Psalms 92
1യഹോവയ്ക്ക് സ്തോത്രം ചെയ്യുന്നതും 2 അത്യുന്നതനായ യഹോവേ, അങ്ങേയുടെ നാമത്തെ കീർത്തിക്കുന്നതും 1
2പത്തു കമ്പിയുള്ള വാദിത്രം കൊണ്ടും വീണ കൊണ്ടും 2 ഗംഭീരസ്വരമുള്ള കിന്നരം കൊണ്ടും 1
3രാവിലെ അങ്ങേയുടെ ദയയും 2 രാത്രിയിൽ അങ്ങേയുടെ വിശ്വസ്തതയും വർണ്ണിക്കുന്നതും നല്ലത്. 1
4യഹോവേ, അങ്ങേയുടെ പ്രവൃത്തികൊണ്ട് അങ്ങ് എന്നെ സന്തോഷിപ്പിക്കുന്നു; 2 ഞാൻ അങ്ങേയുടെ കൈകളുടെ പ്രവൃത്തികളെക്കുറിച്ച് ഘോഷിച്ചുല്ലസിക്കുന്നു. 1
5യഹോവേ, അങ്ങേയുടെ പ്രവൃത്തികൾ എത്രമാത്രം വലിയവയാകുന്നു! 2 അങ്ങേയുടെ വിചാരങ്ങൾ അത്യന്തം അഗാധമായവ തന്നെ. 1
6ബുദ്ധിഹീനനായ മനുഷ്യൻ അത് അറിയുന്നില്ല; 2 മൂഢൻ അത് ഗ്രഹിക്കുന്നതും ഇല്ല. 1
7ദുഷ്ടന്മാർ പുല്ലുപോലെ മുളയ്ക്കുന്നതും 2 നീതികേട് പ്രവർത്തിക്കുന്നവരെല്ലാം തഴയ്ക്കുന്നതും 2 എന്നേക്കും നശിച്ചുപോകേണ്ടതിനാകുന്നു. 1
8യഹോവേ, അവിടുന്ന് എന്നേക്കും അത്യുന്നതനാകുന്നു. 1
9യഹോവേ, ഇതാ, അങ്ങേയുടെ ശത്രുക്കൾ, 2 ഇതാ, അങ്ങേയുടെ ശത്രുക്കൾ നശിച്ചുപോകുന്നു; 2 നീതികേട് പ്രവർത്തിക്കുന്ന ഏവരും ചിതറിപ്പോകും. 1
10എങ്കിലും എന്‍റെ ശക്തി + 92:10 ശക്തി കൊമ്പ് അങ്ങ് കാട്ടുപോത്തിന്‍റെ ശക്തിക്ക് തുല്യം + 92:10 ശക്തിക്ക് തുല്യം കൊമ്പ് പോലെ ഉയർത്തുന്നു; 2 അവിടുന്ന് എന്നെ സന്തോഷംകൊണ്ട് അനുഗ്രഹിക്കുന്നു + 92:10 അവിടുന്ന് എന്നെ സന്തോഷംകൊണ്ട് അനുഗ്രഹിക്കുന്നു പുതിയ എണ്ണ എന്നെ തേപ്പിക്കുന്നു. 1
11എന്‍റെ കണ്ണ് എന്‍റെ ശത്രുക്കളുടെ പതനം കണ്ടു; 1 എന്‍റെ ചെവി എന്നോട് എതിർക്കുന്ന ദുഷ്കർമ്മികളെക്കുറിച്ച് കേട്ടു. 1
12നീതിമാൻമാർ പനപോലെ തഴയ്ക്കും; 2 ലെബാനോനിലെ ദേവദാരുപോലെ വളരും. 1
13യഹോവ തന്‍റെ ആലയത്തിൽ നട്ടിരിക്കുന്ന ഇവർ 2 നമ്മുടെ ദൈവത്തിന്‍റെ പ്രാകാരങ്ങളിൽ തഴച്ചുവളരും. 1
14വാർദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും; 2 അവർ പുഷ്ടിവച്ചും പച്ചപിടിച്ചും ഇരിക്കും. 1
15യഹോവ നേരുള്ളവൻ, കർത്താവ് എന്‍റെ പാറ, 2 ദൈവത്തിൽ നീതികേടില്ല എന്നു കാണിക്കേണ്ടതിന് തന്നെ.