Psalms · ബൈബിൾ (മലയാളം)

Psalms 65

1ദൈവമേ, സീയോനിൽ അങ്ങയെ സ്തുതിക്കുന്നത് യോഗ്യം തന്നെ; 2 അങ്ങേക്കു തന്നെ നേർച്ച കഴിക്കുന്നു. 1

2പ്രാർത്ഥന കേൾക്കുന്ന ദൈവമേ, 2 സകലജഡവും തിരുസന്നിധിയിലേക്ക് വരുന്നു. 1

3എന്‍റെ അകൃത്യങ്ങൾ എന്‍റെ നേരെ പ്രബലമായിരിക്കുന്നു; 2 അങ്ങ് ഞങ്ങളുടെ അതിക്രമങ്ങൾക്ക് പരിഹാരം വരുത്തും. 1

4തിരുപ്രാകാരങ്ങളിൽ വസിക്കേണ്ടതിന് 2 അങ്ങ് തിരഞ്ഞെടുത്ത് അടുപ്പിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; 1 ഞങ്ങൾ അങ്ങേയുടെ വിശുദ്ധമന്ദിരമായ 2 ആലയത്തിലെ നന്മകൊണ്ട് തൃപ്തരാകും. 1

5ഭൂമിയുടെ അറുതികൾക്കും ദൂരത്തുള്ള സമുദ്രത്തിനും 2 ആശ്രയമായിരിക്കുന്ന ഞങ്ങളുടെ രക്ഷയായ ദൈവമേ, 1 അവിടുന്ന് ഭയങ്കരകാര്യങ്ങളാൽ 2 നീതിയോടെ ഞങ്ങൾക്ക് ഉത്തരമരുളുന്നു. 1

6ദൈവം ബലം അരയ്ക്ക് കെട്ടിക്കൊണ്ട് 2 തന്‍റെ ശക്തിയാൽ പർവ്വതങ്ങളെ ഉറപ്പിക്കുന്നു. 1

7ദൈവം സമുദ്രങ്ങളുടെ മുഴക്കവും തിരമാലകളുടെ കോപവും 2 ജനതകളുടെ കലഹവും ശമിപ്പിക്കുന്നു. 1

8ഭൂസീമാവാസികളും അവിടുത്തെ അടയാളങ്ങൾ നിമിത്തം ഭയപ്പെടുന്നു; 2 ഉദയത്തിന്‍റെയും അസ്തമയത്തിന്‍റെയും ദിക്കുകളെ അവിടുന്ന് ഘോഷിച്ചുല്ലസിക്കുമാറാക്കുന്നു. 1

9അവിടുന്ന് ഭൂമിയെ സന്ദർശിച്ച് നനയ്ക്കുന്നു; അങ്ങ് അതിനെ അത്യന്തം പുഷ്ടിയുള്ളതാക്കുന്നു; 1 ദൈവത്തിന്‍റെ നദിയിൽ വെള്ളം നിറഞ്ഞിരിക്കുന്നു; 2 ഇങ്ങനെ അവിടുന്ന് ഭൂമിയെ ഒരുക്കി അവർക്ക് ധാന്യം കൊടുക്കുന്നു. 1

10അവിടുന്ന് അതിന്‍റെ ഉഴവുചാലുകളെ നനയ്ക്കുന്നു; 2 അവിടുന്ന് അതിന്‍റെ കട്ട ഉടച്ച് നിരത്തുന്നു; 1 മഴയാൽ അവിടുന്ന് അതിനെ കുതിർക്കുന്നു; 2 അതിലെ മുളയെ അവിടുന്ന് അനുഗ്രഹിക്കുന്നു. 1

11അങ്ങ് സംവത്സരത്തെ അങ്ങേയുടെ നന്മകൊണ്ട് അലങ്കരിക്കുന്നു; 2 അങ്ങേയുടെ പാതകൾ പുഷ്ടിപൊഴിക്കുന്നു. 1

12മരുഭൂമിയിലെ പുല്പുറങ്ങൾ പുഷ്ടിപൊഴിക്കുന്നു; 2 കുന്നുകൾ ഉല്ലാസം ധരിക്കുന്നു. 1

13മേച്ചല്പുറങ്ങൾ ആട്ടിൻകൂട്ടങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു; 2 താഴ്വരകൾ ധാന്യംകൊണ്ട് മൂടിയിരിക്കുന്നു; 2 അവ ആർക്കുകയും പാടുകയും ചെയ്യുന്നു.

← Psalms 64Read In The App, Free →Psalms 66 →

Study Psalms 65

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150