽക്കീഴാക്കിയിരിക്കുന്നു + 8:6 സകലത്തെയും അവന്‍റെ കാൽക്കീഴാക്കിയിരിക്കുന്നു എബ്രായര്‍ 2:6-9 വരെ നോക്കുക; 1

7ആടുകളെയും കാളകളെയും 2 കാട്ടിലെ മൃഗങ്ങളെയും 1

8ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും 2 സമുദ്രമാർഗ്ഗങ്ങളിൽ സഞ്ചരിക്കുന്ന സകലത്തെയും തന്നെ. 1

9ഞങ്ങളുടെ കർത്താവായ യഹോവേ, 2 തിരുനാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു!

← Psalms 7Read In The App, Free →Psalms 9 →

Study Psalms 8

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150