Psalms · ബൈബിൾ (മലയാളം)

Psalms 94

1പ്രതികാരത്തിന്‍റെ ദൈവമായ യഹോവേ, 2 പ്രതികാരം ചെയ്യുവാൻ അധികാരമുള്ള ദൈവമേ, അങ്ങയുടെ ക്രോധം പ്രദര്‍ശിപ്പിക്കേണമേ + 94:1 ദൈവമേ, അങ്ങയുടെ ക്രോധം പ്രദര്‍ശിപ്പിക്കേണമേ ദൈവമേ, പ്രകാശിക്കേണമേ. 1

2ഭൂമിയുടെ ന്യായാധിപതിയേ എഴുന്നേല്ക്കേണമേ; 2 ഡംഭികൾക്ക് അങ്ങ് പ്രതികാരം ചെയ്യേണമേ. 1

3യഹോവേ, ദുഷ്ടന്മാർ എത്രത്തോളം, 2 ദുഷ്ടന്മാർ എത്രത്തോളം ഘോഷിച്ചുല്ലസിക്കും? 1

4അവർ ധാർഷ്ട്യത്തോടെ ശകാരിച്ച് സംസാരിക്കുന്നു; 2 നീതികേട് പ്രവർത്തിക്കുന്ന ഏവരും വമ്പ് പറയുന്നു. 1

5യഹോവേ, അവർ അങ്ങേയുടെ ജനത്തെ തകർത്തുകളയുന്നു; 2 അങ്ങേയുടെ അവകാശത്തെ പീഡിപ്പിക്കുന്നു. 1

6അവർ വിധവയെയും പരദേശിയെയും കൊല്ലുന്നു; 2 അനാഥരെ അവർ ഹിംസിക്കുന്നു. 1

7“യഹോവ കാണുകയില്ല; 2 യാക്കോബിന്‍റെ ദൈവം ഗ്രഹിക്കുകയില്ല” എന്നു അവർ പറയുന്നു. 1

8ജനത്തിൽ ബുദ്ധിഹീനരേ, ചിന്തിച്ചുകൊൾവിൻ; 2 ഭോഷന്മാരേ, നിങ്ങൾക്ക് എപ്പോൾ ബുദ്ധി ഉദിക്കും? 1

9ചെവിയെ നട്ടവൻ കേൾക്കുകയില്ലയോ? 2 കണ്ണ് നിർമ്മിച്ചവൻ കാണുകയില്ലയോ? 1

10ജനതകളുടെ മേൽ ശിക്ഷണം നടത്തുന്നവൻ ശാസിക്കുകയില്ലയോ? 2 അവൻ മനുഷ്യർക്ക് ജ്ഞാനം ഉപദേശിച്ചുകൊടുക്കുന്നില്ലയോ? 1

11മനുഷ്യരുടെ വിചാരങ്ങൾ യഹോവ അറിയുന്നു 2 അവ മായയെന്ന് അവിടുന്ന് അറിയുന്നു. 1

12യഹോവേ, ദുഷ്ടനെ മറവു ചെയ്യുവാൻ കുഴി കുഴിക്കുവോളം 2 അനർത്ഥദിവസത്തിൽ വിശ്രമം നൽകേണ്ടതിനു 1

13അങ്ങ് ശിക്ഷിക്കുകയും അങ്ങേയുടെ ന്യായപ്രമാണം 2 ഉപദേശിക്കുകയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ. 1

14യഹോവ തന്‍റെ ജനത്തെ തള്ളിക്കളയുകയില്ല; 2 തന്‍റെ അവകാശത്തെ കൈവിടുകയുമില്ല. 1

15നീതിപൂർവമായ ന്യായവിധികൾ മടങ്ങിവരും; 2 പരമാർത്ഥഹൃദയമുള്ളവരെല്ലാം അതിനോട് യോജിക്കും. 1

16ദുഷ്കർമ്മികൾക്കെതിരെ ആര്‍ എനിക്ക് വേണ്ടി എഴുന്നേല്‍ക്കും? 2 നീതികേട് പ്രവർത്തിക്കുന്നവരോട് ആര്‍ എനിക്ക് വേണ്ടി എതിർത്തുനില്ക്കും? 1

17യഹോവ എനിക്ക് സഹായമായിരുന്നില്ലെങ്കിൽ 2 എന്‍റെ പ്രാണൻ വേഗം മൗനവാസം ചെയ്യുമായിരുന്നു. 1

18“എന്‍റെ കാൽ വഴുതുന്നു” എന്നു ഞാൻ പറഞ്ഞപ്പോൾ 2 യഹോവേ, അങ്ങേയുടെ ദയ എന്നെ താങ്ങി. 1

19എന്‍റെ ഉള്ളിൽ ആകുലചിന്തകൾ പെരുകുമ്പോൾ 2 അങ്ങയിൽ നിന്നുള്ള ആശ്വാസം എന്‍റെ പ്രാണനെ തണുപ്പിക്കുന്നു. 1

20നിയമം മൂലം തിന്മയ്ക്ക് വഴിയൊരുക്കുന്ന 2 ദുഷ്ടസിംഹാസനത്തിന് അങ്ങേയോട് സഖ്യം ഉണ്ടാകുമോ? 1

21നീതിമാന്‍റെ പ്രാണന് വിരോധമായി അവർ കൂട്ടം കൂടുന്നു; 2 നിരപരാധിയെ അവർ ശിക്ഷയ്ക്ക് വിധിക്കുന്നു. 1

22എങ്കിലും യഹോവ എനിക്ക് രക്ഷാഗോപുരവും 2 എന്‍റെ ശരണശൈലവും എന്‍റെ ദൈവവും ആകുന്നു. 1

23ദൈവം അവരുടെ നീതികേട് കൊണ്ടു തന്നെ അവരുടെ മേൽ ശിക്ഷ വരുത്തും; 2 അവരുടെ ദുഷ്ടതയിൽ തന്നെ അവരെ സംഹരിക്കും; 2 നമ്മുടെ ദൈവമായ യഹോവ അവരെ ഛേദിച്ചുകളയും.

← Psalms 93Read In The App, Free →Psalms 95 →

Study Psalms 94

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150