Psalms · ബൈബിൾ (മലയാളം)

Psalms 27

1യഹോവ എന്‍റെ വെളിച്ചവും എന്‍റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും? 2 യഹോവ എന്‍റെ ജീവന്‍റെ ബലം; ഞാൻ ആരെ പേടിക്കും? 1

2എന്‍റെ വൈരികളും ശത്രുക്കളുമായ ദുഷ്ടത പ്രവർത്തിക്കുന്നവർ 2 എന്‍റെ മാംസം തിന്നുവാൻ എന്നോട് അടുക്കുമ്പോൾ ഇടറിവീഴും. 1

3ഒരു സൈന്യം എന്‍റെ നേരെ പാളയമിറങ്ങിയാലും 2 എന്‍റെ ഹൃദയം ഭയപ്പെടുകയില്ല; 2 എനിക്ക് യുദ്ധം നേരിട്ടാലും ഞാൻ നിർഭയമായിരിക്കും. 1

4ഞാൻ യഹോവയോട് ഒരു കാര്യം അപേക്ഷിച്ചു; അത് തന്നെ ഞാൻ ആഗ്രഹിക്കുന്നു; 2 യഹോവയുടെ സൗന്ദര്യം കാണുവാനും അവിടുത്തെ മന്ദിരത്തിൽ ധ്യാനിക്കുവാനും 2 എന്‍റെ ആയുഷ്കാലമെല്ലാം ഞാൻ യഹോവയുടെ ആലയത്തിൽ വസിക്കേണ്ടതിനു തന്നെ. 1

5അനർത്ഥദിവസത്തിൽ കർത്താവ് തന്‍റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും; 2 തിരുനിവാസത്തിന്‍റെ മറവിൽ എന്നെ മറയ്ക്കും; 2 പാറമേൽ എന്നെ ഉയർത്തും. 1

6ഇപ്പോൾ എന്‍റെ ചുറ്റുമുള്ള ശത്രുക്കളേക്കാൾ എന്‍റെ തല ഉയർന്നിരിക്കും; 2 കർത്താവിന്‍റെ കൂടാരത്തിൽ ഞാൻ ജയഘോഷയാഗങ്ങൾ അർപ്പിക്കും; 2 ഞാൻ യഹോവയ്ക്ക് പാടി കീർത്തനം ചെയ്യും. 1

7യഹോവേ, ഞാൻ വിളിക്കുമ്പോൾ കേൾക്കേണമേ; 2 എന്നോട് കൃപ ചെയ്തു എനിക്ക് ഉത്തരമരുളേണമേ. 1

8“എന്‍റെ മുഖം അന്വേഷിക്കുക” എന്നു അങ്ങയിൽനിന്ന് കല്പന വന്നു എന്നു എന്‍റെ ഹൃദയം പറയുന്നു; 2 യഹോവേ, ഞാൻ തിരുമുഖം അന്വേഷിക്കുന്നു. 1

9തിരുമുഖം എനിക്ക് മറയ്ക്കരുതേ; 2 അടിയനെ കോപത്തോടെ തള്ളിക്കളയരുതേ; 1 അവിടുന്ന് എനിക്ക് തുണയായിരിക്കുന്നു; 2 എന്‍റെ രക്ഷയുടെ ദൈവമേ, എന്നെ തള്ളിക്കളയരുതേ; ഉപേക്ഷിക്കുകയും അരുതേ. 1

10എന്‍റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചാലും 2 കർത്താവ് എന്നെ ചേർത്തുകൊള്ളും. 1

11യഹോവേ, അങ്ങേയുടെ വഴി എന്നെ പഠിപ്പിക്കേണമേ; 2 എന്‍റെ ശത്രുക്കൾ നിമിത്തം നേരെയുള്ള പാതയിൽ എന്നെ നടത്തേണമേ. 1

12എന്‍റെ വൈരികളുടെ ഇഷ്ടത്തിന് എന്നെ ഏല്പിച്ചുകൊടുക്കരുതേ; 2 ക്രൂരത പ്രവർത്തിക്കുന്ന കള്ളസാക്ഷികൾ എന്നോട് എതിർത്തുനില്ക്കുന്നു. 1

13ഞാൻ ജീവനുള്ളവരുടെ ദേശത്ത് 2 യഹോവയുടെ നന്മ കാണും എന്നു വിശ്വസിച്ചില്ലായിരുന്നുവെങ്കിൽ കഷ്ടം! 1

14യഹോവയിൽ പ്രത്യാശവക്കുക; ധൈര്യപ്പെട്ടിരിക്കുക; 2 നിന്‍റെ ഹൃദയം ഉറച്ചിരിക്കട്ടെ; 2 അതേ, യഹോവയിൽ പ്രത്യാശവക്കുക.

← Psalms 26Read In The App, Free →Psalms 28 →

Study Psalms 27

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150