Psalms · ബൈബിൾ (മലയാളം)

Psalms 24

1ഭൂമിയും അതിന്‍റെ പൂർണ്ണതയും 2 ഭൂതലവും അതിലെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു. 1

2സമുദ്രങ്ങളുടെ മേൽ കർത്താവ് അതിനെ സ്ഥാപിച്ചു; 2 നദികളുടെമേൽ കർത്താവ് അതിനെ ഉറപ്പിച്ചു. 1

3യഹോവയുടെ പർവ്വതത്തിൽ ആര്‍ കയറും + 24:3 യഹോവയുടെ പർവ്വതത്തിൽ ആര്‍ കയറും ഈ മലയുടെ മുകളിലാണ് ആലയം പണിതിരിക്കുന്നത്. സീയോന്‍ പര്‍വതം കയറുന്നതിന്‍റെയും ആലയത്തില്‍ പ്രവേശിക്കുന്നതിന്‍റെയും ഉദ്ദേശ്യം യഹോവയെ ആരാധിക്കുക എന്നതാണ്? 2 അവിടുത്തെ വിശുദ്ധസ്ഥലത്ത് ആര്‍ നില്ക്കും + 24:3 ആര്‍ നില്ക്കും ആര്‍ കയറും? 1

4വെടിപ്പുള്ള കയ്യും നിർമ്മലഹൃദയവും ഉള്ളവൻ. 2 വ്യാജത്തിന് മനസ്സുവയ്ക്കാതെയും കള്ളസത്യം ചെയ്യാതെയും ഇരിക്കുന്നവൻ: 1

5അവൻ യഹോവയോട് അനുഗ്രഹവും 2 തന്‍റെ രക്ഷയുടെ ദൈവത്തോട് നീതിയും പ്രാപിക്കും. 1

6ഇങ്ങനെയുള്ളവർ ആകുന്നു ദൈവത്തെ അന്വേഷിക്കുന്നവരുടെ തലമുറ; 2 യാക്കോബിന്‍റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നെ. സേലാ. 1

7വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ; 2 പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ; 2 മഹത്വത്തിന്‍റെ രാജാവ് പ്രവേശിക്കട്ടെ. 1

8മഹത്വത്തിന്‍റെ രാജാവ് ആര്‍? 2 ബലവാനും വീരനുമായ യഹോവ, യുദ്ധവീരനായ യഹോവ തന്നെ. 1

9വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ; 2 പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ; 2 മഹത്വത്തിന്‍റെ രാജാവ് പ്രവേശിക്കട്ടെ. 1

10മഹത്വത്തിന്‍റെ രാജാവ് ആര്‍? 2 സൈന്യങ്ങളുടെ യഹോവ തന്നെ; 2 അവിടുന്നാണ് മഹത്വത്തിന്‍റെ രാജാവ്. സേലാ.

← Psalms 23Read In The App, Free →Psalms 25 →

Study Psalms 24

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150