Psalms · ബൈബിൾ (മലയാളം)

Psalms 7

1എന്‍റെ ദൈവമായ യഹോവേ, അങ്ങയെ ഞാൻ ശരണം പ്രാപിക്കുന്നു; 2 എന്നെ ഉപദ്രവിക്കുന്ന എല്ലാവരുടെയും കയ്യിൽനിന്ന് എന്നെ രക്ഷിച്ചു വിടുവിക്കേണമേ. 1

2അവൻ സിംഹത്തെപ്പോലെ എന്നെ കീറിക്കളയരുതേ; 2 വിടുവിക്കുവാൻ ആരും ഇല്ലാതെയിരിക്കുമ്പോൾ എന്നെ ചീന്തിക്കളയരുതേ. 1

3എന്‍റെ ദൈവമായ യഹോവേ, ഞാൻ ഇത് ചെയ്തിട്ടുണ്ടെങ്കിൽ, 2 എന്‍റെ പക്കൽ നീതികേടുണ്ടെങ്കിൽ, 1

4എന്നോട് സമാധാനമായിരുന്നവനോട് ഞാൻ ദോഷം ചെയ്തിട്ടുണ്ടെങ്കിൽ, 2 കാരണംകൂടാതെ എന്നോട് ശത്രുവായിരുന്നവനെ ഞാൻ വിടുവിച്ചുവല്ലോ 1

5ശത്രു എന്‍റെ പ്രാണനെ പിന്തുടർന്നു പിടിക്കട്ടെ; 2 അവൻ എന്‍റെ ജീവനെ നിലത്തിട്ടു ചവിട്ടട്ടെ; 2 എന്‍റെ മാനത്തെ പൂഴിയിൽ തള്ളിയിടട്ടെ. സേലാ. 1

6യഹോവേ, കോപത്തോടെ എഴുന്നേല്ക്കേണമേ; 2 എന്‍റെ വൈരികളുടെ ക്രോധത്തോട് എതിർത്തു നില്ക്കേണമേ; 2 എനിക്കു വേണ്ടി അവിടുന്ന് കല്പിച്ച ന്യായവിധിക്കായി ഉണരേണമേ;. 1

7ജനതകൾ സംഘമായി അങ്ങയെ ചുറ്റിനില്ക്കട്ടെ; 2 ഉയരത്തിലിരുന്ന് അവിടുന്ന് അവരെ ഭരിക്കേണമേ 1

8യഹോവ ജനതകളെ ന്യായം വിധിക്കുന്നു; 2 യഹോവേ, എന്‍റെ നീതിക്കും പരമാർത്ഥതയ്ക്കും തക്കവണ്ണം എന്നെ വിധിക്കേണമേ; 1

9ദുഷ്ടന്‍റെ ദുഷ്ടത അവസാനിക്കട്ടെ; നീതിമാനെ അവിടുന്ന് ഉറപ്പിക്കേണമേ. 2 നീതിമാനായ ദൈവം ഹൃദയങ്ങളെയും മനസ്സുകളെയും ശോധനചെയ്യുന്നുവല്ലോ. 1

10ദൈവമാണ് എന്‍റെ പരിച; അവിടുന്ന് 2 ഹൃദയപരമാർത്ഥതയുള്ളവരെ രക്ഷിക്കുന്നു. 1

11ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു; 2 ദൈവം ദിവസംപ്രതി ദുഷ്ടനോട് കോപിക്കുന്നു. 1

12മനം തിരിയുന്നില്ലെങ്കിൽ അവിടുന്ന് തന്‍റെ വാളിന് മൂർച്ചകൂട്ടും; 2 അവിടുന്ന് തന്‍റെ വില്ലു കുലച്ച് ഒരുക്കിയിരിക്കുന്നു. 1

13അവിടുന്ന് മരണാസ്ത്രങ്ങളെ അവന്‍റെനേരെ തൊടുത്ത്, 2 തന്‍റെ ശരങ്ങളെ തീയമ്പുകളാക്കി തീർത്തിരിക്കുന്നു. 1

14ഇതാ, അവന് നീതികേടിനാൽ നോവു കിട്ടുന്നു; 2 അവൻ കഷ്ടത്തെ ഗർഭംധരിച്ച് വഞ്ചനയെ പ്രസവിക്കുന്നു. 1

15അവൻ ഒരു കുഴി കുഴിച്ചുണ്ടാക്കി, 2 കുഴിച്ച കുഴിയിൽ താൻതന്നെ വീണു. 1

16അവന്‍റെ ദുഷ്പ്രവർത്തികൾ അവന്‍റെ തലയിലേക്കു തന്നെ തിരിയും; 2 അവന്‍റെ ദുഷ്ടത അവന്‍റെ നെറുകയിൽ തന്നെ പതിക്കും. 1

17ഞാൻ യഹോവയെ അവിടുത്തെ നീതിക്കു തക്കവണ്ണം സ്തുതിക്കും; 2 അത്യുന്നതനായ യഹോവയുടെ നാമത്തിന് സ്തോത്രം പാടും.

← Psalms 6Read In The App, Free →Psalms 8 →

Study Psalms 7

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150