Psalms · ബൈബിൾ (മലയാളം)

Psalms 60

1ദൈവമേ, അവിടുന്ന് ഞങ്ങളെ തള്ളിക്കളഞ്ഞ് ചിതറിച്ചിരിക്കുന്നു; 2 അങ്ങ് കോപിച്ചിരിക്കുന്നു; ഞങ്ങളെ യഥാസ്ഥാനത്താക്കേണമേ. 1

2അവിടുന്ന് ഭൂമിയെ നടുക്കി ഭിന്നിപ്പിച്ചിരിക്കുന്നു; 2 അത് കുലുങ്ങുകയാൽ അതിന്‍റെ വിള്ളലുകളെ നന്നാക്കേണമേ. 1

3അങ്ങ് അങ്ങേയുടെ ജനത്തെ കാഠിന്യം അനുഭവിപ്പിച്ചു; 2 പരിഭ്രമത്തിന്‍റെ വീഞ്ഞ് അവിടുന്ന് ഞങ്ങളെ കുടിപ്പിച്ചിരിക്കുന്നു. 1

4സത്യംനിമിത്തം ഉയർത്തേണ്ടതിന് 2 അങ്ങയെ ഭയപ്പെടുന്നവര്‍ക്ക്‌ ഒരു കൊടി നല്കിയിരിക്കുന്നു. സേലാ. 1

5അങ്ങേക്ക് പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന് 2 അവിടുത്തെ വലങ്കൈകൊണ്ട് രക്ഷിച്ച് ഞങ്ങൾക്ക് ഉത്തരമരുളേണമേ. 1

6ദൈവം തന്‍റെ വിശുദ്ധസ്ഥലത്ത് + 60:6 വിശുദ്ധസ്ഥലത്ത് വിശുദ്ധിയിൽ അരുളിച്ചെയ്തു: “ഞാൻ ആഹ്ളാദിക്കും; 2 ഞാൻ ശെഖേമിനെ വിഭാഗിച്ച് സുക്കോത്ത് താഴ്വര അളക്കും. 1

7ഗിലെയാദ് എനിക്കുള്ളത്; മനശ്ശെയും എനിക്കുള്ളത്; 2 എഫ്രയീം എന്‍റെ ശിരോകവചവും യെഹൂദാ എന്‍റെ ചെങ്കോലും ആകുന്നു. 1

8മോവാബ് എനിക്ക് കഴുകുവാനുള്ള വട്ടക; 2 ഏദോമിന്മേൽ ഞാൻ എന്‍റെ ചെരിപ്പ് എറിയും; 2 ഞാന്‍ ഫെലിസ്ത്യദേശത്തെ, ജയിച്ചതുകൊണ്ട് ജയഘോഷം കൊള്ളുന്നു + 60:8 ഞാന്‍ ഫെലിസ്ത്യദേശത്തെ, ജയിച്ചതുകൊണ്ട് ജയഘോഷം കൊള്ളുന്നു ഫെലിസ്ത്യദേശമേ, നീ എന്‍റെ നിമിത്തം ജയഘോഷം കൊള്ളുക!” 1

9ഉറപ്പുള്ള നഗരത്തിലേക്ക് എന്നെ ആര്‍ കൊണ്ടുപോകും? 2 ഏദോമിലേക്ക് എന്നെ ആര്‍ വഴിനടത്തും? 1

10ദൈവമേ, അവിടുന്ന് ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? 2 ദൈവമേ അവിടുന്ന് ഞങ്ങളുടെ സൈന്യങ്ങളോടുകൂടി പുറപ്പെടുന്നതുമില്ല. 1

11വൈരിയുടെ നേരെ ഞങ്ങൾക്ക് സഹായം ചെയ്യേണമേ; 2 മനുഷ്യന്‍റെ സഹായം വ്യർത്ഥമല്ലോ. 1

12ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും; 2 കർത്താവ് തന്നെ നമ്മുടെ വൈരികളെ മെതിച്ചുകളയും.

← Psalms 59Read In The App, Free →Psalms 61 →

Study Psalms 60

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150