Psalms 48
1നമ്മുടെ ദൈവത്തിന്‍റെ നഗരത്തിൽ, കർത്താവിന്‍റെ വിശുദ്ധപർവ്വതത്തിൽ 2 യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു. 1
2മഹാരാജാവിന്‍റെ നഗരമായ ഉത്തരദിശയിലുള്ള സീയോൻപർവ്വതം 2 ഉയരംകൊണ്ട് മനോഹരവും സർവ്വഭൂമിയുടെയും ആനന്ദവുമാകുന്നു. 1
3അതിന്‍റെ അരമനകളിൽ ദൈവം 2 ഒരു ദുർഗ്ഗമായി വെളിപ്പെട്ട് വന്നിരിക്കുന്നു. 1
4ഇതാ, രാജാക്കന്മാർ കൂട്ടംകൂടി; 2 അവർ ഒന്നിച്ച് കടന്നുപോയി. 1
5അവർ അത് കണ്ടു അമ്പരന്നു, 2 അവർ പരിഭ്രമിച്ച് ഓടിപ്പോയി. 1
6അവർക്ക് അവിടെ വിറയൽ പിടിച്ചു; 2 നോവു കിട്ടിയവളെപ്പോലെ വേദന പിടിച്ചു. 1
7അവിടുന്ന് കിഴക്കൻ കാറ്റുകൊണ്ട് 2 തർശ്ശീശ് കപ്പലുകൾ തകർത്ത് കളയുന്നു. 1
8നാം കേട്ടതുപോലെ തന്നെ സൈന്യങ്ങളുടെ യഹോവയുടെ നഗരത്തിൽ, 2 നമ്മുടെ ദൈവത്തിന്‍റെ നഗരത്തിൽ കണ്ടിരിക്കുന്നു; 2 ദൈവം അതിനെ സദാകാലത്തേക്കും ഉറപ്പിക്കുന്നു. സേലാ. 1
9ദൈവമേ, അങ്ങേയുടെ മന്ദിരത്തിൽ വച്ചു 2 ഞങ്ങൾ അവിടുത്തെ ദയയെക്കുറിച്ച് ചിന്തിക്കുന്നു. 1
10ദൈവമേ, തിരുനാമംപോലെ തന്നെ 2 അങ്ങേയുടെ സ്തുതിയും ഭൂമിയുടെ അറ്റങ്ങളോളം എത്തുന്നു; 2 അങ്ങേയുടെ വലങ്കയ്യിൽ നീതി നിറഞ്ഞിരിക്കുന്നു. 1
11അവിടുത്തെ ന്യായവിധികൾനിമിത്തം സീയോൻപർവ്വതം സന്തോഷിക്കുകയും 2 യെഹൂദാജനം + 48:11 യെഹൂദാജനം യെഹൂദാപുത്രിമാർ ആനന്ദിക്കുകയും ചെയ്യുന്നു. 1
12സീയോനെ ചുറ്റിനടക്കുവിൻ; അതിനെ പ്രദക്ഷിണം ചെയ്യുവിൻ; 2 അതിന്‍റെ ഗോപുരങ്ങൾ എണ്ണുവിൻ. 1
13വരുവാനുള്ള തലമുറയോട് അറിയിക്കേണ്ടതിന് 2 അതിന്‍റെ കൊത്തളങ്ങൾ ശ്രദ്ധിച്ച് അരമനകൾ നടന്ന് നോക്കുവിൻ. 1
14ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവം ആകുന്നു; 2 അവിടുന്ന് നമ്മെ ജീവപര്യന്തം വഴിനടത്തും.