Psalms · ബൈബിൾ (മലയാളം)

Psalms 116

1യഹോവ എന്‍റെ പ്രാർത്ഥനയും യാചനകളും കേട്ടതുകൊണ്ട് 2 ഞാൻ അവിടുത്തെ സ്നേഹിക്കുന്നു. 1

2കർത്താവ് തന്‍റെ ചെവി എങ്കലേക്ക് ചായിച്ചതുകൊണ്ട് 2 ഞാൻ ജീവിതകാലമെല്ലാം ദൈവത്തെ വിളിച്ചപേക്ഷിക്കും 1

3മരണപാശങ്ങൾ എന്നെ ചുറ്റി, പാതാള വേദനകൾ എന്നെ പിടിച്ചു; 2 ഞാൻ കഷ്ടവും സങ്കടവും അനുഭവിച്ചു. 1

4“അയ്യോ, യഹോവേ, എന്‍റെ പ്രാണനെ രക്ഷിക്കേണമേ” 2 എന്നു ഞാൻ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു. 1

5യഹോവ കൃപയും നീതിയും ഉള്ളവൻ; 2 നമ്മുടെ ദൈവം കരുണയുള്ളവൻ തന്നെ. 1

6യഹോവ അല്പബുദ്ധികളെ സംരക്ഷിക്കുന്നു; 2 കർത്താവ് എന്നെ എളിയവനാക്കി, എന്നെ രക്ഷിക്കുകയും ചെയ്തു. 1

7എൻ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്കുക; 2 എന്തെന്നാൽ യഹോവ എനിക്ക് നന്മ ചെയ്തിരിക്കുന്നു. 1

8അങ്ങ് എന്‍റെ പ്രാണനെ മരണത്തിൽനിന്നും 2 എന്‍റെ കണ്ണിനെ കണ്ണുനീരിൽനിന്നും 2 എന്‍റെ കാലിനെ വീഴ്ചയിൽനിന്നും രക്ഷിച്ചിരിക്കുന്നു. 1

9ഞാൻ ജീവനുള്ളവരുടെ ദേശത്ത് 2 യഹോവയുടെ മുമ്പാകെ നടക്കും. 1

10“ഞാൻ വലിയ കഷ്ടതയിൽ ആയി” 2 എന്നു പറഞ്ഞപ്പോഴും ഞാൻ എന്‍റെ വിശ്വാസം കാത്തു. 1

11“സകലമനുഷ്യരും ഭോഷ്ക്കു പറയുന്നു” 2 എന്നു ഞാൻ എന്‍റെ പരിഭ്രമത്തിൽ പറഞ്ഞു. 1

12യഹോവ എനിക്ക് ചെയ്ത സകല ഉപകാരങ്ങൾക്കും 2 ഞാൻ കർത്താവിന് എന്ത് പകരം കൊടുക്കും? 1

13ഞാൻ രക്ഷയുടെ പാനപാത്രം എടുത്ത് 2 യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും. 1

14യഹോവയ്ക്ക് ഞാൻ എന്‍റെ നേർച്ചകൾ 2 കർത്താവിന്‍റെ സകലജനവും കാൺകെ കഴിക്കും. 1

15തന്‍റെ ഭക്തന്മാരുടെ മരണം 2 യഹോവയ്ക്കു വിലയേറിയതാകുന്നു. 1

16യഹോവേ, ഞാൻ അങ്ങേയുടെ ദാസൻ ആകുന്നു; 2 അങ്ങേയുടെ ദാസനും അങ്ങേയുടെ ദാസിയുടെ മകനും തന്നെ; 2 അങ്ങ് എന്‍റെ ബന്ധനങ്ങൾ അഴിച്ചിരിക്കുന്നു. 1

17ഞാൻ അങ്ങേക്ക് സ്തോത്രയാഗം അർപ്പിച്ച് 2 യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും. 1

18ഞാൻ യഹോവയ്ക്ക് എന്‍റെ നേർച്ചകൾ 2 ദൈവത്തിന്‍റെ സകലജനവും കാൺകെ കഴിക്കും 1

19യഹോവയുടെ ആലയത്തിന്‍റെ പ്രാകാരങ്ങളിലും 2 യെരൂശലേമേ, നിന്‍റെ നടുവിലും തന്നെ. 1 യഹോവയെ സ്തുതിക്കുവിൻ.

← Psalms 115Read In The App, Free →Psalms 117 →

Study Psalms 116

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150