Psalms 113
1യഹോവയെ സ്തുതിക്കുവിൻ; 1 യഹോവയുടെ ദാസന്മാരെ സ്തുതിക്കുവിൻ; 2 യഹോവയുടെ നാമത്തെ സ്തുതിക്കുവിൻ. 1
2യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ; 2 ഇന്നുമുതൽ എന്നെന്നേക്കും തന്നെ. 1
3സൂര്യന്‍റെ ഉദയംമുതൽ അസ്തമയംവരെ 2 യഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെ. 1
4യഹോവ സകലജനതകൾക്കും മീതെയും 2 അവിടുത്തെ മഹത്വം ആകാശത്തിന് മീതെയും ഉയർന്നിരിക്കുന്നു. 1
5ഉന്നതത്തിൽ അധിവസിക്കുന്നവനായ 2 നമ്മുടെ ദൈവമായ യഹോവയ്ക്കു സദൃശൻ ആരുണ്ട്? 1
6ആകാശത്തിലും ഭൂമിയിലും ഉള്ളവ 2 അവിടുന്ന് കുനിഞ്ഞുനോക്കുന്നു. 1
7ദൈവം എളിയവനെ പൊടിയിൽനിന്ന് എഴുന്നേല്പിക്കുകയും 2 ദരിദ്രനെ കുപ്പയിൽനിന്ന് ഉയർത്തുകയും ചെയ്തു; 1
8പ്രഭുക്കന്മാരോടുകൂടി, 2 തന്‍റെ ജനത്തിന്‍റെ പ്രഭുക്കന്മാരോടുകൂടിത്തന്നെ അവരെ ഇരുത്തുന്നു. 1
9ദൈവം മച്ചിയായവളെ, 2 മക്കളുടെ അമ്മയായി, സന്തോഷത്തോടെ വീട്ടിൽ വസിക്കുമാറാക്കുന്നു. 1 യഹോവയെ സ്തുതിക്കുവിൻ.