Psalms 146
1യഹോവയെ സ്തുതിക്കുവിൻ; 1 എൻ മനമേ, യഹോവയെ സ്തുതിക്കുക. 1
2ആയുഷ്ക്കാലം മുഴുവൻ ഞാൻ യഹോവയെ സ്തുതിക്കും; 2 ഞാൻ ഉള്ള കാലത്തോളം എന്‍റെ ദൈവത്തിനു കീർത്തനം ചെയ്യും. 1
3നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുത്; 2 സഹായിക്കുവാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുത്. 1
4അവന്‍റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു മടങ്ങുന്നു; 2 അന്നു തന്നെ അവന്‍റെ നിരൂപണങ്ങൾ നശിക്കുന്നു. 1
5യാക്കോബിന്‍റെ ദൈവം സഹായമായി 2 തന്‍റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ. 1
6ദൈവം ആകാശവും ഭൂമിയും സമുദ്രവും 2 അവയിലുള്ള സകലവും ഉണ്ടാക്കി; 2 കർത്താവ് എന്നേക്കും വിശ്വസ്തനായിരിക്കുന്നു. 1
7പീഡിതന്മാർക്ക് ദൈവം ന്യായം പാലിച്ചു കൊടുക്കുന്നു; 2 വിശപ്പുള്ളവർക്ക് ദൈവം ആഹാരം നല്കുന്നു; 2 യഹോവ ബദ്ധന്മാർക്ക് സ്വാതന്ത്ര്യം നൽകുന്നു. 1
8യഹോവ കുരുടന്മാർക്ക് കാഴ്ച കൊടുക്കുന്നു; 2 യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിർത്തുന്നു; 2 യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു. 1
9യഹോവ പരദേശികളെ പരിപാലിക്കുന്നു; 2 കർത്താവ് അനാഥനെയും വിധവയെയും സംരക്ഷിക്കുന്നു; 2 എന്നാൽ ദുഷ്ടന്മാരുടെ വഴി ദൈവം മറിച്ചുകളയുന്നു. 1
10യഹോവ എന്നേക്കും വാഴും; 2 സീയോനേ, നിന്‍റെ ദൈവം തലമുറതലമുറയോളം തന്നെ. 1 യഹോവയെ സ്തുതിക്കുവിൻ.