Psalms 12
1യഹോവേ, രക്ഷിക്കേണമേ; ഭക്തന്മാർ ഇല്ലാതെ പോകുന്നു; 2 വിശ്വസ്തന്മാർ മനുഷ്യപുത്രന്മാരിൽ കുറഞ്ഞിരിക്കുന്നു; 1
2ഓരോരുത്തൻ അവനവന്‍റെ കൂട്ടുകാരനോട് വ്യാജം സംസാരിക്കുന്നു; 2 കപടമുള്ള അധരത്തോടും ഇരുമനസ്സോടും കൂടി അവർ സംസാരിക്കുന്നു. 1
3കപടമുള്ള അധരങ്ങളെ ഒക്കെയും 2 വമ്പു പറയുന്ന നാവിനെയും യഹോവ ഛേദിച്ചുകളയും. 1
4“ഞങ്ങളുടെ നാവുകൊണ്ട് ഞങ്ങൾ ജയിക്കും; 2 ഞങ്ങളുടെ അധരങ്ങൾ ഞങ്ങൾക്കു തുണ; ഞങ്ങൾക്കു യജമാനൻ ആര്‍?” എന്നു അവർ പറയുന്നു. 1
5“എളിയവരുടെ പീഡയും ദരിദ്രന്മാരുടെ നെടുവീർപ്പും നിമിത്തം 2 ഇപ്പോൾ ഞാൻ എഴുന്നേല്‍ക്കും; രക്ഷക്കായി കാംക്ഷിക്കുന്നവനെ 2 ഞാൻ സംരക്ഷിക്കും” എന്നു യഹോവ അരുളിച്ചെയ്യുന്നു. 1
6യഹോവയുടെ വചനങ്ങൾ നിർമ്മല വചനങ്ങൾ ആകുന്നു; 2 നിലത്ത് ഉലയിൽ ഉരുക്കി ഏഴു പ്രാവശ്യം ശുദ്ധിചെയ്ത വെള്ളിപോലെ തന്നെ. 1
7യഹോവേ, അവിടുന്ന് ഞങ്ങളെ + 12:7 ഞങ്ങളെ അവരെ കാത്തുകൊള്ളും; 2 ഈ തലമുറയിൽനിന്ന് ഞങ്ങളെ + 12:7 ഞങ്ങളെ അവരെ എന്നും സൂക്ഷിക്കും. 1
8മനുഷ്യപുത്രന്മാരുടെ ഇടയിൽ വഷളത്തം പ്രബലപ്പെടുമ്പോൾ 2 ദുഷ്ടന്മാർ എല്ലായിടവും സഞ്ചരിക്കുന്നു.