Psalms 97
1യഹോവ വാഴുന്നു; ഭൂമി ഘോഷിച്ചാനന്ദിക്കട്ടെ; 1 ദ്വീപസമൂഹവും സന്തോഷിക്കട്ടെ. 1
2മേഘവും അന്ധകാരവും ദൈവത്തിന്‍റെ ചുറ്റും ഇരിക്കുന്നു; 1 നീതിയും ന്യായവും കൊണ്ടു ദൈവം ഭരിക്കുന്നു + 97:2 നീതിയും ന്യായവും കൊണ്ടു ദൈവം ഭരിക്കുന്നു നീതിയും ന്യായവും ദൈവത്തിന്‍റെ സിംഹാസനത്തിന്‍റെ അടിസ്ഥാനമാകുന്നു. 1
3തീ അവിടുത്തെ മുമ്പായി പോകുന്നു; 1 ചുറ്റുമുള്ള അവിടുത്തെ വൈരികളെ ദഹിപ്പിക്കുന്നു. 1
4ദൈവത്തിന്‍റെ മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിക്കുന്നു; 1 ഭൂമി അത് കണ്ടു വിറയ്ക്കുന്നു. 1
5യഹോവയുടെ സന്നിധിയിൽ, സർവ്വഭൂമിയുടെയും കർത്താവിന്‍റെ സന്നിധിയിൽ, 1 പർവ്വതങ്ങൾ മെഴുകുപോലെ ഉരുകുന്നു. 1
6ആകാശം ദൈവത്തിന്‍റെ നീതി പ്രസിദ്ധമാക്കുന്നു; 1 സകലജനതകളും അവിടുത്തെ മഹത്വം കാണുന്നു. 1
7വിഗ്രഹങ്ങളെ സേവിക്കുകയും ബിംബങ്ങളിൽ പ്രശംസിക്കുകയും ചെയ്യുന്നവരെല്ലാം ലജ്ജിച്ചുപോകും; 1 ദൈവങ്ങള്‍ എന്നു വിളിക്കപ്പെടുന്നവരേ + 97:7 ദൈവങ്ങള്‍ എന്നു വിളിക്കപ്പെടുന്നവരേ സകലദേവന്മാരുമേ, ദൈവത്തെ നമസ്കരിക്കുവിൻ, ദൈവത്തെ നമസ്കരിക്കുവിൻ. 1
8സീയോൻ കേട്ടു സന്തോഷിക്കുന്നു; 1 യഹോവേ, അങ്ങേയുടെ ന്യായവിധികൾ ഹേതുവായി യെഹൂദാപുത്രിമാർ ഘോഷിച്ചാനന്ദിക്കുന്നു. 1
9യഹോവേ, അവിടുന്ന് സർവ്വഭൂമിക്കും മീതെ അത്യുന്നതൻ; 1 സകലദേവന്മാർക്കും മീതെ ഉയർന്നവൻ തന്നെ. 1
10യഹോവ തിന്മ വെറുക്കുന്നവരെ സ്നേഹിക്കുന്നു + 97:10 യഹോവ തിന്മ വെറുക്കുന്നവരെ സ്നേഹിക്കുന്നു യഹോവയെ സ്നേഹിക്കുന്നവരേ, തിന്മ വെറുക്കുവിൻ; 1 കർത്താവ് തന്‍റെ ഭക്തന്മാരുടെ പ്രാണനെ കാക്കുന്നു; 1 ദുഷ്ടന്മാരുടെ കയ്യിൽനിന്ന് അവരെ വിടുവിക്കുന്നു. 1
11നീതിമാന് വെളിച്ചം പ്രകാശിക്കുന്നു + 97:11 നീതിമാന് വെളിച്ചം പ്രകാശിക്കുന്നു നീതിമാന് വെളിച്ചം വിതക്കപ്പെടുന്നു പരമാർത്ഥഹൃദയമുള്ളവർക്ക് സന്തോഷവും ഉദിക്കും. 1
12നീതിമാന്മാരേ, യഹോവയിൽ സന്തോഷിക്കുവിൻ; 1 കർത്താവിന്‍റെ വിശുദ്ധനാമത്തിന് + 97:12 കർത്താവിന്‍റെ വിശുദ്ധനാമത്തിന് കർത്താവിന്‍റെ ഓര്‍മ്മയ്ക്ക് സ്തോത്രം ചെയ്യുവിൻ.