Psalms · ബൈബിൾ (മലയാളം)

Psalms 73

1ദൈവം യിസ്രായേലിനു, നിർമ്മലഹൃദയം ഉള്ളവർക്ക് തന്നെ, 2 നിശ്ചയമായും നല്ലവൻ ആകുന്നു. 1

2എന്നാൽ എന്‍റെ കാലുകൾ ഏകദേശം ഇടറി; 2 എന്‍റെ കാലടികൾ ഏറെക്കുറെ വഴുതിപ്പോയി. 1

3ദുഷ്ടന്മാരുടെ സമൃദ്ധി കണ്ടിട്ട് 2 എനിക്ക് അഹങ്കാരികളോട് അസൂയ തോന്നി. 1

4അവർക്ക് ജീവപര്യന്തം വേദന ഒട്ടുമില്ല; 2 അവരുടെ ദേഹം തടിച്ചുകൊഴുത്തിരിക്കുന്നു. 1

5അവർ മർത്യരെപ്പോലെ കഷ്ടത്തിൽ ആകുന്നില്ല; 2 മറ്റു മനുഷ്യരെപ്പോലെ രോഗത്താൽ ബാധിക്കപ്പെടുന്നതുമില്ല. 1

6അതിനാൽ ഡംഭം അവർക്ക് മാലയായിരിക്കുന്നു; 2 ബലാല്ക്കാരം വസ്ത്രംപോലെ അവരെ ചുറ്റിയിരിക്കുന്നു. 1

7അവരുടെ കണ്ണുകൾ പുഷ്ടികൊണ്ട് ഉന്തിനില്ക്കുന്നു; 2 അവരുടെ ഹൃദയത്തിലെ ഭോഷത്തമായ നിരൂപണങ്ങൾ കവിഞ്ഞൊഴുകുന്നു. 1

8അവർ പരിഹസിച്ച് ദുഷ്ടതയോടെ ഭീഷണി പറയുന്നു; 2 ഉന്നതഭാവത്തോടെ സംസാരിക്കുന്നു. 1

9അവർ വായ് ആകാശത്തോളം ഉയർത്തുന്നു; 2 അവരുടെ നാവ് ഭൂമിയിൽ സഞ്ചരിക്കുന്നു. 1

10അതുകൊണ്ട് അവൻ തന്‍റെ ജനത്തെ ഇവിടേക്ക് കൊണ്ടുവരുന്നു. 2 അവർ അവരില്‍ ഒരു കുറ്റവും കാണുന്നില്ല + 73:10 അവർ അവരില്‍ ഒരു കുറ്റവും കാണുന്നില്ല അവർ ധാരാളം വെള്ളം വലിച്ചുകുടിക്കുന്നു. 1

11“ദൈവം എങ്ങനെ അറിയുന്നു? 2 അത്യുന്നതന് അറിവുണ്ടോ?” എന്നു അവർ പറയുന്നു. 1

12ഇങ്ങനെ ആകുന്നു ദുഷ്ടന്മാർ; 2 അവർ നിരന്തരം സ്വസ്ഥത അനുഭവിച്ച് സമ്പത്ത് വർദ്ധിപ്പിക്കുന്നു. 1

13ആകയാൽ ഞാൻ എന്‍റെ ഹൃദയത്തെ ശുദ്ധീകരിച്ചതും 2 എന്‍റെ കൈകൾ നിഷ്ക്കളങ്കതയിൽ കഴുകിയതും വ്യർത്ഥമത്രേ. 1

14ഞാൻ ദിവസം മുഴുവൻ ബാധിതനായിരുന്നു; 2 ഉഷസ്സുതോറും ദണ്ഡിക്കപ്പെട്ടും ഇരുന്നു. 1

15ഞാൻ ഇപ്രകാരം സംസാരിക്കുവാൻ വിചാരിച്ചെങ്കിൽ, 2 നിന്‍റെ മക്കളുടെ തലമുറയോട് ദ്രോഹം ചെയ്യുമായിരുന്നു. 1

16ഞാൻ ഇത് സ്വയം ഗ്രഹിക്കുവാൻ നിരൂപിച്ചപ്പോൾ 2 എനിക്ക് പ്രയാസമായി തോന്നി; 1

17ഒടുവിൽ ഞാൻ ദൈവത്തിന്‍റെ വിശുദ്ധമന്ദിരത്തിൽ ചെന്നു 2 അവരുടെ അന്ത്യം എന്താകും എന്നു ചിന്തിച്ചു. 1

18നിശ്ചയമായും അവിടുന്ന് അവരെ വഴുവഴുപ്പിൽ നിർത്തുന്നു; 2 അവിടുന്ന് അവരെ നാശത്തിൽ തള്ളിയിടുന്നു. 1

19എത്ര ക്ഷണത്തിൽ അവർ ശൂന്യമായിപ്പോയി! 2 അവർ ഭയാനകമായ കാര്യങ്ങളാൽ അശേഷം മുടിഞ്ഞുപോയിരിക്കുന്നു. 1

20ഉണരുമ്പോൾ ഒരു സ്വപ്നംപോലെ, കർത്താവേ, 2 അവർ ഉണരുമ്പോൾ അവിടുന്ന് അവരുടെ രൂപത്തെ തുച്ഛീകരിക്കും. 1

21ഇങ്ങനെ എന്‍റെ ഹൃദയം വ്യസനിക്കുകയും 2 എന്‍റെ അന്തരംഗത്തിൽ കുത്തുകൊള്ളുകയും ചെയ്തപ്പോൾ 1

22ഞാൻ ഭോഷനും ഒന്നും അറിയാത്തവനും ആയിരുന്നു; 2 അങ്ങേയുടെ മുമ്പിൽ മൃഗംപോലെ ആയിരുന്നു. 1

23എങ്കിലും ഞാൻ ഇപ്പോഴും അങ്ങേയുടെ അടുക്കൽ ഇരിക്കുന്നു; 2 അവിടുന്ന് എന്നെ വലങ്കൈയ്ക്ക് പിടിച്ചിരിക്കുന്നു. 1

24അങ്ങേയുടെ ആലോചനയാൽ അങ്ങ് എന്നെ നടത്തും; 2 പിന്നത്തേതിൽ മഹത്വത്തിലേക്ക് എന്നെ കൈക്കൊള്ളും. 1

25സ്വർഗ്ഗത്തിൽ അങ്ങ് ഒഴികെ എനിക്ക് ആരാണുള്ളത്? 2 ഭൂമിയിലും അങ്ങയെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല. 1

26എന്‍റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു; 2 ദൈവം എന്നേക്കും എന്‍റെ ഹൃദയത്തിന്‍റെ ശക്തിയും എന്‍റെ ഓഹരിയും ആകുന്നു + 73:26 ദൈവം എന്നേക്കും എന്‍റെ ഹൃദയത്തിന്‍റെ ശക്തിയും എന്‍റെ ഓഹരിയും ആകുന്നു ദൈവം എന്നേക്കും എന്‍റെ ഹൃദയത്തിന്‍റെ പാറയും എന്‍റെ ഓഹരിയും ആകുന്നു. 1

27ഇതാ, അങ്ങേയോട് അകന്നിരിക്കുന്നവർ നശിച്ചുപോകും; 2 അങ്ങയെ വിട്ട് പരസംഗം ചെയ്യുന്ന എല്ലാവരെയും അവിടുന്ന് സംഹരിക്കും. 1

28എന്നാൽ ദൈവത്തോട് അടുത്തിരിക്കുന്നത് എനിക്ക് നല്ലത്; 2 അവിടുത്തെ സകലപ്രവൃത്തികളെയും വർണ്ണിക്കേണ്ടതിന് 2 ഞാൻ യഹോവയായ കർത്താവിനെ എന്‍റെ സങ്കേതമാക്കിയിരിക്കുന്നു.

← Psalms 72Read In The App, Free →Psalms 74 →

Study Psalms 73

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150