Psalms 107
1യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; 2 ദൈവം നല്ലവനല്ലോ അവിടുത്തെ ദയ എന്നേക്കുമുള്ളത്! 1
2യഹോവ വൈരിയുടെ കയ്യിൽനിന്ന് വീണ്ടെടുക്കുകയും 2 കിഴക്കും പടിഞ്ഞാറും വടക്കും കടലിലും ഉള്ള 1
3ദേശങ്ങളിൽനിന്ന് കൂട്ടിച്ചേർക്കുകയും ചെയ്തവരായ 2 കർത്താവിന്‍റെ വിമുക്തന്മാർ അങ്ങനെ പറയട്ടെ. 1
4അവർ മരുഭൂമിയിൽ ജനസഞ്ചാരമില്ലാത്ത വഴിയിൽ അലഞ്ഞുനടന്നു; 2 പാർക്കുവാൻ ഒരു പട്ടണവും അവർ കണ്ടെത്തിയില്ല. 1
5അവർ വിശന്നും ദാഹിച്ചും ഇരുന്നു; 2 അവരുടെ പ്രാണൻ അവരുടെ ഉള്ളിൽ തളർന്നു. 1
6അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു; 2 കർത്താവ് അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു വിടുവിച്ചു. 1
7അവർ പാർക്കുവാൻ തക്ക പട്ടണത്തിൽ ചെല്ലേണ്ടതിന് 2 ദൈവം അവരെ ശരിയായ വഴിയിൽ നടത്തി. 1
8അവർ യഹോവയെ അവിടുത്തെ നന്മയെചൊല്ലിയും 2 മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ. 1
9കർത്താവ് ആർത്തിയുള്ളവന് തൃപ്തി വരുത്തുകയും 2 വിശപ്പുള്ളവനെ നന്മകൊണ്ടു നിറയ്ക്കുകയും ചെയ്യുന്നു. 1
10അരിഷ്ടതയാലും ഇരുമ്പുചങ്ങലയാലും ബന്ധിക്കപ്പെട്ടവർ 2 ഇരുളിലും അന്ധതമസ്സിലും ഇരുന്നു. 1
11അവർ ദൈവത്തിന്‍റെ വചനങ്ങളോട് മത്സരിക്കുകയും 2 അത്യുന്നതനായ ദൈവത്തിന്‍റെ ആലോചന നിരസിക്കുകയും ചെയ്തു. 1
12അവരുടെ ഹൃദയത്തെ ദൈവം കഷ്ടതകൊണ്ട് താഴ്ത്തി; 2 അവർ ഇടറിവീണു; സഹായിക്കുവാൻ ആരും ഉണ്ടായിരുന്നില്ല. 1
13അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു; 2 ദൈവം അവരുടെ ഞെരുക്കങ്ങളിൽനിന്ന് അവരെ രക്ഷിച്ചു. 1
14ദൈവം അവരെ ഇരുട്ടിൽനിന്നും മരണനിഴലിൽനിന്നും പുറപ്പെടുവിച്ചു; 2 അവരുടെ ബന്ധനങ്ങൾ അറുത്തുകളഞ്ഞു. 1
15അവർ യഹോവയെ, അവിടുത്തെ നന്മയെചൊല്ലിയും 2 മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ. 1
16ദൈവം താമ്രകതകുകൾ തകർത്തു, 2 ഇരിമ്പോടാമ്പലുകൾ മുറിച്ചുകളഞ്ഞിരിക്കുന്നു. 1
17ഭോഷന്മാർ അവരുടെ ലംഘനങ്ങൾ ഹേതുവായും 2 തങ്ങളുടെ അകൃത്യങ്ങൾനിമിത്തവും കഷ്ടപ്പെട്ടു. 1
18അവർക്ക് സകലവിധ ഭക്ഷണത്തോടും വെറുപ്പുതോന്നി; 2 അവർ മരണവാതിലുകളോട് സമീപിച്ചിരുന്നു. 1
19അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു; 2 കർത്താവ് അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു രക്ഷിച്ചു. 1
20ദൈവം തന്‍റെ വചനം അയച്ച് അവരെ സൗഖ്യമാക്കി; 2 അവരുടെ കുഴികളിൽനിന്ന് അവരെ വിടുവിച്ചു. 1
21അവർ യഹോവയെ അവിടുത്തെ നന്മയെചൊല്ലിയും 2 മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ. 1
22അവർ സ്തോത്രയാഗങ്ങൾ കഴിക്കുകയും 2 സംഗീതത്തോടുകൂടി ദൈവത്തിന്‍റെ പ്രവൃത്തികളെ വർണ്ണിക്കുകയും ചെയ്യട്ടെ. 1
23കപ്പൽ കയറി സമുദ്രത്തിൽ ഓടിയവർ, 2 പെരുവെള്ളങ്ങളിൽ വ്യാപാരം ചെയ്തവർ, 1
24അവർ യഹോവയുടെ പ്രവൃത്തികളും 2 ആഴിയിൽ കർത്താവിന്‍റെ അത്ഭുതങ്ങളും കണ്ടു. 1
25അവിടുന്ന് കല്പിച്ച് കൊടുങ്കാറ്റടിപ്പിച്ചു, 2 സമുദ്രം അതിലെ തിരകളെ പൊങ്ങുമാറാക്കി. 1
26അവർ ആകാശത്തിലേക്ക് ഉയർന്നു, 2 വീണ്ടും ആഴത്തിലേക്ക് താണു, 2 അവരുടെ ധൈര്യം കഷ്ടത്താൽ ഉരുകിപ്പോയി. 1
27അവർ ലഹരിപിടിച്ചവനെപ്പോലെ തുള്ളി ചാഞ്ചാടി നടന്നു; 2 അവരുടെ ബുദ്ധി കെട്ടുപോയിരുന്നു. 1
28അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു; 2 കർത്താവ് അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്ന് വിടുവിച്ചു. 1
29ദൈവം കൊടുങ്കാറ്റിനെ ശാന്തമാക്കി; 2 സമുദ്രത്തിലെ തിരമാലകൾ അടങ്ങി. 1
30ശാന്തത വന്നതുകൊണ്ട് അവർ സന്തോഷിച്ചു; 2 അവർ ആഗ്രഹിച്ച തുറമുഖത്ത് കർത്താവ് അവരെ എത്തിച്ചു. 1
31അവർ യഹോവയെ അവിടുത്തെ നന്മയെചൊല്ലിയും 2 മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ. 1
32അവർ ജനത്തിന്‍റെ സഭയിൽ അവിടുത്തെ പുകഴ്ത്തുകയും 2 മൂപ്പന്മാരുടെ സംഘത്തിൽ അവിടുത്തെ സ്തുതിക്കുകയും ചെയ്യട്ടെ. 1
33നിവാസികളുടെ ദുഷ്ടതനിമിത്തം 2 ദൈവം നദികളെ മരുഭൂമിയും 1
34നീരുറവുകളെ വരണ്ടനിലവും 2 ഫലപ്രദമായ ഭൂമിയെ ഊഷരനിലവും ആക്കി. 1
35ദൈവം മരുഭൂമിയെ ജലതടാകവും 2 വരണ്ട നിലത്തെ നീരുറവുകളും ആക്കി. 1
36വിശന്നവരെ അവിടുന്ന് അവിടെ താമസിപ്പിച്ചു; 2 അവർ വസിക്കുവാൻ പട്ടണം ഉണ്ടാക്കുകയും 1
37നിലം വിതയ്ക്കുകയും മുന്തിരിത്തോട്ടം നട്ടുണ്ടാക്കുകയും 2 സമൃദ്ധിയായി ഫലങ്ങൾ അനുഭവിക്കുകയും ചെയ്തു. 1
38ദൈവം അനുഗ്രഹിച്ചിട്ട് അവർ അത്യന്തം പെരുകി; 2 അവരുടെ കന്നുകാലികൾ കുറഞ്ഞുപോകുവാൻ അവിടുന്ന് ഇട വരുത്തിയില്ല. 1
39പീഡനവും കഷ്ടതയും സങ്കടവും ഹേതുവായി 2 അവർ പിന്നെയും കുറഞ്ഞു താണുപോയി. 1
40ദൈവം ശത്രുക്കളെ ഭരിക്കുന്നവരുടെ മേൽ നിന്ദ പകരുകയും 2 വഴിയില്ലാത്ത ശൂന്യപ്രദേശത്ത് അവരെ അലയുന്നവരാക്കുകയും ചെയ്യുന്നു. 1
41കർത്താവ് ദരിദ്രനെ പീഡയിൽനിന്നുയർത്തി 2 അവന്‍റെ കുലങ്ങളെ ആട്ടിൻകൂട്ടംപോലെ ആക്കി. 1
42നേരുള്ളവർ ഇതു കണ്ടു സന്തോഷിക്കും; 2 നീതികെട്ടവർ എല്ലാവരും വായ് പൊത്തും. 1
43ജ്ഞാനമുള്ളവർ ഇവ ശ്രദ്ധിക്കും; 2 അവർ യഹോവയുടെ കൃപകളെക്കുറിച്ച് ചിന്തിക്കും.