Psalms · ബൈബിൾ (മലയാളം)

Psalms 68

1ദൈവം എഴുന്നേല്ക്കുമ്പോൾ അങ്ങേയുടെ ശത്രുക്കൾ ചിതറിപ്പോകുന്നു; 2 അവിടുത്തെ വെറുക്കുന്നവരും തിരുമുമ്പിൽനിന്ന് ഓടിപ്പോകുന്നു. 1

2പുക പാറിപ്പോകുന്നതുപോലെ അവിടുന്ന് അവരെ പാറിക്കുന്നു; 2 തീയിൽ മെഴുക് ഉരുകുന്നതുപോലെ 2 ദുഷ്ടന്മാർ ദൈവസന്നിധിയിൽ നശിക്കുന്നു. 1

3എങ്കിലും നീതിമാന്മാർ സന്തോഷിച്ച് ദൈവസന്നിധിയിൽ ഉല്ലസിക്കും; 2 അതേ, അവർ സന്തോഷത്തോടെ ആനന്ദിക്കും. 1

4ദൈവത്തിന് പാടുവിൻ, തിരുനാമത്തിന് സ്തുതിപാടുവിൻ; 2 മരുഭൂമിയിൽക്കൂടി മുകളിലേക്ക് കയറി വരുന്നവന് വഴി നിരത്തുവിൻ + 68:4 മരുഭൂമിയിൽക്കൂടി മുകളിലേക്ക് കയറി വരുന്നവന് വഴി നിരത്തുവിൻ അവന്‍ ഉയരുകയും മേഘത്തില്‍ കൂടെ വരികയും ചെയ്യുന്നു; 2 യാഹ് എന്നാകുന്നു അവിടുത്തെ നാമം; തിരുമുമ്പിൽ ഉല്ലസിക്കുവിൻ. 1

5ദൈവം തന്‍റെ വിശുദ്ധനിവാസത്തിൽ 2 അനാഥന്മാർക്ക് പിതാവും വിധവമാർക്ക് സഹായകനും + 68:5 സഹായകനും ന്യായപാലകനും ആകുന്നു. 1

6ദൈവം ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു; 2 അവിടുന്ന് ബദ്ധന്മാരെ വിടുവിച്ച് സൗഭാഗ്യത്തിലാക്കുന്നു; 2 എന്നാൽ മത്സരികൾ വരണ്ട ദേശത്ത് വസിക്കും. 1

7ദൈവമേ, അങ്ങ് അങ്ങേയുടെ ജനത്തിന് മുമ്പായി പുറപ്പെട്ടു 2 മരുഭൂമിയിൽക്കൂടി എഴുന്നെള്ളിയപ്പോൾ - സേലാ - 1

8ഭൂമി കുലുങ്ങി, ആകാശം ദൈവസന്നിധിയിൽ മഴ ചൊരിഞ്ഞു. 2 ഈ സീനായി, യിസ്രായേലിന്‍റെ ദൈവത്തിന്‍റെ മുമ്പിൽ കുലുങ്ങിപ്പോയി. 1

9ദൈവമേ, അവിടുന്ന് ധാരാളം മഴ പെയ്യിച്ച് 2 ക്ഷീണിച്ചിരുന്ന അങ്ങേയുടെ അവകാശത്തെ തണുപ്പിച്ചു. 1

10അങ്ങേയുടെ ജനമായ ആട്ടിൻകൂട്ടം അതിൽ വസിച്ചു; 2 ദൈവമേ, അങ്ങേയുടെ ദയയാൽ അവിടുന്ന് അത് എളിയവർക്കുവേണ്ടി ഒരുക്കിവച്ചു. 1

11കർത്താവ് ആജ്ഞ കൊടുക്കുന്നു; 2 അത് വിളംബരം ചെയ്യുന്നവർ വലിയോരു കൂട്ടമാകുന്നു. 1

12സൈന്യങ്ങളുടെ രാജാക്കന്മാർ ഓടുന്നു, അതെ അവർ ഓടുന്നു; 2 വീട്ടിൽ പാർക്കുന്നവൾ കവർച്ച പങ്കിടുന്നു. 1

13നിങ്ങൾ തൊഴുത്തുകളുടെ ഇടയിൽ കിടന്നാലും 2 പ്രാവിന്‍റെ ചിറക് വെള്ളികൊണ്ടും അതിന്‍റെ തൂവലുകൾ പൊന്നുകൊണ്ടും 2 പൊതിഞ്ഞിരിക്കുന്നതുപോലെ ആകുന്നു + 68:13 നിങ്ങൾ തൊഴുത്തുകളുടെ ഇടയിൽ കിടന്നാലും പ്രാവിന്‍റെ ചിറക് വെള്ളികൊണ്ടും അതിന്‍റെ തൂവലുകൾ പൊന്നുകൊണ്ടും പൊതിഞ്ഞിരിക്കുന്നതുപോലെ ആകുന്നു കൊള്ളയടിക്കപ്പെട്ട സാധനങ്ങള്‍ സ്ത്രീകളുടെ ഇടയില്‍ വിഭാഗിക്കുന്നതിനെപ്പറ്റിയുള്ള വിവരണം. പ്രാവ് യിസ്രായേലിന്‍റെ ചിഹ്നമാണ്‌ . 1

14സർവ്വശക്തൻ അവിടെ രാജാക്കന്മാരെ ചിതറിച്ചപ്പോൾ 2 സല്മോനിൽ ഹിമം പെയ്യുകയായിരുന്നു. 1

15ബാശാൻപർവ്വതം ദൈവത്തിന്‍റെ പർവ്വതമാകുന്നു. 2 ബാശാൻപർവ്വതം കൊടുമുടികളേറിയ പർവ്വതമാകുന്നു. 1

16കൊടുമുടികളേറിയ പർവ്വതങ്ങളേ, 2 ദൈവം വസിക്കുവാൻ ഇച്ഛിക്കുന്ന പർവ്വതത്തെ 1 നിങ്ങൾ സ്പർദ്ധിച്ചുനോക്കുന്നത് എന്ത്? 2 യഹോവ അതിൽ എന്നേക്കും വസിക്കും. 1

17ദൈവത്തിന്‍റെ രഥങ്ങൾ ആയിരമായിരവും കോടി കോടിയുമാകുന്നു; 2 കർത്താവ് അവരുടെ ഇടയിൽ, 2 സീനായി പര്‍വ്വതത്തിലെ, വിശുദ്ധമന്ദിരത്തിൽ തന്നെ ഉണ്ട് + 68:17 സീനായി പര്‍വ്വതത്തിലെ, വിശുദ്ധമന്ദിരത്തിൽ തന്നെ ഉണ്ട്. യഹോവ അവരുടെ ഇടയില്‍ ഉണ്ട്, സീനായി പര്‍വ്വതം വിശുദ്ധമാകുന്നു. 1

18അവിടുന്ന് ഉയരത്തിലേക്കു കയറി, ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി; 2 യാഹ് എന്ന ദൈവം അവിടെ വസിക്കേണ്ടതിന് 2 അങ്ങ് മനുഷ്യരോട്, മത്സരികളോടു തന്നെ, കാഴ്ച വാങ്ങിയിരിക്കുന്നു. 1

19നമ്മുടെ രക്ഷയാകുന്ന ദൈവമായി, 2 നാൾതോറും നമ്മുടെ ഭാരങ്ങൾ ചുമക്കുന്ന കർത്താവ് വാഴ്ത്തപ്പെടുമാറാകട്ടെ. സേലാ. 1

20നമ്മുടെ ദൈവം നമുക്ക് രക്ഷയുടെ ദൈവം ആകുന്നു; 2 മരണത്തിൽ നിന്നുള്ള നീക്കുപോക്കുകൾ കർത്താവായ യഹോവയ്ക്കുള്ളവ തന്നെ. 1

21അതേ, ദൈവം തന്‍റെ ശത്രുക്കളുടെ തലയും 2 തന്‍റെ അകൃത്യത്തിൽ നടക്കുന്നവന്‍റെ രോമാവൃതമായ ശിരസ്സും തകർത്തുകളയും. 1

22നീ നിന്‍റെ ശത്രുക്കളുടെ രക്തത്തിൽ കാൽ മുക്കേണ്ടതിനും 2 അവരുടെ മാംസത്തിൽ നിന്‍റെ നായ്ക്കളുടെ നാവിന് ഓഹരി കിട്ടേണ്ടതിനും 1

23ഞാൻ അവരെ ബാശാനിൽനിന്ന് മടക്കിവരുത്തും; 2 സമുദ്രത്തിന്‍റെ ആഴങ്ങളിൽനിന്ന് അവരെ മടക്കിവരുത്തും. 1

24ദൈവമേ, അവർ അവിടുത്തെ എഴുന്നെള്ളത്ത് കണ്ടു; 2 എന്‍റെ ദൈവവും രാജാവുമായവന്‍റെ വിശുദ്ധമന്ദിരത്തിലേക്കുള്ള എഴുന്നെള്ളത്തു തന്നെ. 1

25സംഗീതക്കാർ മുമ്പിൽ നടന്നു; വീണക്കാർ പിമ്പിൽ നടന്നു; 2 തപ്പുകൊട്ടുന്ന കന്യകമാർ ഇരുപുറവും നടന്നു. 1

26യിസ്രായേലിന്‍റെ ഉറവിൽനിന്നുള്ള ഏവരുമേ, 2 സഭായോഗങ്ങളിൽ നിങ്ങൾ കർത്താവായ ദൈവത്തെ വാഴ്ത്തുവിൻ. 1

27അവിടെ അവരുടെ നായകനായ ഇളയ ബെന്യാമീനും 2 യെഹൂദാപ്രഭുക്കന്മാരും അവരുടെ സംഘവും 2 സെബൂലൂൻപ്രഭുക്കന്മാരും നഫ്താലിപ്രഭുക്കന്മാരും ഉണ്ട്. 1

28ദൈവമേ നിന്‍റെ ബലം കല്പിക്ക + 68:28 ദൈവമേ നിന്‍റെ ബലം കല്പിക്ക നിന്‍റെ ബലം കാണിക്കുക ; 2 ദൈവമേ, അവിടുന്ന് ഞങ്ങൾക്കുവേണ്ടി പ്രവർത്തിച്ചതിനെ സ്ഥിരപ്പെടുത്തണമേ. 1

29യെരൂശലേമിലുള്ള അങ്ങേയുടെ മന്ദിരം നിമിത്തം 2 രാജാക്കന്മാർ നിനക്കു കാഴ്ച കൊണ്ടുവരും. 1

30ഞാങ്ങണയുടെ ഇടയിലെ ദുഷ്ടജന്തുവിനെയും 2 ജനതകൾ വെള്ളിക്കൂമ്പാരങ്ങളോടുകൂടി വന്ന് കീഴടങ്ങുംവരെ 1 അവരുടെ കാളക്കൂട്ടത്തെയും പശുക്കിടാക്കളെയും ശാസിക്കേണമേ; 2 യുദ്ധതല്പരന്മാരായ ജനതകളെ ചിതറിക്കേണമേ. 1

31മിസ്രയീമിൽ നിന്ന് മഹത്തുക്കൾ വരും; 2 കൂശ് വേഗത്തിൽ തന്‍റെ കൈകളെ ദൈവത്തിങ്കലേക്ക് നീട്ടും. 1

32ഭൂമിയിലെ രാജ്യങ്ങളെ, ദൈവത്തിന് പാട്ടുപാടുവിൻ; 2 കർത്താവിന് കീർത്തനം ചെയ്യുവിൻ. സേലാ. 1

33പുരാതനമായ സ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാഹനമേറുന്നവനു പാടുവിൻ! 2 ഇതാ, കർത്താവ് തന്‍റെ ശബ്ദത്തെ, 2 ബലമേറിയ ശബ്ദത്തെ കേൾപ്പിക്കുന്നു. 1

34ദൈവത്തിന്‍റെ ശക്തി അംഗീകരിക്കുവിൻ; 2 അവിടുത്തെ മഹിമ യിസ്രായേലിന്മേലും അവിടുത്തെ ബലം മേഘങ്ങളിലും വിളങ്ങുന്നു. 1

35ദൈവമേ, അങ്ങേയുടെ വിശുദ്ധമന്ദിരത്തിൽ നിന്ന് അവിടുന്ന് ഭയങ്കരനായി ശോഭിക്കുന്നു; 2 യിസ്രായേലിന്‍റെ ദൈവം തന്‍റെ ജനത്തിന് ശക്തിയും ബലവും കൊടുക്കുന്നു. 1 ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.

← Psalms 67Read In The App, Free →Psalms 69 →

Study Psalms 68

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150