Psalms 96
1യഹോവയ്ക്കു ഒരു പുതിയ പാട്ട് പാടുവിൻ; 2 സകലഭൂവാസികളുമേ, യഹോവയ്ക്കു പാടുവിൻ. 1
2യഹോവയ്ക്കു പാടി അവിടുത്തെ നാമത്തെ വാഴ്ത്തുവിൻ; 2 നാൾതോറും അവിടുത്തെ രക്ഷ പ്രസിദ്ധമാക്കുവിൻ. 1
3ജനതകളുടെ നടുവിൽ അവിടുത്തെ മഹത്വവും 2 സര്‍വ്വവംശങ്ങളുടെയും മദ്ധ്യേ അവിടുത്തെ അത്ഭുതങ്ങളും പ്രഘോഷിപ്പിൻ. 1
4യഹോവ വലിയവനും സ്തുതികൾക്ക് ഏറ്റവും യോഗ്യനും ആകുന്നു; 2 അവിടുന്ന് സകലദേവന്മാരെക്കാളും ഭയപ്പെടുവാൻ യോഗ്യൻ. 1
5ജനതകളുടെ ദേവന്മാരൊക്കെയും മിഥ്യാമൂർത്തികളത്രേ; 2 യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു. 1
6ബഹുമാനവും തേജസ്സും അവിടുത്തെ മുമ്പിലും 2 ബലവും ശോഭയും അവിടുത്തെ വിശുദ്ധമന്ദിരത്തിലും ഉണ്ട്. 1
7ജനതകളുടെ കുലങ്ങളേ, യഹോവയ്ക്ക് കൊടുക്കുവിൻ; 2 മഹത്വവും ബലവും യഹോവയ്ക്ക് കൊടുക്കുവിൻ. 1
8യഹോവയ്ക്ക് അവിടുത്തെ നാമത്തിന് തക്കതായ മഹത്വം കൊടുക്കുവിൻ; 2 തിരുമുൽകാഴ്ചയുമായി അവിടുത്തെ പ്രാകാരങ്ങളിൽ ചെല്ലുവിൻ. 1
9വിശുദ്ധിയുടെ അലങ്കാരത്തോടെ യഹോവയെ നമസ്കരിക്കുവിൻ; 2 സകലഭൂവാസികളുമേ, അവിടുത്തെ മുമ്പിൽ നടുങ്ങുവിൻ. 1
10“യഹോവ വാഴുന്നു; 2 ഭൂലോകവും ഇളകാതെ ഉറച്ചുനില്ക്കുന്നു; 2 അവിടുന്ന് ജനതകളെ നേരോടെ വിധിക്കും” എന്നു ജനതകളുടെ ഇടയിൽ പറയുവിൻ. 1
11ആകാശം സന്തോഷിക്കുകയും ഭൂമി ആനന്ദിക്കുകയും 2 സമുദ്രവും അതിലുള്ളതും ആർത്തു ഘോഷിക്കുകയും ചെയ്യട്ടെ. 1
12വയലും അതിലുള്ള സകലവും ആഹ്ളാദിക്കട്ടെ; 2 അപ്പോൾ കാട്ടിലെ സകലവൃക്ഷങ്ങളും യഹോവയുടെ സന്നിധിയിൽ ഉല്ലസിച്ചു ഘോഷിക്കും. 1
13യഹോവയുടെ സന്നിധിയിൽ തന്നെ; 2 ദൈവം വരുന്നുവല്ലോ; ദൈവം ഭൂമിയെ വിധിക്കുവാൻ വരുന്നു; 2 കർത്താവ് ഭൂലോകത്തെ നീതിയോടും ജനതകളെ വിശ്വസ്തതയോടും കൂടി വിധിക്കും.