Psalms 30
1യഹോവേ, ഞാൻ അങ്ങയെ പുകഴ്ത്തുന്നു; അവിടുന്ന് എന്നെ ഉദ്ധരിച്ചിരിക്കുന്നു; 2 എന്‍റെ ശത്രുക്കൾ എന്നെക്കുറിച്ച് സന്തോഷിക്കുവാൻ അവിടുന്ന് സന്ദർഭം ഉണ്ടാക്കിയതുമില്ല. 1
2എന്‍റെ ദൈവമായ യഹോവേ, അങ്ങേയോട് ഞാൻ നിലവിളിച്ചു; 2 അവിടുന്ന് എന്നെ സൗഖ്യമാക്കുകയും ചെയ്തു. 1
3യഹോവേ, അവിടുന്ന് എന്‍റെ പ്രാണനെ പാതാളത്തിൽനിന്ന് കയറ്റിയിരിക്കുന്നു; 2 കുഴിയിൽ ഇറങ്ങി പോകുന്നവരുടെ ഇടയിൽനിന്ന് അവിടുന്ന് എനിക്ക് ജീവരക്ഷ വരുത്തിയിരിക്കുന്നു. 1
4യഹോവയുടെ വിശുദ്ധന്മാരേ, കർത്താവിന് സ്തുതിപാടുവിൻ; 2 അവിടുത്തെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്‌വിൻ. 1
5അവിടുത്തെ കോപം ക്ഷണനേരത്തേക്കേയുള്ളു; 2 അവിടുത്തെ പ്രസാദമോ ജീവപര്യന്തമുള്ളത്; 1 സന്ധ്യയ്ക്ക് കരച്ചിൽ വന്ന് രാത്രിയിൽ വസിക്കും; 2 ഉഷസ്സിലാകട്ടെ ആനന്ദഘോഷം വരുന്നു. 1
6“ഞാൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല” എന്നു 2 എന്‍റെ സുരക്ഷിതകാലത്ത് ഞാൻ പറഞ്ഞു. 1
7യഹോവേ, അങ്ങേയുടെ പ്രസാദത്താൽ അങ്ങ് എന്നെ പർവ്വതം പോലെ ഉറച്ചു നില്‍ക്കുമാറാക്കി; 2 അവിടുത്തെ മുഖം അങ്ങ് മറച്ചു, ഞാൻ ഭ്രമിച്ചുപോയി. 1
8യഹോവേ, ഞാൻ അങ്ങേയോട് നിലവിളിച്ചു; 2 യഹോവയോട് ഞാൻ യാചിച്ചു. 1
9ഞാൻ കുഴിയിൽ ഇറങ്ങിപ്പോയാൽ എന്‍റെ രക്തംകൊണ്ട് എന്ത് ലാഭമാണുള്ളത്? 2 ധൂളി അങ്ങയെ സ്തുതിക്കുമോ? 2 അത് അങ്ങേയുടെ സത്യം പ്രസ്താവിക്കുമോ? 1
10യഹോവേ, കേൾക്കേണമേ; എന്നോട് കരുണയുണ്ടാകേണമേ; 2 യഹോവേ, എന്‍റെ രക്ഷകനായിരിക്കേണമേ. 1
11അവിടുന്ന് എന്‍റെ ദുഃഖത്തെ ആനന്ദമാക്കിത്തീർത്തു; 2 അവിടുന്ന് എന്‍റെ ചണവസ്ത്രം അഴിച്ച് എന്നെ സന്തോഷം ധരിപ്പിച്ചിരിക്കുന്നു; 1
12ഞാൻ മൗനമായിരിക്കാതെ അങ്ങേക്ക് സ്തുതി പാടേണ്ടതിനു തന്നെ. 2 എന്‍റെ ദൈവമായ യഹോവേ, ഞാൻ എന്നേക്കും അങ്ങേക്ക് സ്തോത്രം ചെയ്യും.