Psalms 103
1എൻ മനമേ, യഹോവയെ വാഴ്ത്തുക; 2 എന്‍റെ സർവ്വാന്തരംഗവുമേ, അവിടുത്തെ വിശുദ്ധനാമത്തെ വാഴ്ത്തുക. 1
2എൻ മനമേ, യഹോവയെ വാഴ്ത്തുക; 2 അവിടുന്ന് നൽകിയ ഉപകാരങ്ങൾ ഒന്നും മറക്കരുത്. 1
3ദൈവം നിന്‍റെ എല്ലാ അകൃത്യങ്ങളും മോചിക്കുന്നു; 2 നിന്‍റെ സകലരോഗങ്ങളും സൗഖ്യമാക്കുന്നു; 1
4കർത്താവ് നിന്‍റെ ജീവനെ നാശത്തിൽനിന്ന് വീണ്ടെടുക്കുന്നു; 2 അവിടുന്ന് സ്നേഹത്താലും കരുണയാലും എന്നെ അനുഗ്രഹിക്കുന്നു + 103:4 അവിടുന്ന് സ്നേഹത്താലും കരുണയാലും എന്നെ അനുഗ്രഹിക്കുന്നു അവിടുന്ന് ദയയും കരുണയും നിന്നെ അണിയിക്കുന്നു. 1
5നിന്‍റെ യൗവനം കഴുകനെപ്പോലെ പുതുക്കപ്പെടുവാനായി 2 അവിടുന്ന് നിന്‍റെ വായെ നന്മകൊണ്ടു തൃപ്തിപ്പെടുത്തുന്നു. 1
6യഹോവ സകല പീഡിതന്മാർക്കും വേണ്ടി 2 നീതിയും ന്യായവും നടത്തുന്നു. 1
7ദൈവം തന്‍റെ വഴികൾ മോശെയെയും 2 തന്‍റെ പ്രവൃത്തികൾ യിസ്രായേൽമക്കളെയും അറിയിച്ചു. 1
8യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; 2 ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നെ. 1
9ദൈവം എല്ലായ്‌പ്പോഴും ഭർത്സിക്കുകയില്ല; 2 എന്നേക്കും കോപം സൂക്ഷിക്കുകയുമില്ല. 1
10ദൈവം നമ്മുടെ പാപങ്ങൾക്ക് തക്കവണ്ണം നമ്മളോടു ചെയ്യുന്നില്ല; 2 നമ്മുടെ അകൃത്യങ്ങൾക്കു തക്കവണ്ണം നമ്മളെ ശിക്ഷിക്കുന്നുമില്ല. 1
11ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ 2 അവിടുത്തെ ദയ അവിടുത്തെ ഭക്തന്മാരോട് വലുതായിരിക്കുന്നു. 1
12ഉദയം അസ്തമയത്തോട് അകന്നിരിക്കുന്നതുപോലെ 2 ദൈവം നമ്മുടെ ലംഘനങ്ങളെ നമ്മോട് അകറ്റിയിരിക്കുന്നു. 1
13അപ്പന് മക്കളോട് കരുണ തോന്നുന്നതുപോലെ 2 യഹോവയ്ക്ക് തന്‍റെ ഭക്തന്മാരോട് കരുണ തോന്നുന്നു. 1
14കർത്താവ് നമ്മുടെ പ്രകൃതം അറിയുന്നുവല്ലോ; 2 നാം കേവലം പൊടി മാത്രം എന്നു അവിടുന്ന് ഓർക്കുന്നു. 1
15മനുഷ്യന്‍റെ ആയുസ്സ് പുല്ലുപോലെയാകുന്നു; 2 വയലിലെ പൂപോലെ അവൻ പൂക്കുന്നു. 1
16കാറ്റ് അതിന്മേൽ അടിക്കുമ്പോൾ അത് ഇല്ലാതെ പോകുന്നു; 2 അത് നിന്ന സ്ഥലം പിന്നീട് അതിനെ അറിയുകയുമില്ല. 1
17യഹോവയുടെ ദയ എന്നും എന്നേക്കും അവിടുത്തെ ഭക്തന്മാർക്കും 2 തന്‍റെ നീതി മക്കളുടെ മക്കൾക്കും ഉണ്ടാകും. 1
18കർത്താവിന്‍റെ നിയമം പ്രമാണിക്കുന്നവർക്കും 2 അവിടുത്തെ കല്പനകൾ ഓർത്തു ആചരിക്കുന്നവർക്കും തന്നെ. 1
19യഹോവ തന്‍റെ സിംഹാസനം സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; 2 അവിടുത്തെ രാജത്വം സകലത്തെയും അടക്കി ഭരിക്കുന്നു. 1
20ദൈവത്തിന്‍റെ വാക്കുകളുടെ ശബ്ദം കേട്ടു അവിടുത്തെ ആജ്ഞ അനുസരിക്കുന്ന ശക്തന്മാരായ 2 അവിടുത്തെ ദൂതന്മാരേ, യഹോവയെ വാഴ്ത്തുവിൻ. 1
21ദൈവത്തിന്‍റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി 2 അവിടുത്തെ സകലസൈന്യങ്ങളുമേ, യഹോവയെ വാഴ്ത്തുവിൻ; 1
22ദൈവത്തിന്‍റെ അധികാരത്തിന്‍റെ കീഴിലുള്ള 2 കർത്താവിന്‍റെ കൈവേലയായ ഏവരുമേ, യഹോവയെ വാഴ്ത്തുവിൻ; 1 എൻ മനമേ, യഹോവയെ വാഴ്ത്തുക.