Psalms 139
1യഹോവേ, അങ്ങ് എന്നെ പരിശോധന ചെയ്തു അറിഞ്ഞിരിക്കുന്നു; 1
2ഞാൻ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും അവിടുന്ന് അറിയുന്നു. 2 എന്‍റെ ചിന്തകൾ അങ്ങ് ദൂരത്തുനിന്ന് ഗ്രഹിക്കുന്നു. 1
3എന്‍റെ നടപ്പും കിടപ്പും അങ്ങ് പരിശോധിക്കുന്നു; 2 എന്‍റെ വഴികളെല്ലാം അങ്ങേക്കു മനസ്സിലായിരിക്കുന്നു. 1
4യഹോവേ, അങ്ങ് മുഴുവനും അറിയാതെ 2 ഒരു വാക്കും എന്‍റെ നാവിൽ ഇല്ല. 1
5അങ്ങ് എന്‍റെ മുമ്പും പിമ്പും അടച്ച് 2 അങ്ങേയുടെ കൈ എന്‍റെ മേൽ വച്ചിരിക്കുന്നു. 1
6ഈ പരിജ്ഞാനം എനിക്ക് അത്യത്ഭുതമാകുന്നു; 2 അത് എനിക്ക് ഗ്രഹിച്ചുകൂടാത്തവിധം ഉന്നതമായിരിക്കുന്നു. 1
7അങ്ങേയുടെ ആത്മാവിനെ ഒളിച്ച് ഞാൻ എവിടെ പോകും? 2 തിരുസന്നിധിവിട്ട് ഞാൻ എവിടേക്ക് ഓടും? 1
8ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ അങ്ങ് അവിടെ ഉണ്ട്; 2 പാതാളത്തിൽ എന്‍റെ കിടക്ക വിരിച്ചാൽ അങ്ങ് അവിടെ ഉണ്ട്. 1
9ഞാൻ ഉഷസ്സിന്‍റെ ചിറകു ധരിച്ച്, 2 സമുദ്രത്തിന്‍റെ അറ്റത്തു ചെന്നു വസിച്ചാൽ 1
10അവിടെയും അങ്ങേയുടെ കൈ എന്നെ നടത്തും; 2 അങ്ങേയുടെ വലങ്കൈ എന്നെ പിടിക്കും. 1
11“ഇരുട്ട് എന്നെ മൂടിക്കളയട്ടെ; 2 വെളിച്ചം എന്‍റെ ചുറ്റും രാത്രിയായിത്തീരട്ടെ” എന്നു ഞാൻ പറഞ്ഞാൽ 1
12ഇരുട്ടിൽപോലും അങ്ങേക്ക് ഒന്നും മറഞ്ഞിരിക്കുകയില്ല; 2 രാത്രി പകൽപോലെ പ്രകാശിക്കും; 2 ഇരുട്ടും വെളിച്ചവും നിനക്കു തുല്യം തന്നെ. 1
13അങ്ങല്ലയോ എന്‍റെ ആന്തരിക അവയവങ്ങൾ നിർമ്മിച്ചത്; 2 എന്‍റെ അമ്മയുടെ ഉദരത്തിൽ അങ്ങ് എന്നെ മെനഞ്ഞു. 1
14ഭയങ്കരവും അത്ഭുതകരവുമായി എന്നെ സൃഷ്ടിച്ചിരിക്കുകയാൽ 2 ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യുന്നു; 1 അങ്ങേയുടെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; 2 അത് എന്‍റെ ഉള്ളം നല്ലവണ്ണം അറിയുന്നു. 1
15ഞാൻ രഹസ്യത്തിൽ നിർമ്മിക്കപ്പെടുകയും 2 ഭൂമിയുടെ അധോഭാഗങ്ങളിൽ സൃഷ്ടിക്കപ്പെടുകയും ചെയ്തപ്പോൾ 2 എന്‍റെ അസ്ഥികൂടം അങ്ങേക്ക് മറഞ്ഞിരുന്നില്ല. 1
16ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ അങ്ങേയുടെ കണ്ണ് എന്നെ കണ്ടു; 2 എനിക്കുവേണ്ടി നിയമിക്കപ്പെട്ട നാളുകൾ ഒന്നും ഇല്ലാതിരുന്നപ്പോൾ 2 അവയെല്ലാം അങ്ങേയുടെ പുസ്തകത്തിൽ എഴുതിയിരുന്നു; 1
17ദൈവമേ, എന്നെക്കുറിച്ചുള്ള അങ്ങേയുടെ വിചാരങ്ങൾ എത്ര ഘനമായവ! 2 അവയുടെ ആകെത്തുകയും എത്ര വലിയത്! 1
18അവ എണ്ണിയാൽ മണലിനെക്കാൾ അധികം; 2 ഞാൻ ഉണരുമ്പോൾ ഇനിയും ഞാൻ അങ്ങേയുടെ അടുക്കൽ ഇരിക്കുന്നു. 1
19ദൈവമേ, അങ്ങ് ദുഷ്ടനെ നിഗ്രഹിച്ചെങ്കിൽ കൊള്ളാമായിരുന്നു; 2 ക്രൂരജനമേ + 139:19 ക്രൂരജനമേ രക്തപാതകന്മാരേ, എന്നെവിട്ടു പോകുവിൻ. 1
20അവർ ദ്രോഹമായി അങ്ങയെക്കുറിച്ചു സംസാരിക്കുന്നു; 1 അങ്ങേയുടെ ശത്രുക്കൾ അങ്ങേയുടെ നാമം വൃഥാ എടുക്കുന്നു. 1
21യഹോവേ, അങ്ങയെ വെറുക്കുന്നവരെ ഞാൻ വെറുക്കേണ്ടതല്ലയോ? 2 അങ്ങേയോട് എതിർത്തുനില്ക്കുന്നവരെ ഞാൻ എതിർക്കേണ്ടതല്ലയോ? 1
22ഞാൻ പൂർണ്ണദ്വേഷത്തോടെ അവരെ ദ്വേഷിക്കുന്നു; 2 അവരെ എന്‍റെ ശത്രുക്കളായി എണ്ണുന്നു. 1
23ദൈവമേ, എന്നെ പരിശോധന ചെയ്തു എന്‍റെ ഹൃദയത്തെ അറിയേണമേ; 1 എന്നെ പരീക്ഷിച്ച് എന്‍റെ വിചാരങ്ങൾ അറിയേണമേ. 1
24വ്യസനത്തിനുള്ള വഴികൾ എന്നിൽ ഉണ്ടോ എന്നു നോക്കി, 2 ശാശ്വതമാർഗ്ഗത്തിൽ എന്നെ നടത്തേണമേ.