Psalms 41
1എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ; 2 അനർത്ഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും. 1
2യഹോവ അവനെ സംരക്ഷിച്ച് ജീവനോടെ പരിപാലിക്കും; 2 അവൻ ഭൂമിയിൽ അനുഗൃഹീതനായിരിക്കും; 2 അവന്‍റെ ശത്രുക്കളുടെ ഇഷ്ടത്തിന് അവിടുന്ന് അവനെ ഏല്പിച്ചു കൊടുക്കുകയില്ല. 1
3യഹോവ അവനെ രോഗശയ്യയിൽ സഹായിക്കും; 2 രോഗം മാറ്റി അവനെ കിടക്കയിൽനിന്ന് എഴുന്നേല്പിക്കും. 1
4“യഹോവേ, എന്നോട് കൃപ തോന്നി എന്നെ സൗഖ്യമാക്കേണമേ; 2 അങ്ങേയോട് ഞാൻ പാപം ചെയ്തിരിക്കുന്നു” എന്നു ഞാൻ പറഞ്ഞു. 1
5“അവൻ എപ്പോൾ മരിച്ച് അവന്‍റെ പേര്‍ നശിക്കും?” എന്നു 2 എന്‍റെ ശത്രുക്കൾ എന്നെക്കുറിച്ച് ദോഷം പറയുന്നു. 1
6ഒരുത്തൻ എന്നെ കാണുവാൻ വരുമ്പോൾ കപടവാക്കുകൾ പറയുന്നു; 2 അവൻ ഹൃദയത്തിൽ നീതികേട് ചിന്തിക്കുകയും പുറത്തുപോയി അത് പ്രസ്താവിക്കുകയും ചെയ്യുന്നു. 1
7എന്നെ പകക്കുന്നവർ എനിക്ക് വിരോധമായി തമ്മിൽ മന്ത്രിക്കുന്നു; 2 അവർ എനിക്ക് ദോഷം വരുത്തുവാന്‍ തമ്മില്‍ സംസാരിക്കുന്നു + 41:7 അവർ എനിക്ക് ദോഷം വരുത്തുവാന്‍ തമ്മില്‍ സംസാരിക്കുന്നു അവർ എനിക്കെതിരെ ദോഷം ചിന്തിക്കുന്നു. 1
8“ഒരു ദുർവ്യാധി അവനെ പിടിച്ചിരിക്കുന്നു; അവൻ കിടപ്പിലായി; 2 ഇനി എഴുന്നേല്ക്കുകയില്ല” എന്നു അവർ പറയുന്നു. 1
9ഞാൻ വിശ്വസിച്ചവനും എന്‍റെ ഭക്ഷണം പങ്കുവച്ചവനുമായ 2 എന്‍റെ പ്രാണസ്നേഹിതൻ പോലും എന്‍റെ നേരെ കുതികാൽ ഉയർത്തിയിരിക്കുന്നു. 1
10ഞാൻ അവരോട് പകരം ചെയ്യേണ്ടതിന് 2 യഹോവേ, കൃപ തോന്നി എന്നെ എഴുന്നേല്പിക്കേണമേ. 1
11എന്‍റെ ശത്രു എന്നെക്കുറിച്ച് ജയഘോഷം കൊള്ളാതിരിക്കുന്നതിനാൽ 2 അങ്ങേക്ക് എന്നോട് പ്രസാദമുണ്ടെന്ന് ഞാൻ അറിയുന്നു. 1
12അവിടുന്ന് എന്‍റെ നിഷ്കളങ്കത്വം നിമിത്തം എന്നെ താങ്ങുന്നു, 2 തിരുമുമ്പിൽ എന്നേക്കും എന്നെ നിർത്തുന്നു. 1
13യിസ്രായേലിന്‍റെ ദൈവമായ യഹോവ 2 എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. 1 ആമേൻ, ആമേൻ.