Psalms 104
1എൻ മനമേ, യഹോവയെ വാഴ്ത്തുക; 2 എന്‍റെ ദൈവമായ യഹോവേ, അങ്ങ് ഏറ്റവും വലിയവൻ; 2 മഹത്വവും തേജസ്സും അങ്ങ് ധരിച്ചിരിക്കുന്നു; 1
2വസ്ത്രം ധരിക്കുന്നതുപോലെ അങ്ങ് പ്രകാശം ധരിക്കുന്നു; 2 തിരശ്ശീലപോലെ അവിടുന്ന് ആകാശത്തെ വിരിക്കുന്നു. 1
3ദൈവം തന്‍റെ മാളികകളുടെ തുലാങ്ങൾ വെള്ളത്തിന്മേൽ നിരത്തുന്നു; 2 മേഘങ്ങളെ തന്‍റെ തേരാക്കി, കാറ്റിൻ ചിറകിന്മേൽ സഞ്ചരിക്കുന്നു. 1
4യഹോവ കാറ്റുകളെ തന്‍റെ ദൂതന്മാരും 2 അഗ്നിജ്വാലയെ തന്‍റെ ശുശ്രൂഷകന്മാരും ആക്കുന്നു + 104:4 യഹോവ കാറ്റുകളെ തന്‍റെ ദൂതന്മാരും അഗ്നിജ്വാലയെ തന്‍റെ ശുശ്രൂഷകന്മാരും ആക്കുന്നു യഹോവ കാറ്റുകളെ തന്‍റെ ശുശ്രൂഷകന്മാരും അഗ്നിജ്വാലയെ തന്‍റെ ദൂതന്മാരും ആക്കുന്നു. 1
5അവിടുന്ന് ഭൂമി ഒരിക്കലും ഇളകിപ്പോകാതെ 2 അതിന്‍റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു. 1
6അങ്ങ് ഭൂമിയെ വസ്ത്രംകൊണ്ടെന്നപോലെ ആഴികൊണ്ടു മൂടി; 2 വെള്ളം പർവ്വതങ്ങൾക്കു മീതെ നിന്നിരുന്നു. 1
7അവ അങ്ങേയുടെ ശാസനയാൽ ഓടിപ്പോയി; 2 അങ്ങേയുടെ ഇടിമുഴക്കത്താൽ അവ തിടുക്കത്തിൽ നീങ്ങിപ്പോയി 1
8മലകൾ പൊങ്ങി, താഴ്വരകൾ താണു 2 അവിടുന്ന് അവയ്ക്കു നിശ്ചയിച്ച സ്ഥലത്തേക്ക് നീങ്ങിപ്പോയി; 1
9ഭൂമിയെ മൂടിക്കളയുവാൻ മടങ്ങിവരാതിരിക്കേണ്ടതിന് 2 അങ്ങ് അവയ്ക്ക് ലംഘിക്കാൻ കഴിയാത്ത ഒരു അതിര്‍ ഇട്ടു. 1
10ദൈവം ഉറവുകളെ താഴ്വരകളിലേക്ക് അയയ്ക്കുന്നു; 2 അവ മലകളുടെ ഇടയിൽകൂടി ഒഴുകുന്നു. 1
11അവയിൽ നിന്ന് വയലിലെ സകലമൃഗങ്ങളും കുടിക്കുന്നു; 2 കാട്ടുകഴുതകൾ അവയുടെ ദാഹം തീർക്കുന്നു; 1
12അവയുടെ തീരങ്ങളിൽ ആകാശത്തിലെ പറവകൾ വസിക്കുകയും 2 കൊമ്പുകളുടെ ഇടയിൽ പാടുകയും ചെയ്യുന്നു. 1
13ദൈവം ആകാശത്തില്‍ നിന്ന് + 104:13 ദൈവം ആകാശത്തില്‍ നിന്ന് ദൈവം തന്‍റെ മാളികകളിൽ മലകളെ നനയ്ക്കുന്നു; 2 ഭൂമിക്ക് അങ്ങേയുടെ പ്രവൃത്തികളുടെ ഫലത്താൽ തൃപ്തിവരുന്നു. 1
14അവിടുന്ന് മൃഗങ്ങൾക്ക് പുല്ലും 2 മനുഷ്യന്‍റെ ഉപയോഗത്തിനായി സസ്യവും മുളപ്പിക്കുന്നു; 1
15ദൈവം ഭൂമിയിൽനിന്ന് ആഹാരവും 2 മനുഷ്യന്‍റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും 2 അവന്‍റെ മുഖം മിനുക്കുവാൻ എണ്ണയും 2 മനുഷ്യന്‍റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും ഉത്ഭവിപ്പിക്കുന്നു. 1
16യഹോവയുടെ വൃക്ഷങ്ങൾക്ക് തൃപ്തിവരുന്നു; 2 കർത്താവ് നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കൾക്കു തന്നെ. 1
17അവിടെ പക്ഷികൾ കൂടുണ്ടാക്കുന്നു; 2 പെരുഞാറയ്ക്ക് സരളവൃക്ഷങ്ങൾ പാർപ്പിടമാകുന്നു. 1
18ഉയർന്നമലകൾ കാട്ടാടുകൾക്കും 2 പാറകൾ കുഴിമുയലുകൾക്കും സങ്കേതമാകുന്നു. 1
19കർത്താവ് കാലനിർണ്ണയത്തിനായി ചന്ദ്രനെ നിയമിച്ചു; 2 സൂര്യൻ തന്‍റെ അസ്തമയം അറിയുന്നു. 1
20അങ്ങ് ഇരുട്ട് വരുത്തുന്നു; രാത്രി ഉണ്ടാകുന്നു; 2 അപ്പോൾ കാട്ടുമൃഗങ്ങൾ എല്ലാം സഞ്ചാരം തുടങ്ങുന്നു. 1
21ബാലസിംഹങ്ങൾ ഇരയ്ക്കായി അലറുന്നു; 2 അവ ദൈവത്തോട് അവയുടെ ആഹാരം ചോദിക്കുന്നു. 1
22സൂര്യൻ ഉദിക്കുമ്പോൾ അവ മടങ്ങുന്നു; 2 അവയുടെ ഗുഹകളിൽ ചെന്നു കിടക്കുന്നു. 1
23മനുഷ്യൻ തന്‍റെ പണിക്കായി പുറപ്പെടുന്നു; 2 സന്ധ്യവരെയുള്ള തന്‍റെ വേലയ്ക്കായി തന്നെ. 1
24യഹോവേ, അങ്ങേയുടെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! 2 ജ്ഞാനത്തോടെ അങ്ങ് അവയെല്ലാം ഉണ്ടാക്കിയിരിക്കുന്നു; 2 ഭൂമി അങ്ങേയുടെ സൃഷ്ടികളാൽ നിറഞ്ഞിരിക്കുന്നു. 1
25വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു! 2 അതിൽ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കൾ ഉണ്ട്. 1
26അതിൽ കപ്പലുകൾ ഓടുന്നു; 2 അതിൽ കളിക്കുവാൻ അങ്ങ് ഉണ്ടാക്കിയ ലിവ്യാഥാൻ + 104:26 ലിവ്യാഥാൻ സങ്കീ: 74:14 നോക്കുക ഉണ്ട്. 1
27തക്കസമയത്ത് ഭക്ഷണം കിട്ടേണ്ടതിന് 2 ഇവ എല്ലാം അങ്ങയെ കാത്തിരിക്കുന്നു. 1
28അങ്ങ് കൊടുക്കുന്നത് അവ പെറുക്കുന്നു 2 തൃക്കൈ തുറക്കുമ്പോൾ 2 അവയ്ക്ക് നന്മകൊണ്ട് തൃപ്തിവരുന്നു. 1
29തിരുമുഖം മറയ്ക്കുമ്പോൾ അവ ഭ്രമിച്ചുപോകുന്നു; 2 അങ്ങ് അവയുടെ ശ്വാസം എടുക്കുമ്പോൾ 2 അവ ചത്ത് പൊടിയിലേക്ക് തിരികെ ചേരുന്നു; 1
30അങ്ങ് അങ്ങേയുടെ ശ്വാസം അയയ്ക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു; 2 അങ്ങ് ഭൂമിയുടെ മുഖം പുതുക്കുന്നു. 1
31യഹോവയുടെ മഹത്വം എന്നേക്കും നിലനില്‍ക്കട്ടെ; 2 യഹോവ തന്‍റെ പ്രവൃത്തികളിൽ സന്തോഷിക്കട്ടെ. 1
32കർത്താവ് ഭൂമിയെ നോക്കുന്നു, അത് വിറയ്ക്കുന്നു; 2 അവിടുന്ന് മലകളെ തൊടുന്നു, അവ പുകയുന്നു. 1
33എന്‍റെ ആയുഷ്ക്കാലമൊക്കെയും ഞാൻ യഹോവയ്ക്കു പാടും; 2 ഞാൻ ഉള്ള കാലത്തോളം എന്‍റെ ദൈവത്തിന് കീർത്തനം പാടും. 1
34എന്‍റെ ധ്യാനം അവിടുത്തേയ്ക്ക് പ്രസാദകരമായിരിക്കട്ടെ; 2 ഞാൻ യഹോവയിൽ സന്തോഷിക്കും. 1
35പാപികൾ ഭൂമിയിൽനിന്ന് നശിച്ചുപോകട്ടെ; 2 ദുഷ്ടന്മാർ ഇല്ലാതെയാകട്ടെ; 1 എൻ മനമേ, യഹോവയെ വാഴ്ത്തുക; 1 യഹോവയെ സ്തുതിക്കുവിൻ.