Psalms · ബൈബിൾ (മലയാളം)

Psalms 2

1ജനതകൾ കലഹിക്കുന്നതും 2 വംശങ്ങൾ വ്യർത്ഥമായത് നിരൂപിക്കുന്നതും എന്ത്? 1

2യഹോവയ്ക്കും അവിടുത്തെ അഭിഷിക്തനും വിരോധമായി 2 ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയും 2 അധിപതികൾ തമ്മിൽ ആലോചിക്കുകയും ചെയ്യുന്നത്: 1

3“നാം അവരുടെ കെട്ടുകൾ പൊട്ടിച്ച് 2 അവരുടെ കയറുകൾ എറിഞ്ഞുകളയുക.” 1

4സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; 2 കർത്താവ് അവരെ പരിഹസിക്കുന്നു. 1

5അന്നു അവിടുന്ന് കോപത്തോടെ അവരോട് അരുളിച്ചെയ്യും; 2 ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും. 1

6“എന്‍റെ വിശുദ്ധ പർവ്വതമായ സീയോനിൽ 2 ഞാൻ എന്‍റെ രാജാവിനെ വാഴിച്ചിരിക്കുന്നു.” 1

7ഞാൻ ഒരു തീർപ്പ് കല്പിക്കുന്നു; 2 യഹോവ എന്നോട് അരുളിച്ചെയ്തത്: 1 “നീ എന്‍റെ പുത്രൻ; ഇന്ന് ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു. 1

8എന്നോട് ചോദിച്ചുകൊള്ളുക; 2 ഞാൻ നിനക്കു ജനതകളെ അവകാശമായും 2 ഭൂമിയുടെ അറുതികളെ കൈവശമായും തരും; 1

9ഇരിമ്പുകോൽകൊണ്ട് നീ അവരെ തകർക്കും; 2 കുശവന്‍റെ പാത്രംപോലെ അവരെ ഉടയ്ക്കും.” 1

10ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിക്കുവിൻ; 2 ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊള്ളുവിൻ. 1

11ഭയത്തോടെ യഹോവയെ സേവിക്കുവിൻ; 2 വിറയലോടെ ഘോഷിച്ചുല്ലസിക്കുവിൻ. 1

12ദൈവം കോപിച്ചിട്ട് നിങ്ങൾ വഴിയിൽവച്ചു 2 നശിക്കാതിരിക്കുവാൻ ദൈവപുത്രനെ ചുംബിക്കുവിൻ. 1 ദൈവത്തിന്‍റെ കോപം ക്ഷണനേരത്തേക്കേ ഉള്ളൂ. 2 ദൈവത്തെ ശരണം പ്രാപിക്കുന്ന എല്ലാവരും ഭാഗ്യവാന്മാർ.

← Psalms 1Read In The App, Free →Psalms 3 →

Study Psalms 2

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150