Psalms · ബൈബിൾ (മലയാളം)

Psalms 34

1ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; 2 അവിടുത്തെ സ്തുതി എപ്പോഴും എന്‍റെ അധരങ്ങളിൽ ഉണ്ടായിരിക്കും. 1

2എന്‍റെ ഹൃദയം യഹോവയിൽ പ്രശംസിക്കുന്നു; 2 താഴ്മയുള്ളവർ അത് കേട്ടു സന്തോഷിക്കും. 1

3എന്നോടൊപ്പം യഹോവയുടെ മഹത്വത്തെ ഘോഷിക്കുവിൻ; 2 നാം ഒന്നിച്ച് അവിടുത്തെ നാമത്തെ സ്തുതിക്കുക. 1

4ഞാൻ യഹോവയോട് അപേക്ഷിച്ചു; അവിടുന്ന് എനിക്ക് ഉത്തരമരുളി; 2 എന്‍റെ സകല ഭയങ്ങളിൽനിന്നും എന്നെ വിടുവിച്ചു. 1

5അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി; 2 അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല. 1

6ഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു; 2 അവന്‍റെ സകലകഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു. 1

7യഹോവയുടെ ദൂതൻ അവിടുത്തെ ഭക്തന്മാരുടെ ചുറ്റും 2 പാളയമിറങ്ങി അവരെ വിടുവിക്കുന്നു. 1

8യഹോവ നല്ലവൻ എന്നു രുചിച്ചറിയുവിൻ; 2 അവിടുത്തെ ശരണം പ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ. 1

9യഹോവയുടെ വിശുദ്ധന്മാരേ, അവിടുത്തെ ഭയപ്പെടുവിൻ; 2 ദൈവഭക്തന്മാർക്ക് ഒരു കുറവും ഇല്ലല്ലോ. 1

10ബാലസിംഹങ്ങൾ പോലും ഇരകിട്ടാതെ വിശന്നിരിക്കാം; 2 യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മയ്ക്കും കുറവുണ്ടാകുകയില്ല. 1

11മക്കളേ, വന്ന് എനിക്ക് ചെവിതരുവിൻ; 2 യഹോവാഭക്തി ഞാൻ നിങ്ങൾക്ക് ഉപദേശിച്ചുതരാം. 1

12ജീവനെ ആഗ്രഹിക്കുകയും 2 ദീർഘായുസ്സോടെയിരുന്ന് നന്മ കാണുവാൻ ഇച്ഛിക്കുകയും ചെയ്യുന്നവൻ ആര്‍? 1

13ദോഷം ചെയ്യാതെ നിന്‍റെ നാവിനെയും 2 വ്യാജം പറയാതെ നിന്‍റെ അധരത്തെയും കാത്തുകൊള്ളുക; 1

14ദോഷം വിട്ടകന്ന് നന്മചെയ്യുക; 2 സമാധാനം അന്വേഷിച്ച് അതിനെ പിന്തുടരുക. 1

15യഹോവയുടെ കണ്ണ് നീതിമാന്മാരുടെമേലും 2 അവിടുത്തെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു. 1

16ദുഷ്പ്രവൃത്തിക്കാരുടെ ഓർമ്മയെ ഭൂമിയിൽനിന്ന് മായിച്ചു കളയേണ്ടതിന് 2 യഹോവയുടെ മുഖം അവർക്ക് പ്രതികൂലമായിരിക്കുന്നു. 1

17നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു, 2 സകലകഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു. 1

18ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്ഥൻ; 2 മനസ്സു തകർന്നവരെ അവിടുന്ന് രക്ഷിക്കുന്നു. 1

19നീതിമാന്‍റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; 2 അവയിൽ നിന്നെല്ലാം യഹോവ അവനെ വിടുവിക്കുന്നു. 1

20അവന്‍റെ അസ്ഥികൾ എല്ലാം അവിടുന്ന് സൂക്ഷിക്കുന്നു; 2 അവയിൽ ഒന്നും ഒടിഞ്ഞുപോകുകയില്ല. 1

21തിന്മ ദുഷ്ടനെ കൊല്ലുന്നു; 2 നീതിമാനെ വെറുക്കുന്നവർ ശിക്ഷ അനുഭവിക്കും. 1

22യഹോവ തന്‍റെ ദാസന്മാരുടെ പ്രാണനെ രക്ഷിക്കുന്നു; 2 ദൈവത്തെ ശരണമാക്കുന്നവർ ആരും ശിക്ഷ അനുഭവിക്കുകയില്ല.

← Psalms 33Read In The App, Free →Psalms 35 →

Study Psalms 34

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150