Psalms 140
1യഹോവേ, ദുഷ്ടമനുഷ്യരുടെ കയ്യിൽനിന്ന് എന്നെ വിടുവിച്ച് 2 സാഹസക്കാരുടെ പക്കൽനിന്ന് എന്നെ പരിപാലിക്കേണമേ. 1
2അവർ ഹൃദയത്തിൽ തിന്മ നിരൂപിക്കുന്നു; 2 അവർ ഇടവിടാതെ പോരാട്ടത്തിനായി കൂട്ടം കൂടുന്നു; 1
3അവർ സർപ്പംപോലെ അവരുടെ നാവുകൾക്ക് മൂർച്ചകൂട്ടുന്നു; 2 അവരുടെ അധരങ്ങൾക്ക് കീഴിൽ അണലിവിഷം ഉണ്ട്. സേലാ. 1
4യഹോവേ, ദുഷ്ടന്‍റെ കൈയിൽനിന്ന് എന്നെ കാക്കേണമേ; 2 സാഹസക്കാരനിൽനിന്ന് എന്നെ പരിപാലിക്കേണമേ; 2 അവർ എന്‍റെ കാലടികൾ മറിച്ചുകളയുവാൻ ഭാവിക്കുന്നു. 1
5ഗർവ്വിഷ്ഠന്മാർ എനിക്കായി കെണിയും കയറും മറച്ചുവച്ചിരിക്കുന്നു; 2 വഴിയരികിൽ അവർ വല വിരിച്ചിരിക്കുന്നു; 2 അവർ എനിക്കായി കുടുക്കുകൾ വച്ചിരിക്കുന്നു. സേലാ. 1
6“അവിടുന്ന് എന്‍റെ ദൈവം” എന്നു ഞാൻ യഹോവയോടു പറഞ്ഞു; 2 യഹോവേ, എന്‍റെ യാചനകൾ കേൾക്കേണമേ. 1
7എന്‍റെ രക്ഷയുടെ ബലമായ കർത്താവായ യഹോവേ, 2 അങ്ങ് യുദ്ധ ദിവസത്തില്‍ എന്നെ സംരക്ഷിക്കുന്നു + 140:7 അങ്ങ് യുദ്ധ ദിവസത്തില്‍ എന്നെ സംരക്ഷിക്കുന്നു യുദ്ധദിവസത്തിൽ അങ്ങ് എന്‍റെ തലയിൽ ശിരസ്ത്രം വയ്ക്കുന്നു. 1
8യഹോവേ, ദുഷ്ടന്‍റെ ആഗ്രഹങ്ങൾ നടത്തരുതേ; 2 നിഗളിച്ചുപോകാതിരിക്കേണ്ടതിന് അവന്‍റെ ദുരുപായം സാധിപ്പിക്കുകയും അരുതേ. സേലാ. 1
9എന്നെ വളഞ്ഞിരിക്കുന്നവരുടെ തലയോ, 2 അവരുടെ ഭീഷണി അവരുടെ മേല്‍ തിരികെ ചെല്ലട്ടെ + 140:9 അവരുടെ ഭീഷണി അവരുടെ മേല്‍ തിരികെ ചെല്ലട്ടെ അവരുടെ അധരങ്ങളുടെ തിന്മ അവരെ മൂടിക്കളയട്ടെ. 1
10തീക്കനൽ അവരുടെ മേൽ വീഴട്ടെ; 2 ദൈവം അവരെ തീയിലും എഴുന്നേല്ക്കാത്തവിധം കുഴിയിലും ഇട്ടുകളയട്ടെ. 1
11വാവിഷ്ഠാണക്കാരൻ ഭൂമിയിൽ നിലനില്‍ക്കുകയില്ല; 2 സാഹസക്കാരനെ അനർത്ഥം നായാടി ഉന്മൂലനാശം വരുത്തും. 1
12യഹോവ പീഡിതന്‍റെ വ്യവഹാരവും 2 ദരിദ്രന്മാരുടെ ന്യായവും നടത്തും എന്നു ഞാൻ അറിയുന്നു. 1
13അതേ, നീതിമാന്മാർ അങ്ങേയുടെ നാമത്തിന് സ്തോത്രം ചെയ്യും; 2 നേരുള്ളവർ അങ്ങേയുടെ സന്നിധിയിൽ വസിക്കും.