Psalms · ബൈബിൾ (മലയാളം)

Psalms 20

1യഹോവ കഷ്ടകാലത്ത് നിനക്കു ഉത്തരമരുളുമാറാകട്ടെ; 2 യാക്കോബിന്‍റെ ദൈവത്തിന്‍റെ നാമം നിന്നെ ഉയർത്തുമാറാകട്ടെ. 1

2കർത്താവ് തന്‍റെ വിശുദ്ധമന്ദിരത്തിൽ നിന്ന് നിനക്കു സഹായം അയയ്ക്കുമാറാകട്ടെ; 2 സീയോനിൽനിന്ന് നിന്നെ താങ്ങുമാറാകട്ടെ. 1

3നിന്‍റെ വഴിപാടുകൾ ഒക്കെയും അവൻ ഓർക്കട്ടെ; 2 നിന്‍റെ ഹോമയാഗം കൈക്കൊള്ളുമാറാകട്ടെ. സേലാ. 1

4നിന്‍റെ ഹൃദയത്തിലെ ആഗ്രഹം കർത്താവ് നിനക്കു നല്കട്ടെ; 2 നിന്‍റെ താത്പര്യങ്ങൾ എല്ലാം നിവർത്തിക്കട്ടെ. 1

5ഞങ്ങൾ നിന്‍റെ ജയത്തിൽ ഘോഷിച്ചുല്ലസിക്കും; 2 ഞങ്ങളുടെ ദൈവത്തിന്‍റെ നാമത്തിൽ കൊടി ഉയർത്തും; 2 യഹോവ നിന്‍റെ അപേക്ഷകളെല്ലാം നിവർത്തിക്കുമാറാകട്ടെ. 1

6യഹോവ തന്‍റെ അഭിഷിക്തനെ രക്ഷിക്കുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു; 2 കർത്താവ് തന്‍റെ വിശുദ്ധസ്വർഗ്ഗത്തിൽനിന്ന് തന്‍റെ വലങ്കൈയുടെ രക്ഷാകരമായ വീര്യപ്രവൃത്തികളാൽ അവന് ഉത്തരമരുളും. 1

7ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയിക്കുന്നു; 2 ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തിൽ ആശ്രയിക്കും. 1

8അവർ കുനിഞ്ഞ് വീണുപോയി; 2 എന്നാൽ ഞങ്ങൾ എഴുന്നേറ്റ് നിവർന്നുനില്‍ക്കുന്നു. 1

9യഹോവേ, രാജാവിനെ രക്ഷിക്കേണമേ; 2 ഞങ്ങൾ അപേക്ഷിക്കുമ്പോൾ ഉത്തരമരുളേണമേ.

← Psalms 19Read In The App, Free →Psalms 21 →

Study Psalms 20

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150